'അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ 500 എംപിമാര്‍ക്ക് സമ്മതം'
ഫൈസാബാദ്: അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ 500 എംപിമാര്‍ക്ക് സമ്മതമാണെന്ന് വിഎച്ച്പിയുടെ അവകാശവാദം. വിശ്വഹിന്ദു പരിഷദ് ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയ്ന്‍ അണ് വിചിത്രമായ അവകാശവാദവുമായി രംഗത്തെത്തിയിട്ടുള്ളത്. അയോധ്യയില്‍ രാമക്ഷേത്രം പണിയുന്ന കാര്യത്തില്‍ പൊതുജനങ്ങള്‍ക്ക് കാത്തുനില്‍ക്കാന്‍ കഴിയില്ലെന്നും വിഎച്ച്പി സൂചിപ്പിച്ചു.
പാര്‍ലിമെന്റിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ 500 അംഗങ്ങള്‍ ഇതിനകം തന്നെ രാമക്ഷേത്രം പണിയാന്‍ സമ്മതിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ഉടന്‍തന്നെ രാമക്ഷേത്രം പണിയാന്‍ നിയമ നിര്‍മാണം കൊണ്ടുവരികയാണ് വേണ്ടത്. കോടതിവിധി അനന്തമായി നീളുകയാണ്. അത്രയുംകാലം കാത്തുനില്‍ക്കാന്‍ ജനങ്ങള്‍ക്ക് കഴിയില്ലെന്ന് സുരേന്ദ്ര ജെയ്ന്‍ പറഞ്ഞു.

വിഷയത്തില്‍ നിയമവിരുദ്ധമായി ഒന്നും ചെയ്യാന്‍ വിഎച്ച്പിക്ക് താത്പര്യമില്ല. കോടതി ഉത്തരവിനായിട്ടായിരുന്നു ഇതുവരെ കാത്തിരുന്നത്. എന്നാല്‍ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ പാര്‍ലിമെന്റില്‍ ബില്‍ അവതരിപ്പിച്ച് രാമക്ഷേത്ര നിര്‍മാണത്തിന് അനുമതി നല്‍കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഏതൊക്കെ എംപിമാര്‍, ഏതൊക്കെ പാര്‍ട്ടിയില്‍പെട്ടവര്‍ രാമക്ഷേത്രത്തെ അനുകൂലിച്ചു എന്നകാര്യ അദ്ദേഹം തുറന്നുപറഞ്ഞില്ല. അടുത്തിടെ ക്ഷേത്ര പരിസരത്ത് കല്ലുകള്‍ ഇറക്കിയത് വിവാദമായിരുന്നു. എന്നാല്‍, കാലങ്ങളായി വിഎച്ച്പി കല്ലുകള്‍ ഇറക്കുന്നുണ്ടെന്നും പുതുതായി ഒന്നും ചെയ്തിട്ടില്ലെന്നുമാണ് സംഘടനയുടെ വിശദീകരണം.












Click it and Unblock the Notifications