Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി എംപിയുടെ ആഹ്വാനം; ഒരു ഹിന്ദു പെണ്‍കുട്ടിക്ക് 100 മുസ്ലിം!

ലഖ്‌നൊ: മതംമാറ്റത്തിന് വിധേയയാകുന്ന ഓരോ ഹിന്ദു പെണ്‍കുട്ടിക്ക് പകരവും നൂറ് മുസ്ലിം പെണ്‍കുട്ടികളെ മതം മാറ്റാന്‍ ബി ജെ പി എം പിയുടെ ആഹ്വാനം. സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസംഗങ്ങളിലൂടെ വിവാദ നായകനായ യോഗി ആദിത്യനാഥിന്റേതാണ് ഈ പ്രസ്താവന. മറ്റ് മതങ്ങളില്‍ പെട്ട പെണ്‍കുട്ടികളെ വിവാഹം ചെയ്ത് പകരത്തിന് പകരം വീട്ടാനാണ് എം പി പറയുന്നത്.

രാജ്യത്തെ ഹിന്ദുക്കള്‍ ഭീഷണിയിലാണ് എന്നും സംഘടിതരായി തിരിച്ചടിക്കാന്‍ തയ്യാറാകണം എന്നും പാര്‍ലമെന്റില്‍ പ്രസംഗിച്ച് യോഗി ആദിത്യനാഥ് രണ്ടാഴ്ച മുമ്പ് രാജ്യത്തെ ഞെട്ടിച്ചിരുന്നു. കോണ്‍ഗ്രസ് അടക്കമുള്ള മറ്റ് പാര്‍ട്ടികള്‍ ന്യൂനപക്ഷ പ്രീണനം നടത്തുന്നു എന്ന് പറഞ്ഞാണ് അന്ന് ഇദ്ദേഹം ഹിന്ദുക്കളോട് തിരിച്ചടിക്കാന്‍ ആവശ്യപ്പെട്ടത്. ഗൊരഖ്പൂരില്‍ നിന്നുള്ള ബി ജെ പി എം പിയാണ് 42 കാരനായ ആദിത്യനാഥ്.

yogiadityanath

ഉത്തര്‍ പ്രദേശില്‍ ലവ് ജിഹാദ് വിഷയമാക്കി ക്യാംപെയ്ന്‍ നടത്താനുള്ള ബി ജെ പി തീരുമാനം വന്‍ വിവാദമായിരുന്നു. അതിന് പുറമേയാണ് ലോക്‌സഭാംഗമായ യോഗി ആദിത്യനാഥിന്റെ ആഹ്വാനം ക്യാമറയില്‍ പതിഞ്ഞത്. അവര്‍ ഒരു ഹിന്ദു പെണ്‍കുട്ടിയെ മതംമാറ്റിയാല്‍ നമ്മള്‍ 100 മുസ്ലിങ്ങളെ മതംമാറ്റും. ഒരു ഇംഗ്ലീഷ് വാര്‍ത്താ ചാനലാണ് ഈ വീഡിയോ പുറത്ത് വിട്ടത്.

രാജ്യത്തെ സാമുദായിക അന്തരീക്ഷം തകര്‍ക്കാനാണ് ബി ജെ പിയുടെ ശ്രമമെന്ന് പ്രതിപക്ഷ കക്ഷികള്‍ കുറ്റപ്പെടുത്തുന്നു. വീഡിയോ പഴയതാണ് എന്ന് പറഞ്ഞാണ് ബി ജെ പി ഇതിനെ പ്രതികരിക്കുന്നത്. വീഡിയോ പഴയതാണെങ്കിലും ഇക്കാര്യം പറഞ്ഞ യോഗി ആദിത്യനാഥിന്റെ നിലപാടില്‍ മാറ്റമൊന്നും ഇല്ലെന്ന് തെളിയിക്കുന്നതാണ് ഇദ്ദേഹത്തിന്റെ പാര്‍ലമെന്റ് പ്രസംഗം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+