കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിജിറ്റല്‍ ഇന്ത്യയെ പിന്തുണച്ച് ധോണിയും മകളും, ഫോട്ടോ സൂപ്പര്‍ഹിറ്റ്!

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ ക്യാംപെയ്‌നെ പിന്തുണച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണിയും മകള്‍ സിവ ധോണിയും. സെപ്തംബര്‍ 27 ന് രാത്രിയോടെയാണ് മഹി ഫേസ്ബുക്കിലെ തന്റെ പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണനിറമാക്കി ഡിജിറ്റല്‍ ഇന്ത്യ ക്യാംപെയ്‌നൊട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി - 20, ഏകദിന പരമ്പരയ്ക്കുള്ള ഒരുക്കങ്ങളിലാണ് എം എസ് ധോണി ഇപ്പോള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെ ഫേസ്ബുക്ക് ആസ്ഥാനം സന്ദര്‍ശിക്കുന്നതിന് മുന്നോടിയായിട്ടാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഫേസ്ബുക്ക് പ്രൊഫൈല്‍ മൂവര്‍ണമാക്കി ഡിജിറ്റല്‍ ഇന്ത്യ ക്യാംപെയ്‌ന് പിന്തുണ അറിയിച്ചത്.

ധോണിയും മകളും

ധോണിയും മകളും

മകള്‍ സിവ ധോണിക്കൊപ്പമുളള ചിത്രമാണ് ക്യാപ്റ്റന്‍ കൂള്‍ ഫേസ്ബുക്കില്‍ തന്റെ പ്രൊഫൈല്‍ ചിത്രമാക്കിയിരിക്കുന്നത്.

ചിത്രം സൂപ്പര്‍ ഹിറ്റ്

ചിത്രം സൂപ്പര്‍ ഹിറ്റ്

പതിനഞ്ച് മണിക്കൂറുകള്‍ കൊണ്ട് നാല് ലക്ഷത്തോളം പേരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്. രണ്ടായിരത്തിലധികം പേര്‍ ഈ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്

പരിശീലനത്തിന്റെ ചിത്രം

പരിശീലനത്തിന്റെ ചിത്രം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പരമ്പരയ്ക്ക് ഒരുങ്ങുന്ന മഹി പരിശീലനത്തിന്റെ ചിത്രങ്ങളും ഞായറാഴ്ച ഷെയര്‍ ചെയ്തു.

പ്രൊഫൈല്‍ ചിത്രം മാറ്റി

പ്രൊഫൈല്‍ ചിത്രം മാറ്റി

ഡിജിറ്റല്‍ ഇന്ത്യ കാംപെയ്‌ന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം മാറ്റിയത്. ഡിജിറ്റല്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി നിങ്ങളും പ്രൊഫൈല്‍ ചിത്രം മാറ്റൂ എന്ന് പറഞ്ഞ് ഒരു ലിങ്കും അദ്ദേഹം ഷെയര്‍ ചെയ്തു.

മോദിയും മാറ്റി

മോദിയും മാറ്റി

പ്രധാനമന്ത്രി നരേന്ദ്ര മോദിയും തന്റെ പ്രൊഫൈല്‍ ചിത്രം മാറ്റി. സുക്കര്‍ബര്‍ഗിന്റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് മോദിയും പ്രൊഫൈല്‍ ചിത്രം മാറ്റാനുള്ള ലിങ്ക് ഷെയര്‍ ചെയ്തിരുന്നു.

English summary
India's ODI captain MS Dhoni has announced his support for Prime Minister Narendra Modi's "Digital India" initiative.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X