Get Updates
Get notified of breaking news, exclusive insights, and must-see stories!

എംപി ശമ്പളം വേണ്ട..! ലോക്‌സഭാ എംപിമാരില്‍ ശമ്പളം വേണ്ടെന്ന് വെച്ചവര്‍ ഇവര്‍

ന്യൂഡല്‍ഹി: തങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ മിക്ക പാര്‍ലമെന്റ് അംഗങ്ങള്‍ പലപ്പോഴും പാര്‍ട്ടി വ്യത്യാസമില്ലാതെ ഒരേ നിലപാട് സ്വീകരിക്കാറുണ്ട്. ചുരുക്കം ചില പാര്‍ട്ടികളില്‍ നിന്നുള്ളവരെ ഇതിനെതിരെ നിലപാടെടുക്കാറുള്ളൂ. എന്നാല്‍ പ്രതിഫലത്തില്‍ ഒരു പൈസ പോലും ആഗ്രഹിക്കാത്ത ചിലരും നമ്മുടെ എംപിമാരുടെ കൂട്ടത്തിലുണ്ട് എന്ന് എത്ര പേര്‍ക്കറിയാം.

നിലവിലെ ലോക്സഭയിലെ രണ്ട് എം പിമാര്‍ശമ്പളം വേണ്ടെന്ന് തീരുമാനിച്ചവരാണ് എന്നാണ് വിവരാവകാശ രേഖയില്‍ നിന്നും വ്യക്തമാകുന്നത്. ഒരാള്‍ ബിജെപിയില്‍ നിന്നും മറ്റൊരാള്‍ കോണ്‍ഗ്രസില്‍ നിന്നും ഉള്ള എം പിമാരാണ്. ബി ജെ പിയുടെ കുരുക്ഷേത്രയില്‍ നിന്നുള്ള എം പി നവീന്‍ ജിന്‍ഡാല്‍ ആണ് ഇതില്‍ ഒരാള്‍. മാത്രമല്ല, ജിന്‍ഡാല്‍ തന്റെ ഔദ്യോഗിക അലവന്‍സുകളോ ആനുകൂല്യങ്ങളോ സ്വീകരിക്കരുതെന്നും തീരുമാനിച്ചു.

MP Salary

വ്യവസായിയായ നവീന്‍ ജിന്‍ഡാലിന് തിരഞ്ഞെടുപ്പ് സത്യവാങ്മൂലം പ്രകാരം 1,241 കോടി രൂപയുടെ ആസ്തിയുണ്ട്. പതിനെട്ടാം ലോക്സഭയിലെ ഏറ്റവും സമ്പന്നരായ അംഗങ്ങളില്‍ ഒരാളാണ് ജിന്‍ഡാല്‍. എന്നിരുന്നാലും, അദ്ദേഹമല്ല ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്ത്. ഗുണ്ടൂരില്‍ നിന്നുള്ള തെലുങ്ക് ദേശം എംപി ചന്ദ്രശേഖര്‍ പെമ്മസാനിയാണ് ലോക്സഭയിലെ ഏറ്റവും സമ്പന്നന്‍.

5,705 കോടിയിലധികം ആസ്തിയുള്ളതായി അദ്ദേഹം പ്രഖ്യാപിച്ചു. തൊട്ടുപിന്നില്‍ ബിജെപി എംപി കോണ്ട വിശ്വേശ്വര്‍ റെഡ്ഡി 4,568 കോടിയിലധികം ആസ്തിയുള്ളതായി പ്രഖ്യാപിച്ചു. അതേസമയം എംപി ശമ്പളം വേണ്ടെന്ന് വെച്ച രണ്ടാമത്തെ ആള്‍ മണിപ്പൂരിലെ ഇംഫാലിലെ കോണ്‍ഗ്രസ് എംപി ഡോ. ബിമോള്‍ അകോയിജം അങ്കോംചയാണ്.

ഇന്നര്‍ മണിപ്പൂരിനെ പ്രതിനിധീകരിക്കുന്ന ഡോ. ബിമോള്‍ അകോയിജം അങ്കോംച ഏകദേശം 97 ലക്ഷം രൂപയുടെ ആസ്തിയാണ് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്‌സഭാ എംപിമാര്‍ക്ക് 1.24 ലക്ഷം രൂപയാണ് അടിസ്ഥാന ശമ്പളം. ഇതിന് പുറമെ മണ്ഡല അലവന്‍സ് 70,000 രൂപ, ഓഫീസ് ചെലവുകള്‍ക്ക് 60,000 (സ്റ്റേഷനറിക്ക് 20,000 ഉം ജീവനക്കാര്‍ക്ക് 40,000 ഉം ഉള്‍പ്പെടെ), ദിവസ അലവന്‍സായി സെഷനുകളിലോ കമ്മിറ്റി മീറ്റിംഗുകളിലോ പങ്കെടുക്കുന്നതിന് പ്രതിദിനം 2,500 എന്നിങ്ങനെയും ലഭിക്കും.

ഡല്‍ഹിയില്‍ വാടകയില്ലാത്ത ഫര്‍ണിഷ്ഡ് താമസം, പ്രതിവര്‍ഷം 34 സൗജന്യ ആഭ്യന്തര വിമാന സര്‍വീസുകളും പരിധിയില്ലാത്ത സൗജന്യ ഫസ്റ്റ് ക്ലാസ് ട്രെയിന്‍ യാത്രയും, പ്രതിവര്‍ഷം 50,000 യൂണിറ്റ് സൗജന്യ വൈദ്യുതിയും 4,000 കിലോ ലിറ്റര്‍ സൗജന്യ വെള്ളവും, ഫോണ്‍, ഇന്റര്‍നെറ്റ് ചെലവുകള്‍ക്കായി പ്രതിവര്‍ഷം 1,50,000 രൂപ, സിജിഎച്ച്എസ് പ്രകാരം എംപിക്കും അവരുടെ കുടുംബത്തിനും സൗജന്യ വൈദ്യചികിത്സ, എംപിഎല്‍എഡിഎസ് ഫണ്ട് വഴി പ്രതിവര്‍ഷം 5 കോടി എന്നിങ്ങനെ അധിക ആനുകൂല്യങ്ങളും ലഭിക്കും.

543 പേരുടെ ഔദ്യോഗിക അംഗബലമുള്ള ലോക്സഭയിലെ 481 സിറ്റിംഗ് അംഗങ്ങള്‍ ശമ്പളം വാങ്ങുന്നവരാണെന്ന് പട്ടികപ്പെടുത്തിയിട്ടുണ്ടെങ്കിലും, ശേഷിക്കുന്ന എംപിമാരുടെ അവസ്ഥയെക്കുറിച്ച് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി വിശദീകരിക്കുന്നില്ല. പാര്‍ലമെന്റിന്റെ അധോസഭയില്‍ ആകെ 543 സീറ്റുകളുണ്ടെങ്കിലും നിലവില്‍ രണ്ട് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+