കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാഷ വിവാദങ്ങളിൽ പ്രതികരണവുമായി തരൂർ; മൂന്നുഭാഷകള്‍ പഠിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കേണ്ടതില്ല!!

Google Oneindia Malayalam News

ദില്ലി: മൂന്ന് ഭാഷകൾ സ്കൂളുകളിൽ പഠിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കേണ്ടതില്ലെന്ന് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ഹിന്ദിയുടെ പേരില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് തരൂരിന്റെ പരാമർശം.

<strong>മര്‍ദ്ധനമേറ്റ് ചികിത്സയില്‍ കഴിഞ്ഞ ഉടുമ്പന്‍ച്ചോല സ്വദേശി മരിച്ചു; രാഷ്ട്രീയപ്രേരിതമെന്ന് സിപിഎം, അക്രമണം നടന്നത് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനത്തില്‍!!!</strong>മര്‍ദ്ധനമേറ്റ് ചികിത്സയില്‍ കഴിഞ്ഞ ഉടുമ്പന്‍ച്ചോല സ്വദേശി മരിച്ചു; രാഷ്ട്രീയപ്രേരിതമെന്ന് സിപിഎം, അക്രമണം നടന്നത് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനത്തില്‍!!!

മൂന്നു ഭാഷ പഠിപ്പിക്കാനുള്ള നിര്‍ദേശം പുതിയതല്ലെന്നും 1960 ല്‍ ഇത്തരമൊരു നിര്‍ദേശം വന്നിരുന്നുവെന്നും എന്നാല്‍ അന്ന് അത് കൃത്യമായി നടപ്പിലാക്കിയില്ലെന്നും തരൂർ അഭിപ്രായപ്പെട്ടു. ദക്ഷിണേന്ത്യയില്‍ ഹിന്ദിയെ രണ്ടാം ഭാഷയായി പഠിക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ ഉത്തരേന്ത്യയില്‍ ആരുംതന്നെ തമിഴോ മലയാളമോ പഠിക്കുന്നില്ലെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.

Shashi Tharoor

മൂന്നുഭാഷാ രീതി വേണ്ടെന്നു വയ്ക്കുകയല്ല മികച്ച രീതിയില്‍ നടപ്പിലാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു. ഒന്നാം മോദി സര്‍ക്കാരില്‍ മാനവ വിഭവശേഷി മന്ത്രിയായിരുന്ന പ്രകാശ് ജാവ്‌ദേക്കറാണ് വിദ്യാഭ്യാസ പരിഷ്‌കരണത്തിനായി ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായ കെ കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചത്.

‌ഈ റിപ്പോർട്ടിലാണഅ കുട്ടികളെ സ്കൂളിൽ മൂന്ന് ഭാഷകൾ പഠിപ്പിക്കണമെന്ന ശുപാർശയുള്ളത്. ഹിന്ദിയും ഇംഗ്ലീഷും പ്രാദേശിക ഭാഷയും നിർബന്ധമായി പഠിപ്പിക്കണമെന്നാണ് നിർദേശം. ഇത് പുറത്ത് വന്നതോടെ കക്ഷി രാഷ്ട്രീയ ഭേദമന്യേ തമിഴ്നാട്ടിൽ പ്രതിഷേധം ആരംഭിപ്പിക്കുകയായിരുന്നു.

സോഷ്യൽ മീഡിയയിലും പ്രതിഷേധം കത്തിപടർന്നു. തേനീച്ചക്കൂട്ടില്‍ കല്ലെറിയുന്നതിനോടാണ് ഈ നിര്‍ദേശത്തെ ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന്‍ വിശേഷിപ്പിച്ചത്. അതേസമയം ഇത് നിര്‍ദേശം മാത്രമാണെന്നും സര്‍ക്കാരിന്റെ നയമല്ലെന്നുമാണഅ കേന്ദ്രസർക്കാർ ലിശദീകരണം.

English summary
Shahi Tharoor's comment about Hindi ‘imposition’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X