കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ലമെന്റ് സമ്മേളനം; 72 മണിക്കൂര്‍ മുന്‍പ് എംപിമാർ കൊവിഡ് പരിശോധന നടത്തണം

Google Oneindia Malayalam News

ദില്ലി;പാർലമെന്റ് വർഷകാല സമ്മേളത്തിന് മുൻപ് മുഴുവൻ എംപിമാരും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് ലോക്സഭ സ്പീക്കർ ഓം ബിർല അറിയിച്ചു. എംപിമാർക്കൊപ്പം അവരുടെ സ്റ്റാഫുകളും കുടുംബാംഗങ്ങളും പരിശോധന നടത്തണമെന്നും സ്പീക്കർ വ്യക്തമാക്കി. സപ്റ്റംബർ 14 മുതൽ ഒക്ടോബർ ഒന്ന് വരെയാണ് സമ്മേളനം നടക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ശക്തമായ സുരക്ഷാ നടപടികൾ പാലിച്ച് കൊണ്ടാകും സമ്മേളനം ചേരുക.

പാർലമെന്റ് സമ്മേളനത്തിന്റെ തയ്യാറെടുപ്പുകൾ സംബന്ധിച്ച് ഇന്ന് സ്പീക്കർ
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ, ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ, ഐസിഎംആറിന്റെ ഡോ. ബൽറാം ഭാർഗവ ,ദില്ലി സർക്കാർ പ്രതിനിധികൾ ഡിആർഡിഒ ഉദ്യോഗസ്ഥർ എന്നിവരുമായി അവലോകന യോഗം നടത്തി.

parlianment

ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് സാമൂഹിക അകലം പാലിച്ച് കൊണ്ടാണ് എംപിമാരുടെ സീറ്റുകൾ തയ്യാറാക്കിയിരിക്കുന്നതെന്ന് സ്പീക്കർ വ്യക്തമാക്കി. കൊവിഡിന്റെ പശ്ചാത്തലത്തിൽ ശനി, ഞായർ ദിവസങ്ങളിലും ഇത്തവണ സമ്മേളനം നടക്കും.പ്രതിദിനം നാല് മണിക്കൂർ വെച്ചാകും പാർലമെന്റ് ചേരുക.

രാവിലെ ഒരു സെഷനും ഉച്ചകഴിഞ്ഞ് മറ്റൊരു സെഷനും. ഇത്തരത്തിൽ 18 ദിവസങ്ങളിലായിരിക്കും സമ്മേളനം നടക്കുക. പകർച്ചവ്യാധിക്കിടയിൽ എം‌പിമാർ തങ്ങളുടെ നിയോജകമണ്ഡലങ്ങളിലേക്ക് പോകില്ലെന്ന് ഉറപ്പാക്കാനാണ് അവധി ദിനങ്ങളിലും സമ്മേളനം നടത്തുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ, സഭാ പ്രതിപക്ഷ നേതാക്കൾ എന്നിവർക്കായി രാജ്യസഭയുടെ ചേംബറിൽ സീറ്റുകൾ നീക്കിവയ്ക്കും.മുൻ പ്രധാനമന്ത്രിമാരായ ഡോ. മൻ‌മോഹൻ സിംഗ്, എച്ച്ഡി ദേവേഗൗഡ എന്നിവർക്കും ചേംബറിൽ സീറ്റുകൾ ഉണ്ടായിരിക്കും. ഔദ്യോഗിക ഗാലറിയിലും പ്രസ് ഗാലറിയിലുമുള്ള ഇരിപ്പിടങ്ങൾ സാമൂഹിക അകലം പാലിച്ചുള്ളതായിരിക്കും.

'നിർഭാഗ്യവശാൽ ഭജനസംഘങ്ങൾക്കും ഭക്തജനങ്ങൾക്കുമാണ് എല്ലാപാർട്ടിയിലും മേധാവിത്വം,ജനാധിപത്യവാദികൾക്കല്ല''നിർഭാഗ്യവശാൽ ഭജനസംഘങ്ങൾക്കും ഭക്തജനങ്ങൾക്കുമാണ് എല്ലാപാർട്ടിയിലും മേധാവിത്വം,ജനാധിപത്യവാദികൾക്കല്ല'

ആവേശക്കാർക്ക് അനിൽ നമ്പ്യാരുടെ പങ്ക് വെളിപ്പെട്ടപ്പോൾ മിണ്ടാട്ടമില്ല,നേതാക്കൾ വാലിന് തീപിടിച്ചപോലായിആവേശക്കാർക്ക് അനിൽ നമ്പ്യാരുടെ പങ്ക് വെളിപ്പെട്ടപ്പോൾ മിണ്ടാട്ടമില്ല,നേതാക്കൾ വാലിന് തീപിടിച്ചപോലായി

ശമ്പളവും പെന്‍ഷനും ആനുകൂല്യങ്ങളുമായി ഓണക്കാലത്ത് 7000 കോടി രൂപ വിതരണം ചെയ്തു: മുഖ്യമന്ത്രിശമ്പളവും പെന്‍ഷനും ആനുകൂല്യങ്ങളുമായി ഓണക്കാലത്ത് 7000 കോടി രൂപ വിതരണം ചെയ്തു: മുഖ്യമന്ത്രി

English summary
MP's should test covid before 72 hours of parliament Monsoon Session
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X