കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സച്ചിനും രേഖയും പാര്‍ലിമെന്റില്‍ വേണോ, ഹാജരാകുന്നില്ലെങ്കില്‍ രാജിവെക്കുക'

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ബോളിവുഡ് താരം രേഖയും സ്ഥിരമായി ഹാജരാകാത്തത് നേരത്തെ തന്നെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പാര്‍ലിമെന്റ് സെഷനുകളില്‍ വിരലിലെണ്ണാവുന്ന ദിവസങ്ങളില്‍ മാത്രമാണ് ഇരുവരും രാജ്യസഭയില്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചത്.

ഇരുവരും സ്ഥിരമായി ഹാജരാകാന്‍ മടിക്കുന്നതിനെതിരെ രാജ്യസഭാ എംപി സമാജ്‌വാദി പാര്‍ട്ടിയുടെ നരേഷ് അഗര്‍വാള്‍ ചോദ്യം ചെയ്തു. പോയന്റ് ഓഫ് ഓര്‍ഡര്‍ പ്രകാരമാണ് ഇരുവരുടെയും അസാന്നിധ്യത്തെ എംപി ചോദ്യം ചെയ്തത്. ഇരുവരും പാര്‍ലിമെന്റില്‍ ഹാജരാകുന്നില്ല. അതിനര്‍ഥം അവര്‍ക്ക് താത്പര്യമില്ലെന്നാണ്. അങ്ങിനെയെങ്കില്‍ അവര്‍ക്ക് രാജിവെച്ചൂടെയെന്ന് എംപി ചോദിച്ചു.

sachin-rekha

സഭ അനുവദിക്കുകയാണെങ്കില്‍ ഇരുവര്‍ക്കും ഇതേക്കുറിച്ച് കത്തയക്കാന്‍ തയ്യാണെന്നും എംപി അറിയിച്ചു. എന്നാല്‍, ഇത് പോയിന്റെ ഓഫ് ഓര്‍ഡറില്‍ വരുന്നതല്ലെന്നായിരുന്നു രാജ്യസഭാ വൈസ് ചെയര്‍മാന്‍ പിജെ കുര്യന്റെ മറുപടി. വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച 12 പേരെയാണ് പ്രത്യേകമായി രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുന്നത്.

രേഖയും സച്ചിനും കൂടാതെ അനു ആഗ, സംഭജി ഛത്രപതി, സ്വപ്‌ന ദേശ്ഗുപ്ത, രൂപ ഗാംഗുലി, രേന്ദ്ര ജാദവ്, എം സി മേരി കോം, കെ പരാശരന്‍, സുരേഷ് ഗോപി, സുബ്രഹ്മണ്യന്‍ സ്വാമി, കെടിഎസ് തുളസി എന്നിവരാണ് ഇപ്പോള്‍ പ്രത്യേകം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട് രാജ്യസഭയിലുള്ളത്.

English summary
MP says Can nominated parliamentarians like Tendulkar, Rekha remain absent from RS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X