• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മധ്യപ്രദേശില്‍ 25 ല്‍ 24 ലും കോണ്‍ഗ്രസ് വിജയിക്കുമെന്ന് സര്‍വേ; വിശ്വാസം ജനങ്ങളിലെന്ന് കമല്‍നാഥ്

ഭോപ്പാല്‍: മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് മധ്യപ്രദേശില്‍ സംഭവിച്ചത് രാജസ്ഥാനില്‍ സംഭവിക്കാതിരിക്കാനുള്ള തീവ്ര പരിശ്രമിത്തിലാണ് കോണ്‍ഗ്രസ്. ജ്യോതിരാദിത്യ സിന്ധ്യ നടത്തിയ വിമത നീക്കമായിരുന്നു മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാറിന്‍റെ പതനത്തിന് വഴിയൊരുക്കിയത്. സിന്ധ്യ അനുകൂലികളായ 22 എംഎല്‍എമാര്‍ പദവി ഒഴിഞ്ഞതോടെ സഭയില്‍ ഭൂരിപക്ഷം നഷ്ടമായ കമല്‍നാഥ് സര്‍ക്കാര്‍ രാജിവെക്കുകയായിരുന്നു. മധ്യപ്രദേശിലേത് പോലെ കോണ്‍ഗ്രസ് സര്‍ക്കറിനെ മറിച്ചിടാന്‍ രാജസ്ഥാനിലും ബിജെപി വലിയ തോതില്‍ പണം ഇറക്കുന്നുണ്ടെന്നാണ് കമല്‍നാഥ് ആരോപിക്കുന്നത്.

കമല്‍നാഥ് പറയുന്നു

കമല്‍നാഥ് പറയുന്നു

എംഎല്‍എമാരെ പണം കൊടുത്തു വാങ്ങി രാജസ്ഥിനിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ താഴെയിറക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് കമല്‍നാഥ് ആരോപിക്കുന്നത്. ചിലര്‍ ബിജെപി പാളയത്തിലേക്ക് ചേക്കേറുമെന്ന സൂചന നേരത്തെ തന്നെ ലഭിച്ചിരുന്നതിനാല്‍ നിലവിലെ സാഹചര്യത്തില്‍ താന്‍ ആശങ്കപ്പെടുന്നില്ലെന്നും മധ്യപ്രദേശ് പിസിസി അധ്യക്ഷന്‍ കൂടിയായ കമല്‍നാഥ് അഭിപ്രായപ്പെട്ടു.

എനിക്ക് ആശങ്കകളില്ല

എനിക്ക് ആശങ്കകളില്ല

"ഈ നീക്കങ്ങളില്‍ എനിക്ക് ആശങ്കകളില്ല, കോണ്‍ഗ്രസില്‍ നിന്നും ചിലര്‍ പോകുമെന്ന് എനിക്ക് അറിയാം. അവര്‍ പോയി, അതില്‍ അതിശയിക്കാനൊന്നുമില്ല. എംഎല്‍എമാരെ വിളിച്ച് ബിജെപി അവര്‍ക്ക് പണവും മറ്റ് വാഗ്ദാനങ്ങളും നല്‍കുകയാണ്. ഇന്ത്യന്‍ ഭരണഘടനയെ പൂര്‍ണ്ണമായും അവഗണിച്ചു കൊണ്ട് അവര്‍ എല്ലായിടത്തം അവര്‍ ഇത്തരം കച്ചവടങ്ങളില്‍ ഏര്‍പ്പെടുന്നു. '' കമല്‍നാഥ് പറഞ്ഞു.

ബിജെപി തുടരുന്നു

ബിജെപി തുടരുന്നു

മധ്യപ്രദേശില്‍ ഇപ്പോഴും ഇത്തരത്തിലുള്ള നീക്കം ബിജെപി തുടരുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നേരത്തെ കോണ്‍ഗ്രസ് വിട്ട സിന്ധ്യ അനുകൂലികളായ 22 എംഎല്‍എമാര്‍ക്ക് പുറമെ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരും അടുത്തിടെ പാര്‍ട്ടി വിട്ടിരുന്നു. സുമിത്രാ ദേവിയും പ്രത്യുമന്‍ ലോധിയുമായിരുന്നു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.

അംഗബലം 90

അംഗബലം 90

ഇതോടെ മധ്യപ്രദേശ് നിയമസഭയിലെ കോണ്‍ഗ്രസ് അംഗബലം 90 ആയി കുറയുകയും ചെയ്തു. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ വിഷമിക്കാന്‍ തനിക്ക് സമയമില്ലെന്നാണ് കമല്‍നാഥ് വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് നടത്തിയ സര്‍വേയില്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിക്കുക. ഇപ്പോഴത്തെ ഈ തമാശകളെല്ലാ അതിനായി വേണ്ടിയാണ് സൃഷ്ടിക്കപ്പെടുന്നത്.

