എംപിമാരുടെ ശമ്പളം 100 ശതമാനം വര്‍ധിപ്പിക്കുന്നു
ദില്ലി: പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം നൂറ് ശതമാനമായി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതോടെ നിലവിലെ അടിസ്ഥാന ശമ്പളമായ 50,000 രൂപ ഒരു ലക്ഷം രൂപയായി ഉയരും.
പാര്‍ലമെന്റ് സംയുക്ത സമിതിയുടെ ശുപാര്‍ശ പ്രധാനമന്ത്രിയുടെ ഓഫീസ് പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ബിജെപി എംപി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലാണ് ഇക്കാര്യങ്ങള്‍ നോക്കുന്നത്.

ശമ്പത്തിന്റെ കാര്യത്തില്‍ മാത്രമല്ല അലവന്‍സിന്റെ കാര്യത്തിലും തീരുമാനം ഉണ്ടാക്കാമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. എംപിമാരുടെ ശമ്പളത്തില്‍ മാത്രമല്ല രാഷ്ട്രപതിയുടെയും ഗവര്‍ണറുടേയും ശമ്പളത്തില്‍ മാറ്റം വരുത്തുന്ന കാര്യത്തിലും ആലോചിക്കുന്നുണ്ട്.
നിലവില്‍ രാഷ്ട്രപതിയ്ക്ക് ലഭിക്കുന്നത് 1.5 ലക്ഷം രൂപയാണ് ഇത് അഞ്ച് ലക്ഷമാക്കി ഉയര്‍ത്തുന്നതിനും ഗവര്‍ണര്‍ക്ക് ലഭിക്കുന്ന 1.10 ലക്ഷം രൂപ 2.5 ലക്ഷം രൂപയാക്കി ഉയര്‍ത്തും എന്നാണ് സൂചന.












Click it and Unblock the Notifications