അഞ്ച് വയസുകാരിയെ എട്ട് വയസുകാരന് വിവാഹം ചെയ്ത് കൊടുക്കണം!! പിതാവിനുള്ള ശിക്ഷ! വിചിത്രം തന്നെ!!

  • Posted By:
Subscribe to Oneindia Malayalam

ഗുണ: പിതാവ് ചെയ്ത കുററത്തിന് അഞ്ച് വയസുള്ള മകളെ എട്ട് വയസുകാരന് വിവാഹം ചെയ്തു കൊടുക്കാന്‍ ഗ്രാമത്തിന്റെ ഉത്തരവ്. മധ്യപ്രദേശിലെ ഗുനയിലാണ് സംഭവം. മൂന്ന് വര്‍ഷം മുമ്പ ജഗദീഷ് ബഞ്ജാര എന്നയാള്‍ മറ്റൊരാളുടെ പശുക്കുട്ടിയെ കൊന്നിരുന്നു. ഇതിന് ശിക്ഷയായിട്ടാണ് ഇയാളുടെ അഞ്ച് വയസുള്ള മകളെ എട്ട് വയസുകാരന് വിവഹം ചെയ്തു കൊടുക്കാന്‍ ഗ്രാമം ഉത്തരവിട്ടത്.

തന്റെ പറമ്പില്‍ കയറി മേഞ്ഞതിന് ബഞ്ജാര പശുക്കുട്ടിയെ കല്ല് കൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ പശുക്കുട്ടി ചത്തു പോയി. തുടര്‍ന്ന് ബഞ്ജാരയുടെ കുടുംബത്തെ ഗ്രാമം ഉപേക്ഷിച്ചു. ഗംഗയില്‍ പോയി കുളിക്കാനും ഗ്രാമത്തില്‍ ആഹാരം വിളമ്പാനും ഗ്രാമം ബഞ്ജാരയോട് ആവശ്യപ്പെട്ടിരുന്നു.

child marriage

പശുക്കുട്ടി ചത്തതിന് ശേഷം ഗ്രാമത്തില്‍ മംഗളകരമായ ഒന്നും തന്നെ നടന്നിട്ടില്ലെന്നാണ് ഗ്രാമവാസികള്‍ പറുന്നത്. ഇതിലുള്ള കുറ്റബോധമായിട്ടാണ് അഞ്ച് വയസുകാരിയായ മകളെ എട്ട് വയസുകാരന് വിവാഹം ചെയ്ത് കൊടുക്കാന്‍ നിര്‍ദേശിച്ചതെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.

അതേസമയം ഇതിനെതിരെ പെണ്‍കുട്ടിയുടെ അമ്മ രംഗത്തെത്തുകയായിരുന്നു. അമ്മയാണ് സംഭവത്തെ കുറിച്ച് ജില്ലാ ഭരണകൂടത്തിന് പരാതി നല്‍കിയത്. അമ്മയുടെ പരാതിയെ തുടര്‍ന്ന് അന്വേഷണ സംഘത്തെ ഗ്രാമത്തിലേക്ക് അയച്ചു. ഈ നടപടിയുമായി മുന്നോട്ട് പോകരുതെന്ന് ഗ്രാമത്തിന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഗ്രമത്തിലുള്ളവര്‍ ഇത് അനുസരിക്കാന്‍ തയ്യാറല്ലെന്നാണ് സൂചനകള്‍. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് എഡിഎം നിസാംഖാന്‍ പറഞ്ഞു.

English summary
Panchayat fixes marriage of girl, 5, with 8year old boy. The decision was taken as punishment for the girl’s father who had killed a calf in the village three years ago
Please Wait while comments are loading...