'മിസ്റ്റർ മോദി, 50,000 പോലീസുകാരെ വിന്യസിച്ചോളൂ,ഞങ്ങൾ പിന്നോട്ടേക്ക് ഇല്ല'; രാഹുൽ ഗാന്ധി

നരേന്ദ്ര മോദിക്കും കേന്ദ്രസർക്കാരിനുമെതിരെ ആഞ്ഞടിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആരെയൊക്കെ അറസ്റ്റ് ചെയ്താലും എത്രയൊക്കെ പോലീസിനെ വിന്യസിച്ചാലും പോരാട്ടത്തിൽ നിന്നും പിന്നോട്ട് ഇല്ല. എന്തൊക്കെ സംഭവിച്ചാലും ഈ ഭരണകുടത്തെ പരാജയപ്പെടുത്തി രാജ്യത്തിൻ്റെ ഭരണഘടന ഞങ്ങൾ സംരക്ഷിക്കുക തന്നെ ചെയ്യുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഡൽഹിയിൽ പ്രതിപക്ഷ നേതാക്കളുടേയും യുവാക്കളുടേയും വ്യാപക അറസ്റ്റിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.

'ഒരു പതിറ്റാണ്ടായി ഞാൻ നരേന്ദ്ര മോദിക്കും ആർഎസ്എസിനുമെതിരെ പോരാടുന്നു.എൻ്റെ എതിരാളികളുടെ ഉള്ളിലും പുറത്തുമെന്താണ് എനിക്ക് വളരെ വ്യക്തമായി അറിയാം. അവരുടെ പ്രധാന സ്വഭാവം എന്നത് ഭീരുത്വമാണ്. നരേന്ദ്ര മോദി, അമിത് ഷാ, മോഹൻ ഭാഗവത്, ഗ്യാനേഷ് കുമാർ, അജിത് ഡോവൽ ഇങ്ങനെ ഈ കഥയിലെ വില്ലൻമാർക്കുണ്ടായിരുന്ന അവരുടെ സ്ഥാനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആ സ്ഥാനം നമ്മൾ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്.

rahulmodi2-

മിസ്റ്റർ മോദി, എന്ത് വേണമെങ്കിലും ചെയ്തോളൂ, എല്ലാ പോലീസുകാരേയും വിന്യസിച്ചോളൂ, 10,000, 20,000, 50,000 മോ എത്ര വേണമെങ്കിലും വിന്യസിച്ചോളൂ, എല്ലാ നേതാക്കളേയും അറസ്റ്റ് ചെയ്തോളൂ, എല്ലാ യുവാക്കളേയും അറസ്റ്റ് ചെയ്തോളൂ, എന്തിന് ഞങ്ങളെയെല്ലാം അറസ്റ്റ് ചെയ്തോളൂ.

ഞങ്ങൾ നിങ്ങൾ ചുറ്റിവളയുകയാണ്, ഞങ്ങൾ പുറകിലേക്ക് പോകാൻ ഉദ്ദേശിക്കുന്നില്ല. എൻ്റെ വാക്കുകൾ കുറിച്ച് വെച്ചോളൂ, ഞങ്ങൾക്ക് വേണ്ട വിവരങ്ങളെല്ലാം ഞങ്ങളുടെ കൈയ്യിലുണ്ട്. ഞങ്ങൾ ഞങ്ങളുടെ ഭരണഘടന സംരക്ഷിക്കും. രാജ്യത്തെ ജനങ്ങളുടെ ശബ്ദം ഞങ്ങൾ സംരക്ഷിക്കും. കഴിഞ്ഞ 10 -15 വർഷമായി നിങ്ങൾ രാജ്യത്തോട് ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ഇനി ഈ നാട്ടിൽ നിങ്ങളെ ചെയ്യാൻ അനുവദിക്കില്ലെന്ന് ഞങ്ങൾ ഉറപ്പാക്കും.

യുവാക്കളെ, നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു. പ്രതിഷേധം തുടരൂ, നിങ്ങൾക്കൊപ്പം ഞങ്ങളുണ്ട്. ഈ ഭരണവും ഭരണഘടനയെ ആക്രമിച്ചവരേയും ഞങ്ങൾ പരാജയപ്പെടുത്തുമെന്ന് ഉറപ്പ് തരുന്നു', രാഹുൽ ട്വിറ്ററിൽ കുറിച്ചു.

അതേസമയം വിദ്യാർത്ഥി സമരത്തിൽ തിളച്ചുമറിയുകയാണ് ഡൽഹി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധത്തിനിറങ്ങിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എന്നിവർ അടക്കമുള്ള 3000ത്തോളം പേരെയാണ് ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തത്. യുവാക്കളേയും വിദ്യാർത്ഥികളേയും വലിച്ചിഴച്ചാണ് പോലീസ് വാഹനങ്ങളിലേക്ക് കയറ്റിയത്. നേതാക്കളെയാകട്ടെ മണിക്കൂറുകളോളം വെള്ളവും ഭക്ഷണവും നൽകാതെ നഗരത്തിലൂടെ വാഹനങ്ങളിൽ ചുറ്റിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma