കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിക്കൊപ്പമുള്ള സെല്‍ഫി എടുക്കാന്‍ 10 രൂപ

  • By Anwar Sadath
Google Oneindia Malayalam News

ഭോപാല്‍: തനിക്കൊപ്പം സെല്‍ഫിയെടുക്കാനും ഷെയ്ക്ക് ഹാന്‍ഡ് നല്‍കാനും ആഗ്രഹമുള്ളവരില്‍ നിന്നും 10 രൂപ ഈടാക്കാനുള്ള മന്ത്രിയുടെ തീരുമാനം വിവാദത്തില്‍. മധ്യപ്രദേശിലെ ശിവരാജ്‌സിങ് ചൗഹാന്‍ മന്ത്രിസഭയിലെ ഭക്ഷ്യവകുപ്പ് മന്ത്രി വിജയ് ഷായാണ് പുതിയ പരിപാടിയുമായി രംഗപ്രവേശം ചെയ്തിരിക്കുന്നത്.

മന്ത്രിയുടെ പിതാവ് ദേവി ഷായുടെ പേരിലുള്ള ട്രസ്റ്റിനായി ധനശേഖരണം നടത്തുന്നതിനായാണ് മന്ത്രി സെല്‍ഫിക്ക് 10 രൂപവെച്ച് ഈടാക്കാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിയുടെ തീരുമാനത്തിനെതിരെ പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസ് രംഗത്തെത്തിക്കഴിഞ്ഞു. ഇത്തരത്തില്‍ ഫണ്ടിനായി ധനശേഖരണം നടത്തുന്നത് ശരിയായ നടപടിയല്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

selfie

അതേസമയം, ബ്രിട്ടീഷ് രാജ്ഞി ക്യൂന്‍ എലിസബത്ത് ആണ് ഇത്തരത്തിലൊരു പരിപാടിക്കുള്ള ഐഡിയ ഉണ്ടാക്കിയതെന്നാണ് മന്ത്രിയുടെ വാദം. അടുത്തിടെ ലണ്ടനിലെത്തിയപ്പോള്‍ മന്ത്രി രാജ്ഞിക്കൊപ്പം സെല്‍ഫിയെടുത്തിരുന്നു. ഇതിനാല്‍ അന്ന് ഒരു ലക്ഷം രൂപയാണ് ഫീസായി ഈടാക്കിയതെന്ന് വിജയ് ഷാ പറഞ്ഞു.

സംസ്ഥാനത്തെ ബിജെപി എംഎല്‍മാര്‍ മന്ത്രിയുടെ തീരുമാനത്തിന് അനുകൂലമായാണ് പ്രതികരിച്ചത്. മന്ത്രിക്കൊപ്പം സെല്‍ഫിയെടുക്കുകയും ഷെയ്ക്ക് ഹാന്‍ഡ് നടത്തുകയും ചെയ്യുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി ഭൂപേന്ദ്ര സിങ് വ്യക്തമാക്കി. മറ്റ് എംഎല്‍എമാരും പണം നല്‍കി മന്ത്രിക്കൊപ്പം സെല്‍ഫിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.

English summary
Mp minister is planning to charge Rs 10 for a selfie, hand shake
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X