നീണ്ട 21 വർഷത്തിന് ശേഷം ഇന്ത്യയിലേക്ക് മിസിസ് വേൾഡ് കീരിടമെത്തിച്ച് സർഗം കൗശൽ
ന്യൂഡൽഹി: ഇന്ത്യയുടെ സർഗം കൗശൽ മിസിസ് വേൾഡ് കിരീടം സ്വന്തമാക്കി. ലാസ് വെഗാസിൽ നടന്ന മത്സരത്തിൽ 63 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളെ പിന്തള്ളിയാണ് സർഗം കൗശൽ 21 വർഷത്തിന് ശേഷം ഇന്ത്യയിലേക്ക് കിരീടം തിരികെ കൊണ്ടുവന്നത്.
'നീണ്ട കാത്തിരിപ്പിന് വിരാമമായി, 21 വർഷത്തിന് ശേഷം ഞങ്ങൾക്ക് കിരീടം തിരികെ ലഭിച്ചു', സർഗം കൗശൽ മിസ് വേൾഡ് കിരീടം നേടിയ വാർത്ത പങ്കിട്ടുകൊണ്ട്, മിസിസ് ഇന്ത്യ മത്സരത്തിന്റെ മാനേജിംഗ് ഓർഗനൈസേഷൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

കിരീടം നേടിയതിൽ സന്തോഷം പങ്കുവെച്ച് സർഗം കൗശൽ ഒരു വീഡിയോയും പങ്കിട്ടു. '21-22 വർഷത്തിന് ശേഷം ഞങ്ങൾക്ക് കിരീടം തിരിച്ചുകിട്ടി. ഞാൻ വളരെ ആവേശത്തിലാണ്. ലവ് യു ഇന്ത്യ, ലവ് യു വേൾഡ്', പുതുതായി കിരീടമണിഞ്ഞ മിസിസ് വേൾഡ് സർഗം കൗശൽ പറഞ്ഞു.












Click it and Unblock the Notifications