കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ വിതരണം ചെയ്ത പുതിയ പാസ്പോര്‍ട്ടില്‍ താമര ചിഹ്നം! പിന്‍വലിക്കാന്‍ ആവശ്യപ്പട്ട് പ്രതിഷേധം

Google Oneindia Malayalam News

ദില്ലി: പുതുതായി വിതരണം ചെയ്ത പാസ്പോര്‍ട്ടുകളില്‍ താമര ചിഹ്നം ഉള്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധം. ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം പാസ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയില്‍ പ്രതിപക്ഷം രംഗത്തെത്തി. പാസ്പോര്‍ട്ട് ഓഫീസര്‍ ഒപ്പിടുന്നതിന് താഴെയായിട്ടാണ് താമര ചിഹ്നം ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് എംപി എംകെ രാഘവനാണ് ശൂന്യവേളയില്‍ വിഷയം ലോക്സഭയില്‍ ഉന്നയിച്ചത്.

passportnew

കോഴിക്കോട് വിതരണം ചെയ്ത പാസ്പോര്‍ട്ടിലാണ് താമര ചിഹ്നം ഉള്‍പ്പെടുത്തിയതായി കണ്ടെത്തിയത്. നേരത്തേ ഈ ഭാഗത്ത് സിംഹത്തിന്‍റെ ചിഹ്നമായിരുന്നു. നടപടി ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും സര്‍ക്കാര്‍ ഓഫീസുകളും കാവിവത്കരിക്കാനുള്ള ശ്രമമാണെന്നും എംകെ രാഘവന്‍ ആരോപിച്ചു. ഉടന്‍ തന്നെ പാസ്പോര്‍ട്ടുകള്‍ പിന്‍വലിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും രാഘവന്‍ പറഞ്ഞു.

സുരക്ഷയുടെ ഭാഗമായാണ് താമരചിഹ്നം ഉള്‍പ്പെടുത്തിയതെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല. ലോക്സഭയില്‍ വിദേശകാര്യമന്ത്രി ജയശങ്കര്‍ ഉണ്ടായുരുന്നെങ്കിലും അദ്ദേഹം മറുപടി നല്‍കാന്‍ കൂട്ടാക്കിയില്ല. താമര ചിഹ്നം ഉള്‍പ്പെടുത്തിയത് വഴി എന്ത് സുരക്ഷയാണ് വര്‍ധിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്‍റെ ചോദ്യം.

അതേസമയം വിഷയത്തില്‍ വിദേശകാര്യമന്ത്രിയില്‍ നിന്ന് വിശദീകരണം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരി നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ ഓംബിര്‍ല അനുമതി നിഷേധിച്ചു. മുന്‍കൂട്ടീ നോട്ടീസ് നല്‍കാതെ മന്ത്രിമാര്‍ക്ക് മറുപടി നല്‍കാനാവില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

'പാര്‍വ്വതി മാഫിയ സംഘത്തിന്‍റെ വലയില്‍, താനുമായി പ്രണയത്തില്‍'; സംവിധായകനെ പോലീസ് പൂട്ടി'പാര്‍വ്വതി മാഫിയ സംഘത്തിന്‍റെ വലയില്‍, താനുമായി പ്രണയത്തില്‍'; സംവിധായകനെ പോലീസ് പൂട്ടി

 'ഷെയിന്‍ കാരവാനില്‍ നിന്ന് ഇറങ്ങാന്‍ ഒരു മണിയാവും, സ്വയം ന്യായീകരിക്കാനാണ് കുറ്റം പറയുന്നത്' 'ഷെയിന്‍ കാരവാനില്‍ നിന്ന് ഇറങ്ങാന്‍ ഒരു മണിയാവും, സ്വയം ന്യായീകരിക്കാനാണ് കുറ്റം പറയുന്നത്'

'ഞങ്ങള്‍ക്ക് ആരുടേയും രാജ്യസ്നേഹ സര്‍ട്ടിഫിക്കേറ്റ് വേണ്ട; നിലപാട് തിരുത്തി ശിവസേന'ഞങ്ങള്‍ക്ക് ആരുടേയും രാജ്യസ്നേഹ സര്‍ട്ടിഫിക്കേറ്റ് വേണ്ട; നിലപാട് തിരുത്തി ശിവസേന

English summary
MP MK Raghavan questions lotus symbol in passport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X