കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു, പ്രഖ്യാപനം സോഷ്യല്‍ മീഡിയയില്‍!!

Google Oneindia Malayalam News

മുംബൈ: ഇന്ത്യയുടെ മുന്‍ നായകന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്‍സ്റ്റഗ്രാമിലാണ് അദ്ദേഹം തന്റെ വിരമിക്കല്‍ സസ്‌പെന്‍സ് അവസാനിപ്പിച്ച് ആരാധകരെ അറിയിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിനും ക്രിക്കറ്റ് ആരാധകര്‍ക്കും തീരാനഷ്ടം കൂടിയാണ് ഈ പ്രഖ്യാപനം. ലോകകപ്പിലെ സെമിഫൈനലില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ട ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു മഹേന്ദ്ര സിംഗ് ധോണി. അദ്ദേഹം തിരിച്ചുവരുമെന്ന് പല അഭ്യൂഹങ്ങളും കേട്ടിരുന്നു. എന്നാല്‍ ഇതുവരെ അത്തരം വാര്‍ത്തകളോടൊന്നും അദ്ദേഹം പ്രതികരിച്ചിരുന്നില്ല.

Recommended Video

cmsvideo
ധോണി എന്ന ഇതിഹാസമേ..വിട വിട വിട
1

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരുടെ നിരയിലാണ് ധോണിയുടെ സ്ഥാനം. രണ്ട് ലോകകപ്പുകള്‍ ഇന്ത്യന്‍ ടീം അദ്ദേഹത്തിന് കീഴില്‍ സ്വന്തമാക്കി. 28 കൊല്ലത്തിന് ശേഷം 2011ല്‍ ഇന്ത്യ രണ്ടാം ലോകകപ്പ് സ്വന്തമാക്കിയത് ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലായിരുന്നു. അതിന് മുമ്പ് ദക്ഷിണാഫ്രിക്കയില്‍ വെച്ച് നടന്ന പ്രഥമ ട്വന്റി ട്വന്റി ലോകകപ്പും ധോണിക്ക് കീഴില്‍ ഇന്ത്യ നേടിയിരുന്നു. നിങ്ങളുടെ പിന്തുണയ്ക്കും ഒരുപാട് നന്ദി. ഞാന്‍ വിരമിച്ചതായി കണക്കാക്കണമെന്നായിരുന്നു ധോണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെയും ലോകക്രിക്കറ്റിലെയും എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായിട്ടാണ് ധോണിയെ വിലയിരുത്തുന്നത്. അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും, വരാനിരിക്കുന്ന ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി അദ്ദേഹം കളിക്കും. നേരത്തെ 2014ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ധോണി വിരമിച്ചിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം ഏകദിന-ടി20 ക്യാപ്റ്റന്‍ പദവി വിരാട് കോലിക്ക് അദ്ദേഹം കൈമാറിയിരുന്നു. ധോണിയുടെ അവസാനത്തെ ഏകദിന മത്സരം അദ്ദേഹത്തിന്റെ കരിയറിലെ 350ാമത് മത്സരം കൂടിയായിരുന്നു. ന്യൂസിലന്‍ഡിനെതിരെ 72 പന്തില്‍ 50 റണ്‍സ് നേടാനും ധോണിക്ക് സാധിച്ചിരുന്നു.

അതേസമയം ഏകദിനത്തില്‍ 50.57 ശരാശരിയോടെ 10773 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. പതിനായിരം റണ്‍സ് ഏകദിനത്തില്‍ പിന്നിടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് ധോണി. ഏകദിനത്തില്‍ 229 സിക്‌സറുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഒരിന്ത്യക്കാരന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സിക്‌സറുടെ എണ്ണമാണിത്. 90 ടെസ്റ്റുകളില്‍ നിന്ന് 4876 റണ്‍സും 98 ട്വന്റി ട്വന്റി മത്സരങ്ങളില്‍ നിന്ന് 1617 റണ്‍സും ധോണി നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഐസിസിയുടെ മൂന്ന് ട്രോഫികളും നേടുന്ന ആദ്യ ക്യാപ്റ്റനായിരുന്നു ധോണി. 829 പുറത്താക്കല്‍ റെക്കോര്‍ഡും അദ്ദേഹത്തിനുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പറായിട്ടാണ് ധോണി അറിയപ്പെടുന്നത്.

English summary
ms dhoni announced retirement from international cricket
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X