കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുകവലിക്ക് പ്രത്യേക മുറിവേണമെന്ന് എംപിമാര്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: പാര്‍ലിമെന്റിനകത്തും പുറത്തുമെല്ലാം പലകാര്യങ്ങളിലും തമ്മിലടിക്കുമെങ്കിലും ശമ്പളവര്‍ദ്ധനവുപോലുള്ള സ്വകാര്യ വിഷയങ്ങളില്‍ എല്ലാ എംപിമാരും ഒറ്റക്കെട്ടാണ്. ഇത്തരത്തില്‍ എംപിമാരെല്ലാം തങ്ങളുടെ ഒരു 'പ്രധാന' ആവശ്യത്തിനായി ലോക്‌സഭാ സ്പീക്കര്‍ സ്പീക്കര്‍ സുമിത്ര മഹാജനെ കണ്ടു തങ്ങളുടെ പരാതി ഉന്നയിച്ചു.

പുകവലിവിരുദ്ധ മേഖലയായ പാര്‍ലിമെന്റില്‍ തങ്ങളുടെ സൗകര്യത്തിന് പുകവലിക്കാന്‍ ഒരു മുറി ഏര്‍പ്പാടാക്കിത്തരണമെന്നാണ് എംപിമാരുടെ ആവശ്യം. നേരത്തെ എംപിമാര്‍ക്കായി പ്രത്യേക മുറി ഇതിനായി ഏര്‍പ്പാടാക്കിയിരുന്നു. എന്നാല്‍ 2003-ലെ പുകയില നിരോധന നിയമത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ലിമെന്റ് മന്ദിരം പുകയില വിരുദ്ധ മേഖലയായി പ്രഖ്യാപിച്ചിരുന്നു.

smoking

ഇതേ തുടര്‍ന്ന് എംപിമാരുടെ പുകവലിയും മുടങ്ങി. എന്നാല്‍ ചില എംപിമാര്‍ സെന്‍ട്രല്‍ ഹാളിനോടു ചേര്‍ന്ന മുറി എംപിമാര്‍ പുകവലിക്കായി ഉപയോഗിക്കാറുണ്ട്. സ്വകാര്യ ആവശ്യത്തിനായി എംപിമാര്‍ ഇത്തരത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നത് ശരിയല്ലെന്ന് കാട്ടി ചിലര്‍ രംഗത്തെത്തിയതോടെയാണ് പ്രത്യേക മുറിക്കായി വീണ്ടും സ്പീക്കറെ സമീപിച്ചിരിക്കുന്നത്.

ലളിത് മോദി, വ്യാപം തുടങ്ങി പാര്‍ലിമെന്റില്‍ അഴിമതി വിഷയങ്ങള്‍ കത്തി നില്‍ക്കുമ്പോഴാണ് പുകവലിയുടെ കാര്യത്തില്‍ എംപിമാര്‍ തങ്ങളുടെ ഒത്തൊരുമ പ്രകടിപ്പിച്ചത് എന്നതാണ് ശ്രദ്ധേയം. എന്തായാലും, എംപിമാരുടെ കൂട്ടായ ആവശ്യം സ്പീക്കര്‍ അനുഭാവപൂര്‍ണമായി പരിഗണിക്കുമെന്നാണ് കരുതപ്പെടുന്നത്.

English summary
MPs unite for smoking zone in Parliament
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X