കപ്പല്‍ കൈകൊണ്ട് വലിച്ചുനീക്കി ലോക റെക്കോര്‍ഡ് ഇടാന്‍ ഭിന്നശേഷിക്കാരനായ അത്ലറ്റ്
ഗ്വാളിയോര്‍: ഭിന്നശേഷിക്കാരനായ റെസ്ലര് മനീഷ് കുമാര്‍ കപ്പല്‍ കൈകൊണ്ട് വലിച്ചുനീക്കി ലോകറെക്കോര്‍ഡ് സ്ഥാപിക്കാന്‍ ഒരുങ്ങുന്നു. ലോക ഭിന്നശേഷിക്കാരുടെ ദിനത്തിലാണ് ഒരു കാല് നഷ്ടപ്പെട്ട മുപ്പത്തിയാറുകാരനായ റെസ്ലര് ഇക്കാര്യം അറിയിച്ചത്. ഭോപാലിലെ ബഡാ തലാബില്‍ ഇതിനായി പരിശീലനം തുടങ്ങിയെന്നും കുമാര്‍ പറഞ്ഞു.
മീഡിയം സൈസ് കപ്പല്‍ ആയിരിക്കും വലതുകൈകൊണ്ട് വലിച്ചു നീക്കുക. പരിപാടിയുടെ ഡേറ്റിനെക്കുറിച്ച് ആലോചിച്ചുവരികയാണ്. ഇതുവരെ ലോകത്തെ ഒരാളും ഒരുകൈകൊണ്ട് മീഡിയം സൈസ് കപ്പല്‍ വലിച്ചുനീക്കിയിട്ടില്ലെന്നും കുമാര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. മലേഷ്യയില്‍ നടന്ന മുപ്പത്തിയേഴാമത് ലോക പാര ആം റെസ്ലിങ് ചാമ്പ്യഷിപ്പില്‍ റണ്ണറപ്പായിരുന്നു കുമാര്‍.

വളരെ ചെറുപ്പത്തില്‍തന്നെ വലതുകാല്‍ മുട്ടിനുതാഴെ പോളിയോ മൂലം തളര്‍ന്ന കുമാര്‍ പ്രത്യേക ഉപകരണത്തിന്റെ സഹായത്തോടെയാണ് ഓടുകയും മറ്റും ചെയ്യുന്നത്. ആത്മവിശ്വാസം കൈവിടാതെ ചെറുപ്പം മുലതുള്ള പ്രയത്മമാണ് തന്റെ വിജയത്തിന് പിന്നിലെന്ന് കുമാര്‍ പറയുന്നു.
2006ല്‍ ഇംഗ്ലണ്ടില്‍ വെച്ചുനടന്ന ലോക ആം റെസ്ലിങ് ചാമ്പ്യന്‍ഷിപ്പിലും, 2012ല്‍ ബ്രസീലില്‍ വെച്ചുനടന്ന ചാമ്പ്യന്‍ഷിപ്പിലും കുമാര്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്തു. ജനറല്‍ കാറ്റഗറിയിലും ഭിന്നശേഷിക്കാരുടെ കാറ്റഗറിയിലും ഇന്ത്യയിലെ ദേശീയ ചാമ്പ്യന്‍ കൂടിയാണ് മനിഷ് കുമാര്‍.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications