കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ഇത്തവണ ഞെട്ടിക്കും!! ക്രിക്കറ്റ് താരങ്ങള്‍ സ്ഥാനാര്‍ഥികള്‍; ധോണിയും ഗംഭീറും മല്‍സരിക്കും

Google Oneindia Malayalam News

Recommended Video

cmsvideo
ധോണിയും ഗംഭീറും ബിജെപി സ്ഥാനാർത്ഥികൾ? | Oneindia Malayalam

ദില്ലി: എന്തുവില കൊടുത്തും വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. വന്‍ താരനിര തന്നെയാണ് ഇത്തവണ ബിജെപി സ്ഥാനാര്‍ഥികളായി എത്തുക. സിനിമാ താരങ്ങള്‍ക്ക് പുറമെ, ക്രിക്കറ്റ് താരങ്ങളും ബിജെപി സ്ഥാനാര്‍ഥികളായി മല്‍സരിക്കുമെന്നാണ് പുതിയ വാര്‍ത്ത.

നടന്‍ മോഹന്‍ലാല്‍ തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ മല്‍സരിക്കുമെന്നായിരുന്നു ആഴ്ചകള്‍ക്ക് മുമ്പുള്ള വിവരം. എന്നാല്‍ ക്രിക്കറ്റ് താരങ്ങളായ ധോണിയും ഗംഭീറും മല്‍സരിക്കുമെന്നാണ് പുതിയ വാര്‍ത്ത. തിളങ്ങി നില്‍ക്കുന്ന താരങ്ങളുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

ഗൗതം ഗംഭീര്‍ ദില്ലിയില്‍

ഗൗതം ഗംഭീര്‍ ദില്ലിയില്‍

ഗൗതം ഗംഭീര്‍ ദില്ലിയില്‍ ബിജെപിക്ക് വേണ്ടി മല്‍സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. സണ്‍ഡെ ഗാര്‍ഡിയനാണ് ബിജെപി നേതാക്കളെ ഉദ്ധരിച്ച് വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഗംഭീര്‍ മാത്രമല്ല, എംഎസ് ധോണിയും ബിജെപി ടിക്കറ്റില്‍ മല്‍സരിക്കുമത്രെ. ഇരുവരും ഉടന്‍ ബിജെപിയില്‍ ചേരുമെന്നും വാര്‍ത്തയില്‍ സൂചിപ്പിക്കുന്നു. പേര് വെളിപ്പെടുത്താത്ത ബിജെപി നേതാവിനെ ഉദ്ധരിച്ചാണ് വാര്‍ത്ത.

നേരത്തെ മോഹന്‍ലാല്‍

നേരത്തെ മോഹന്‍ലാല്‍

നേരത്തെ മോഹന്‍ലാല്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂരിനെതിരെ മോഹന്‍ലാലിനെ ഇറക്കാനാണ് തീരുമാനം എന്നായിരുന്നു വാര്‍ത്ത. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തിയ മണ്ഡലമാണ് തിരുവനന്തപുരം. മോഹന്‍ലാലിന്റെ താരത്തിളക്കം കൂടി ലഭിച്ചാല്‍ ബിജെപിക്ക് ജയിക്കാന്‍ സാധിക്കുമെന്ന് പാര്‍ട്ടി കണക്കു കൂട്ടുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്.

മോഹന്‍ലാല്‍ പറഞ്ഞത്

മോഹന്‍ലാല്‍ പറഞ്ഞത്

എന്നാല്‍, ബിജെപി നേതാക്കളോ മോഹന്‍ലാലോ ഔദ്യോഗികമായി മല്‍സരിക്കുന്ന കാര്യം പ്രഖ്യാപിച്ചിട്ടില്ല. മാധ്യമങ്ങള്‍ മോഹന്‍ലാലിനോട് വിഷയം അന്വേഷിച്ചിരുന്നു. അദ്ദേഹം വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. താന്‍ എന്റെ ജോലി നന്നായി ചെയ്യട്ടേ എന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. മോഹന്‍ലാല്‍ അത്തരം ഒരു വിഡ്ഡിത്തം ചെയ്യില്ലെന്നാണ് മറ്റു പാര്‍ട്ടി നേതാക്കള്‍ പ്രതികരിച്ചത്.

സംശയത്തിന് കാരണം

സംശയത്തിന് കാരണം

തുടര്‍ച്ചയായി കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെ പുകഴ്ത്തുന്ന മോഹന്‍ലാലിന്റെ പ്രവര്‍ത്തനം റിപ്പോര്‍ട്ട് ശരിയാണെന്ന തോന്നലുണ്ടാക്കിയിരുന്നു. നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള മോദി സര്‍ക്കാരിന്റെ പല പദ്ധതികളെയും അദ്ദേഹം പുകഴ്ത്തിയിട്ടുണ്ട്. കൂടാതെ മോദിയുമായി മോഹന്‍ലാല്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. എന്നാല്‍ മല്‍സരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടിയോ മോഹന്‍ലാലോ പരസ്യമായ നിലപാട് സ്വീകരിച്ചിട്ടില്ല.