കൃത്യമായ മറുപടി

കൃത്യമായ മറുപടി

ഉപതിരഞ്ഞെടുപ്പില്‍ കൂറുമാറ്റക്കാര്‍ക്ക് ജനം കൃത്യമായ മറുപടി നല്‍കും. ഭൂരിപക്ഷം സീറ്റുകളിലും കോണ്‍ഗ്രസ് വിജയിക്കും. ജനങ്ങളുടെ കാര്യത്തില്‍ എനിക്ക് യാതൊരു വിധ ആശങ്കകളും ഇല്ല. ബിജെപി ജനാധിപത്യത്തിന് ചീത്തപ്പേരാണ്. അവര്‍ ജനാധിപത്യത്തെ വാങ്ങുകയും വില്‍ക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.

cmsvideo
  Hours After Priyanka Gandhi Vowed Help, He Was Sacked: Team Pilot | Oneindia Malayalam
  അഭ്യന്തര സര്‍വ്വേ

  അഭ്യന്തര സര്‍വ്വേ

  കോണ്‍ഗ്രസ് നടത്തിയ അഭ്യന്തര സര്‍വ്വേയുടെ കാര്യം ട്വിറ്ററിലൂടെ കമല്‍നാഥ് തന്നെയാണ് പുറത്ത് വിട്ടത്. സര്‍വ്വേയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 25 സീറ്റില്‍ 24 ഇടത്തും കോണ്‍ഗ്രസ് വിജയിക്കുമെന്നാണ് പറയുന്നത്. അതേസമയം ബൊഖലൈ നിയോജക മണ്ഡലം ബിജെപി നിലനിര്‍ത്തുമെന്നും കോണ്‍ഗ്രസിന്‍റെ ആഭ്യന്തര സര്‍വ്വെ അവകാശപ്പെടുന്നു.

  പരാജയപ്പെട്ടവര്‍

  പരാജയപ്പെട്ടവര്‍

  നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവര്‍ സര്‍ക്കാര്‍ രൂപീകരിക്കുകയാണ്. എംഎല്‍എമാര്‍ അല്ലാത്തവര്‍ കൂട്ടത്തോടെ മന്ത്രി പദവികളില്‍ എത്തുന്നു. അപ്പോള്‍ തിരഞ്ഞെടുപ്പുകളുടെ യുക്തി എന്താണെന്നും കമല്‍നാഥ് ചോദിക്കുന്നു. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് എംഎല്‍എയുമായ ജീതു പട്വാരിയും ബിജെപിക്കെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്.

  സിന്ധ്യ അനുകൂലികളില്‍

  സിന്ധ്യ അനുകൂലികളില്‍

  ജനപ്രതിനിധികള്‍ അല്ലെങ്കിലും സിന്ധ്യ അനുകൂലികളായ എതാനും നേതാക്കള്‍ കൂടി പാര്‍ട്ടി വിട്ടേക്കുമെന്ന കണക്ക് കൂട്ടല്‍ കോണ്‍ഗ്രസിനുണ്ട്. ഇത്തരം നേതാക്കളുടെ ഒരു പട്ടിക തന്നെ കോണ്‍ഗ്രസ് തയ്യാറാക്കിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങളില്‍ ഇവര്‍ക്ക് കാര്യമായ പങ്കാളിത്തം നല്‍കാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

  26 മണ്ഡ‍ലങ്ങളിലേക്ക്

  26 മണ്ഡ‍ലങ്ങളിലേക്ക്

  2 എംഎല്‍എമാര‍് കൂടി രാജിവെച്ചതോടെ 26 മണ്ഡ‍ലങ്ങളിലേക്കാണ് മധ്യപ്രദേശില്‍ ഇനി ഉപതിരഞ്ഞെടുപ്പ് നടക്കേ​ണ്ടത്. സെപ്റ്റംബര്‍ അവസാനമോ, ഓക്ടോബര്‍ ആദ്യമോ തിരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ കൊവിഡ് വൈറസ് വ്യാപനം നിലനില്‍ക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനം വരാന്‍ ഇനിയും വൈകും.

  രാജസ്ഥാനില്‍

  രാജസ്ഥാനില്‍

  അതേസമയം, രാജസ്ഥാനിലെ രാഷ്ട്രീയ നാടകങ്ങല്‍ ഇന്നും തുടരുകയാണ്. 200 അംഗ നിയമസഭയില്‍ 104 അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കിയ അശോക് ഗെലോട്ട് സര്‍ക്കാറിന്‍റെ നിലനില്‍പ്പ് നിലവില്‍ ഭദ്രമാണ്. അടുത്ത ഒരു വര്‍ഷത്തിനുള്ള രാജസ്ഥാനില്‍ മുഖ്യമന്ത്രി സ്ഥാനം തനിക്ക് നല്‍കാനുള്ള തീരുമാനം ഉണ്ടാവണം എന്ന ഉപാധിയാണ് സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ വെച്ചിരിക്കുന്നത്.

  ചര്‍ച്ചകള്‍

  ചര്‍ച്ചകള്‍

  പ്രിയങ്കാ ഗാന്ധിയുമായുള്ള സംസാരത്തിലാണ് പൈലറ്റ് നിലപാട് ആവര്‍ത്തിച്ചതെന്ന് പ്രിയങ്കയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. ചൊവ്വാഴ്ച പൈലറ്റുമായി പ്രിയങ്ക സംസാരിക്കുകയും പാര്‍ട്ടിയിലേക്ക് മടങ്ങിവരാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഇതുവരെ യാതൊരു തീരുമാനവും എടുത്തിട്ടില്ല.

  'രാജസ്ഥാന്‍ സര്‍ക്കാറിനെ മറിച്ചിടാന്‍ ബിജെപി 500 കോടി പിരിച്ചു';വെളിപ്പെടുത്തലുമായി സച്ചിന്‍ സാവന്ത്

  English summary
  Congress will win 24 seats in by election: says party's internal survey
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X