കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കപ്പല്‍ കൈകൊണ്ട് വലിച്ചുനീക്കി ലോക റെക്കോര്‍ഡ് ഇടാന്‍ ഭിന്നശേഷിക്കാരനായ അത്‌ലറ്റ്

  • By Anwar Sadath
Google Oneindia Malayalam News

ഗ്വാളിയോര്‍: ഭിന്നശേഷിക്കാരനായ റെസ്ലര്‍ മനീഷ് കുമാര്‍ കപ്പല്‍ കൈകൊണ്ട് വലിച്ചുനീക്കി ലോകറെക്കോര്‍ഡ് സ്ഥാപിക്കാന്‍ ഒരുങ്ങുന്നു. ലോക ഭിന്നശേഷിക്കാരുടെ ദിനത്തിലാണ് ഒരു കാല്‍ നഷ്ടപ്പെട്ട മുപ്പത്തിയാറുകാരനായ റെസ്ലര്‍ ഇക്കാര്യം അറിയിച്ചത്. ഭോപാലിലെ ബഡാ തലാബില്‍ ഇതിനായി പരിശീലനം തുടങ്ങിയെന്നും കുമാര്‍ പറഞ്ഞു.

മീഡിയം സൈസ് കപ്പല്‍ ആയിരിക്കും വലതുകൈകൊണ്ട് വലിച്ചു നീക്കുക. പരിപാടിയുടെ ഡേറ്റിനെക്കുറിച്ച് ആലോചിച്ചുവരികയാണ്. ഇതുവരെ ലോകത്തെ ഒരാളും ഒരുകൈകൊണ്ട് മീഡിയം സൈസ് കപ്പല്‍ വലിച്ചുനീക്കിയിട്ടില്ലെന്നും കുമാര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. മലേഷ്യയില്‍ നടന്ന മുപ്പത്തിയേഴാമത് ലോക പാര ആം റെസ്ലിങ് ചാമ്പ്യഷിപ്പില്‍ റണ്ണറപ്പായിരുന്നു കുമാര്‍.

madhyapradesh

വളരെ ചെറുപ്പത്തില്‍തന്നെ വലതുകാല്‍ മുട്ടിനുതാഴെ പോളിയോ മൂലം തളര്‍ന്ന കുമാര്‍ പ്രത്യേക ഉപകരണത്തിന്റെ സഹായത്തോടെയാണ് ഓടുകയും മറ്റും ചെയ്യുന്നത്. ആത്മവിശ്വാസം കൈവിടാതെ ചെറുപ്പം മുലതുള്ള പ്രയത്മമാണ് തന്റെ വിജയത്തിന് പിന്നിലെന്ന് കുമാര്‍ പറയുന്നു.

2006ല്‍ ഇംഗ്ലണ്ടില്‍ വെച്ചുനടന്ന ലോക ആം റെസ്ലിങ് ചാമ്പ്യന്‍ഷിപ്പിലും, 2012ല്‍ ബ്രസീലില്‍ വെച്ചുനടന്ന ചാമ്പ്യന്‍ഷിപ്പിലും കുമാര്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്തു. ജനറല്‍ കാറ്റഗറിയിലും ഭിന്നശേഷിക്കാരുടെ കാറ്റഗറിയിലും ഇന്ത്യയിലെ ദേശീയ ചാമ്പ്യന്‍ കൂടിയാണ് മനിഷ് കുമാര്‍.

English summary
MP's Para-athlete to attempt world record by pulling ship with his hand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X