ഡിജിറ്റല്‍ ഇന്ത്യയെ പിന്തുണച്ച് ധോണിയും മകളും, ഫോട്ടോ സൂപ്പര്‍ഹിറ്റ്!
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ ക്യാംപെയ്നെ പിന്തുണച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണിയും മകള്‍ സിവ ധോണിയും. സെപ്തംബര്‍ 27 ന് രാത്രിയോടെയാണ് മഹി ഫേസ്ബുക്കിലെ തന്റെ പ്രൊഫൈല്‍ ചിത്രം ത്രിവര്ണനിറമാക്കി ഡിജിറ്റല്‍ ഇന്ത്യ ക്യാംപെയ്നൊട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി - 20, ഏകദിന പരമ്പരയ്ക്കുള്ള ഒരുക്കങ്ങളിലാണ് എം എസ് ധോണി ഇപ്പോള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെ ഫേസ്ബുക്ക് ആസ്ഥാനം സന്ദര്‍ശിക്കുന്നതിന് മുന്നോടിയായിട്ടാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഫേസ്ബുക്ക് പ്രൊഫൈല്‍ മൂവര്‍ണമാക്കി ഡിജിറ്റല്‍ ഇന്ത്യ ക്യാംപെയ്ന് പിന്തുണ അറിയിച്ചത്.

ധോണിയും മകളും
മകള്‍ സിവ ധോണിക്കൊപ്പമുളള ചിത്രമാണ് ക്യാപ്റ്റന്‍ കൂള്‍ ഫേസ്ബുക്കില്‍ തന്റെ പ്രൊഫൈല്‍ ചിത്രമാക്കിയിരിക്കുന്നത്.

ചിത്രം സൂപ്പര്‍ ഹിറ്റ്
പതിനഞ്ച് മണിക്കൂറുകള്‍ കൊണ്ട് നാല് ലക്ഷത്തോളം പേരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്. രണ്ടായിരത്തിലധികം പേര് ഈ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്

പരിശീലനത്തിന്റെ ചിത്രം
ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പരയ്ക്ക് ഒരുങ്ങുന്ന മഹി പരിശീലനത്തിന്റെ ചിത്രങ്ങളും ഞായറാഴ്ച ഷെയര്‍ ചെയ്തു.

പ്രൊഫൈല്‍ ചിത്രം മാറ്റി
ഡിജിറ്റല്‍ ഇന്ത്യ കാംപെയ്ന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം മാറ്റിയത്. ഡിജിറ്റല്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി നിങ്ങളും പ്രൊഫൈല്‍ ചിത്രം മാറ്റൂ എന്ന് പറഞ്ഞ് ഒരു ലിങ്കും അദ്ദേഹം ഷെയര്‍ ചെയ്തു.

മോദിയും മാറ്റി
പ്രധാനമന്ത്രി നരേന്ദ്ര മോദിയും തന്റെ പ്രൊഫൈല്‍ ചിത്രം മാറ്റി. സുക്കര്‍ബര്‍ഗിന്റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് മോദിയും പ്രൊഫൈല്‍ ചിത്രം മാറ്റാനുള്ള ലിങ്ക് ഷെയര്‍ ചെയ്തിരുന്നു.
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി!












Click it and Unblock the Notifications