കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൃതദേഹം സംസ്‌കരിക്കാന്‍ പണമില്ല, മാലിന്യം ശേഖരിച്ച് ഭാര്യയുടെ ശവദാഹ ചടങ്ങ് നടത്തി

  • By ഭദ്ര
Google Oneindia Malayalam News

ഭോപാല്‍: ഭാര്യയുടെ ശവദാഹ ചടങ്ങിന് പണമില്ലാതെ മാലിന്യം കൂട്ടിയിട്ട് കത്തിച്ച് സംസ്‌കാരം നടത്തി. മധ്യപ്രദേശിലെ രത്തന്‍ഗര്‍ഹ് ഗ്രാമത്തിലാണ് സംഭവം നടന്നത്. ആദിവാസി വിഭാഗത്തില്‍പ്പെട്ട യുവതി വെള്ളിയാഴ്ചയാണ് മരണപ്പെട്ടത്. സംസ്‌കാരം നടത്താന്‍ പണമില്ലാതെ വന്നപ്പോഴാണ് പേപ്പറുകളും പ്ലാസ്റ്റികും ടയറുകളും ശേഖരിച്ച് ഭര്‍ത്താവ് ജഗദീഷിന് സംസ്‌കാരം നടത്തേണ്ടി വന്നത്.

ഗ്രാമത്തിലെ പലരോടും ജഗദീഷ് സഹായം അഭ്യര്‍ത്ഥിച്ചുവെങ്കിലും ആരും മുന്നോട്ട് വന്നില്ല. പണം കൊടുത്തോ അല്ലാതെയോ ആരും സഹായിക്കാതെ വന്നപ്പോഴാണ് മൂന്ന് മണിക്കൂര്‍ മാലിന്യം ശേഖരിച്ചത്. പ്ലാസ്റ്റിക് കവറുകളും പേപ്പറുകളും ടയറുകളും കൂട്ടിയിട്ട് മൃതദേഹം ഇട്ട് കത്തിക്കുകയായിരുന്നു. ഗ്രാമത്തിലെ പഞ്ചായത്തില്‍ നിന്നും ആരും സഹായിച്ചില്ലെന്നും ജഗദീഷ് പറയുന്നു.

 dead-body

സഹായത്തിനായി എത്തിയപ്പോള്‍ പണമില്ലെങ്കില്‍ ഭാര്യയുടെ മൃതശരീരം പുഴയില്‍ തള്ളാനാണ് ചിലര്‍ ഉപദേശിച്ചത്. പരിഹാസങ്ങള്‍ക്കൊടുവില്‍ ഭാര്യയെ ഒറ്റയ്ക്ക് സംസ്‌കരിക്കുകയായിരുന്നു ജഗദീഷ്. ഗ്രാമത്തിലെ പഞ്ചായത്തില്‍ ഭാര്യയുടെ മരണം അറിയിച്ചപ്പോള്‍ 2500 രൂപയാണ് ആവശ്യപ്പെട്ടത്. അല്ലാത്ത പക്ഷം സംസ്‌കാര ചടങ്ങുകള്‍ നടക്കില്ലെന്ന് പറയുകയായിരുന്നു.

കഴിഞ്ഞ മാസം അവസാനത്തില്‍ 12 വയസ്സുകാരന്‍ ചികിത്സ ലഭിക്കാതെ കാണ്‍പൂരില്‍ മരിച്ചിരുന്നു. 200 മീറ്ററോളം മകനെ തോളിലേറ്റി പിതാവ് ഓടിയിട്ടും ആശുപത്രി അധികൃതര്‍ വേണ്ടത്ര സഹായം നല്‍കിയില്ല. കുട്ടികളുടെ വാര്‍ഡില്‍ എത്തുന്നതിന് മിനിട്ടുകള്‍ക്ക് മുന്‍പാണ് കുട്ടി മരിച്ച്. പത്ത് ദിവസം മുന്‍പ് ഒഡീഷയിലെ യുവാവ് ഭാര്യയുടെ മൃതദേഹം തോളിലേറ്റി വന്നതും മാധ്യമങ്ങളില്‍ നിറഞ്ഞ നിന്ന വാര്‍ത്തയായിരുന്നു.

English summary
Spurned by crematorium for lack of money, MP tribal collects garbage to cremate wife
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X