കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിപിഎല്‍കാരുടെ ബാങ്ക് അക്കൗണ്ടില്‍ കോടികള്‍; എവിടെനിന്ന് വന്നെന്ന് അറിയില്ലെന്ന് മൊഴി

  • By Anwar Sadath
Google Oneindia Malayalam News

ഭോപാല്‍: ബിപിഎല്‍ കുടുംബാംഗങ്ങളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളില്‍ കോടിക്കണക്കിന് രൂപ എത്തിയതിനെക്കുറിച്ച് തലപുകയ്ക്കുകയാണ് ഇപ്പോള്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്. ഭോപാലിനടുത്തുള്ള രജനീഷ് കുമാര്‍, ഉംദത്ത് ഹല്‍ക്കര്‍ എന്നിവരുടെ അക്കൗണ്ടിലേക്കാണ് അജ്ഞാത സ്ഥലത്തുനിന്നും പണമെത്തിയത്.

രജനീഷ് ഒരു പാര്‍ട് ടൈം ഇലക്ട്രീഷ്യനാണ്. ഉംദത്ത് ആകട്ടെ ഒരു പ്രൈവറ്റ് ക്ലിനിക്കില്‍ സാധാരണ ജീവനക്കാരനും. രജനീഷിന്റെ പേരില്‍ കട്‌നി ആക്‌സിസ് ബ്രാഞ്ചില്‍ മൂന്ന് അക്കൗണ്ടുകളിലായി എത്തിയത് 16.93 കോടി രൂപയാണ്. അതേ ബ്രാഞ്ചില്‍ ഉംദത്തിന്റെ അക്കൗണ്ടില്‍ 2.26 കോടിരൂപയും എത്തിച്ചേര്‍ന്നിട്ടുണ്ട്.

money

2006 മുതല്‍ 2009 വരെയുള്ള കാലഘട്ടത്തിലാണ് പണം നിക്ഷേപിച്ചിട്ടുള്ളത്. ഇത് പിന്നീട് പിന്‍വലിക്കുയും ചെയ്തു. ദില്ലി, ഹരിയാണ എന്നിവിടങ്ങളില്‍ നിന്നാണ് പണം എടിഎം വഴി പിന്‍വലിക്കപ്പെട്ടിട്ടുള്ളത്. ഇരുവരുടെയും പേരില്‍ പ്രത്യേക കമ്പനികളും അവയുടെ ഡയറക്ടര്‍മാരുമായാണ് അക്കൗണ്ട് ഓപ്പണ്‍ ചെയ്തിരിക്കുന്നത്.

വലിയ തോതിലുള്ള ഹവാല ഇടപാടാണ് നടന്നതെന്നാണ് ഇന്‍കംടാക്‌സിന്റെ കണക്കുകൂട്ടല്‍. പാവപ്പെട്ടവരുടെ പേരില്‍ അക്കൗണ്ട് തുറന്ന് അവ വെളുപ്പിച്ചെടുക്കുകയായിരുന്നു. അക്കൗണ്ടിനെക്കുറിച്ച് ബാങ്ക് മാനേജര്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. പോലീസ് അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് മാത്രമാണ് മാനേജരുടെ വിശദീകരണം.

English summary
MP's millionaire mystery: Poor get crores in bank accounts, questioned by IT
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X