അമിത് ഷായുടെ നീക്കങ്ങള്‍

അമിത് ഷായുടെ നീക്കങ്ങള്‍

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രാജ്യത്തെ തിരഞ്ഞെടുത്ത സിനിമാ-ക്രിക്കറ്റ് താരങ്ങളെ നേരിട്ട് കണ്ടിരുന്നു. പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളും കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളും വിശദീകരിക്കുന്നതിനായിരുന്നു കൂടിക്കാഴ്ച. ഈ ചര്‍ച്ചക്കിടെ ബിജെപിയിലേക്കു താരങ്ങളെ സ്വാഗതം ചെയ്തുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഗംഭീര്‍ മല്‍സരിക്കുന്നത് ഇവിടെ

ഗംഭീര്‍ മല്‍സരിക്കുന്നത് ഇവിടെ

കഴിഞ്ഞമാസങ്ങളില്‍ നടന്ന അമിത് ഷായുടെ കൂടിക്കാഴ്ചാ പശ്ചാത്തലം കൂടി സൂചിപ്പിച്ചാണ് സണ്‍ഡെ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട്. ഗംഭീറിനെ ദില്ലിയില്‍ മല്‍സരിപ്പിക്കാനാണ് ബിജെപി ആലോചിക്കുന്നതത്രെ. ദില്ലിയില്‍ ബിജെപി അംഗം മീനാക്ഷി ലേഖിയുടെ സീറ്റാണ് ഗംഭീറിന് നല്‍കുക എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മീനാക്ഷി ലേഖിയുടെ മണ്ഡലത്തിലെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് നേതാക്കള്‍ വിലയിരുത്തിയിട്ടുണ്ട്.

താരശോഭ തരംഗമാക്കും

താരശോഭ തരംഗമാക്കും

ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമാണ് ഗംഭീര്‍. ദില്ലി ക്രിക്കറ്റ് ടീമിലെ ക്യാപ്റ്റനായിരുന്നു അദ്ദേഹം. പല തവണ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെ പുകഴ്ത്തി സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ താരശോഭ പാര്‍ട്ടിക്ക് അനുകൂലമാക്കി മാറ്റാണ് ബിജെപി ആലോചിക്കുന്നത്.

ധോണി മല്‍സരിക്കുന്നത് ഇവിടെ...

ധോണി മല്‍സരിക്കുന്നത് ഇവിടെ...

ഗംഭീറിനെ സ്വന്തം നാടായ ദില്ലിയില്‍ മല്‍സരിപ്പിക്കുന്ന പോലെ ധോണിയെ സ്വന്തം നാടായ ജാര്‍ഖണ്ഡില്‍ മല്‍സരിപ്പിക്കാനാണ് ബിജെപി ആലോചിക്കുന്നതത്രെ. ധോണിയുടെ പ്രഭാവം രാജ്യത്ത് മൊത്തമുള്ള പ്രചാരണത്തിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം ക്യാപ്റ്റനായതു കൊണ്ടുതന്നെ അദ്ദേഹം ദക്ഷിണേന്ത്യയില്‍ ഹിറോയാണെന്ന് ബിജെപി കണക്കുകൂട്ടുന്നു.

ധോണി ദക്ഷിണേന്ത്യയിലേക്ക്...

ധോണി ദക്ഷിണേന്ത്യയിലേക്ക്...

ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ധോണിയെ ഇറക്കാനും ആലോചിക്കുന്നുണ്ടത്രെ. എന്നാല്‍ ഇരു താരങ്ങളും ബിജെപിയില്‍ ചേര്‍ന്നിട്ടില്ല. ബിജെപിയില്‍ ചേരുമോ എന്ന് ധോണിയും ഗംഭീറും പരസ്യമാക്കിയിട്ടുമില്ല. ബിജെപി നേതാക്കളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടാണ് സണ്‍ഡെ ഗാര്‍ഡിയന്‍ പുറത്തുവിട്ടിരിക്കുന്നത്.

കോണ്‍ഗ്രസ് പ്രതിരോധം ശക്തം

കോണ്‍ഗ്രസ് പ്രതിരോധം ശക്തം

കോണ്‍ഗ്രസ് ഒരുക്കുന്ന ശക്തമായ പ്രതിരോധം മറികടക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ് വരുന്ന രണ്ടുമാസങ്ങളില്‍. അടുത്ത വര്‍ഷം ആദ്യപകുതിയിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ്. താരങ്ങളെ കൂടുതലായി പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ ബിജെപി ശ്രമം നടത്തുന്നുണ്ടെന്ന വിവരം നേരത്തെയും വന്നിരുന്നു.

ധോണി വിരമിക്കാന്‍ ഇനിയും...

ധോണി വിരമിക്കാന്‍ ഇനിയും...

എന്നാല്‍ റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്ന ഒരു താരങ്ങളും ബിജെപി അംഗങ്ങളല്ല. ഇനി അവര്‍ ബിജെപിയില്‍ ചേരുമോ എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടുമില്ല. ധോണി നിലവില്‍ അടുത്ത ക്രിക്കറ്റ് ലോകകപ്പ് മല്‍സരം വരെ വിരമിക്കാന്‍ സാധ്യത കുറവാണ്. ഗംഭീര്‍ ദേശീയ ടീമില്‍ ഇല്ലാത്തതിനാല്‍ സജീവ രാഷ്ട്രീയത്തിലിറങ്ങുന്നതിന് തടസവുമില്ല.

English summary
MS Dhoni, Gautam Gambhir likely to contest on BJP ticket in 2019 Lok Sabha elections - Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X