കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമര്‍ശകരെ വായടയ്ക്ക്.. സച്ചിന്‍ രാജ്യസഭയില്‍ നിന്ന് കൈപ്പറ്റിയ തുക ചെലവഴിച്ചത് ദേ ഇതിനാണ്!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
രാജ്യസഭയില്‍ നിന്ന് കൈപ്പറ്റിയ തുക മുഴുവൻ സംഭാവന ചെയ്ത് സച്ചിൻ | Oneindia Malayalam

രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ക്രിക്കറ്റ് ദൈവം സച്ചിന്‍ പാര്‍ലമെന്‍റില്‍ എത്തിയത് 29 സെഷനുകളില്‍ മാത്രം. പക്ഷെ എംപി കാലയളവിലെ മുഴവന്‍ ശമ്പളവും ഒരു മടിയും കൂടാതെ കൈപ്പറ്റി. ജനങ്ങളെ സേവിക്കാന്‍ താത്പര്യമില്ലെങ്കിലും ശമ്പളം വാങ്ങാന്‍ ഒരു മടിയും കാട്ടിയില്ലല്ലോ ഇങ്ങനെയൊക്കെയായയിരുന്നു ഇന്നലെ വരെ സച്ചിനെതിരെ ഉയര്‍ന്ന വിമര്‍ശനം. എന്നാല്‍ വിമര്‍ശകര്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സച്ചിന്‍. എംപിയായുള്ള സമയത്തെ മുഴുവന്‍ ശമ്പളവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയാണ് സച്ചിന്‍ വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുന്നത്.

sachin tendulkar

എംപികാലത്തെ ആനുകൂല്യങ്ങളും ശമ്പളവും എല്ലാം ചേര്‍ത്ത് 90 ലക്ഷം രൂപയാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് സച്ചിന്‍ സംഭാവനയായി നല്‍കിയത്. കൂടാതെ എംപിമാരുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 7.4 കോടി രൂപ രാജ്യത്തെ 185 പദ്ധതികള്‍ക്കായി സച്ചിന്‍ ചെലവിട്ടിരുന്നെന്ന് സച്ചിന്‍റെ ഓഫീസ് വ്യക്താക്കി. രാജ്യത്തെ സ്കൂളുകളിലെ അടിസ്ഥാന വികസനത്തിനാണ് ഇത്രയും തുക ചെലവിട്ടിരിക്കുന്നത്. കൂടാതെ ആന്ധ്രയിലേയും മഹാരാഷ്ട്രയിലേയും രണ്ട് ഗ്രാമങ്ങങ്ങളും സച്ചിന്‍ ദത്തെടുത്തിരുന്നു. പ്രധാനമന്ത്രി ആദര്‍ശ് ഗ്രാം യോജ്ന പദ്ധതിയുടെ കീഴിലാണ് രണ്ട് ഗ്രാമങ്ങള്‍ ദത്തെടുത്തത്. സച്ചിന്‍റെ പ്രവൃത്തിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നന്ദി രേഖപ്പെടുത്തി.

യുപിഎ സര്‍ക്കാരിന്‍റെ കാലത്താണ് സച്ചിനും, നടി രേഖയും നോമിനേറ്റ് ചെയ്ത് രാജ്യസഭയില്‍ എത്തുന്നത്. എന്നാല്‍ പാര്‍ലമെന്‍റ് സെഷനില്‍ പങ്കെടുക്കാത്ത ഇരുവര്‍ക്കുമെതിരെ കടുത്ത വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്. ആറ് വര്‍ഷത്തിനിടിയില്‍ സച്ചിന്‍ പങ്കെടുത്തത് വെറും 29 സെഷനുകളില്‍ മാത്രമായിരുന്നു. എന്നാല്‍ ശമ്പളം കൃത്യമായി വാങ്ങിയിരുന്നെന്നും കണക്കുകള്‍ പുറത്തുവന്നു. ഇതിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നത്. എന്നാല്‍ തന്‍റെ പ്രവൃത്തിയിലൂടെ ഈ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി കൊടുത്തിരിക്കുകയാണ് സച്ചിന്‍.

സച്ചിനെ രാജ്യസഭയിൽ കണ്ടിട്ടേയില്ല... ശമ്പളായി 86 ലക്ഷം മുടങ്ങാതെ വാങ്ങിച്ചു, രേഖയും പുറകിലല്ലസച്ചിനെ രാജ്യസഭയിൽ കണ്ടിട്ടേയില്ല... ശമ്പളായി 86 ലക്ഷം മുടങ്ങാതെ വാങ്ങിച്ചു, രേഖയും പുറകിലല്ല

English summary
MP Tendulkar donates his salary to PM's Relief Fund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X