കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടുവകളെയും സിംഹത്തേയും വീട്ടില്‍ വളര്‍ത്താന്‍ അനുമതിവേണമെന്ന് മന്ത്രി

  • By Gokul
Google Oneindia Malayalam News

ഭോപ്പാല്‍: എണ്ണം കുറഞ്ഞുവരുന്ന കടുവകളെയും സിംഹത്തേയുമൊക്കെ വീടുകളില്‍ വളര്‍ത്താനുള്ള അനുമതിവേണമെന്ന വ്യത്യസ്ത ആവശ്യവുമായി ഒരു മന്ത്രി രംഗത്തെത്തി. മദ്ധ്യപ്രദേശിലെ മൃഗസംരക്ഷണ മന്ത്രി കുസും മെഹ്‌ഡേല്‍ ആണ് വന്യമൃഗങ്ങളെ അരുമകളാക്കി വളര്‍ത്താന്‍ അനുമതി നല്‍കാനുള്ള നിയമമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ വനം വകുപ്പ് മന്ത്രിക്ക് കത്തയച്ചത്.

നിലവില്‍ ഇവയെ സംരക്ഷിക്കാന്‍ ഇന്ത്യയില്‍ ഒട്ടേറെ നിയമുണ്ട്. കോടിക്കണക്കിന് രൂപ പല പദ്ധതികളിലായി വിനിയോഗിക്കുകയും ചെയ്യുന്നു. എന്നാല്‍ മൃഗങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നില്ലെന്നു മാത്രമല്ല എണ്ണം കുറഞ്ഞുവരികയുമാണ്. തന്റെ നിര്‍ദ്ദേശം പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ വന്യമൃഗങ്ങളുടെ എണ്ണം വര്‍ദ്ധിക്കമുമെന്ന് മന്ത്രി വ്യക്തമാക്കി.

tiger

ആഫ്രിക്കയിലും തായ്‌ലന്റ് പോലുള്ള ഏഷ്യന്‍ രാജ്യങ്ങളിലും ഇത്തരമൊരു നിയമമുള്ളകാര്യം മന്ത്രി ചൂണ്ടിക്കാട്ടി. അവിടങ്ങളില്‍ മൃഗ സംരക്ഷണം ശരിയായ ദിശയിലാണെന്നും മൃഗങ്ങളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, മന്ത്രിയുടെ നിര്‍ദ്ദേശത്തോട് മൃഗസ്‌നേഹികള്‍ എതിര്‍പ്പു പ്രകടിപ്പിച്ചു.

ഇത്തരമൊരു നിയമം തങ്ങള്‍ അനുവദിക്കില്ലെന്ന് വന്യജീവി പ്രവര്‍ത്തകനായ അജയ് ഡുബേ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നിയമത്തിന് തടയിടാന്‍ കേന്ദ്രത്തിന് കത്തയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വീട്ടില്‍ വളര്‍ത്തിയതുകൊണ്ട് കടുവകളുടെ എണ്ണം വര്‍ദ്ധിക്കണമെന്നില്ല. അവയെ സ്വാഭാവികമായ അന്തരീക്ഷത്തില്‍ വളരാന്‍ അനുവദിക്കുകയാണ് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

English summary
MP minister Kusum Mehdele wants law allowing people to keep tigers as pets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X