ധനമന്ത്രിയേയും ഭാര്യയേയും ട്രെയിനില്‍ കൊള്ളയടിച്ചു
ദില്ലി: ട്രെയിനില്‍ സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടി പോലും വന്‍ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ട് അധികനാളായിട്ടില്ല. എന്നാല്‍ പ്രഖ്യാപിച്ചവര്‍ക്ക് പോലും ട്രെയിനില്‍ യാതൊരു സുരക്ഷിതത്വവും ഇല്ലെന്നാണ് മധ്യപ്രദേശില്‍ നിന്ന് പുറത്ത് വരുന്ന ഈ വാര്‍ത്ത സൂചിപ്പിയ്ക്കുന്നത്. മധ്യപ്രദേശ് ധനമന്ത്രി ജയന്ത് മലൈയയെ ട്രെയിനില്‍ കൊള്ളയടിച്ചു.
ജബല്‍പൂര്‍-നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണd കവര്‍ച്ച നടന്നത്. മന്ത്രിയ്‌ക്കൊപ്പം ഭാര്യയും ഉണ്ടായിരുന്നു. ഫസ്റ്റ് ക്ളാസ് എസി കംപാര്‍ട്ട്‌മെന്റിലെ യാത്രക്കാരായിരുന്നു മന്ത്രിയും ഭാര്യയും. മഥുര ജില്ലയിലെ കോശി കാലനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ തോക്ക് ധാരികളായ ഒരു സംഘം ഇടിച്ച് കയറുകയായിരുന്നു.

തോക്ക് ചൂണ്ടി യാത്രക്കാരോട് കൈവശമുള്ളതെല്ലാം ആവശ്യപ്പെട്ടു. ഇക്കൂട്ടത്തില്‍ ധനമന്ത്രിയും ഭാര്യയും ഉണ്ടായിരുന്നു. മന്ത്രിയുടെ പണവും കള്ളന്‍മാര്‍ കൊണ്ടുപോയെന്ന് പറഞ്ഞാല്‍ മതിയല്ലോ. നിരന്തരം മോഷണങ്ങള്‍ നടക്കുന്ന പ്രദേശമാണ് കോശി കാലന്‍. എന്തായാലും മോഷണക്കാര്യം റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മലൈയ പറഞ്ഞു.












Click it and Unblock the Notifications