കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെറ്റായ തീരുമാനം; അമ്പയര്‍ക്കെതിരെ ധോണി പരാതി നല്‍കി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: സൗത്താഫ്രിക്കയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ ഒരു മത്സരം പോലും ജയിക്കാന്‍ കഴിയാതിരുന്ന ഇന്ത്യ അമ്പയറുടെ മോശം തീരുമാനത്തിനെതിരെ പരാതി നല്‍കിയതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ അമ്പയര്‍ വിനീത് കുല്‍ക്കര്‍ണിക്കെതിരെയാണ് പരാതി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയില്‍ ഉടനീളം കുല്‍ക്കര്‍ണി ഇന്തയ്‌ക്കെതിരെ തെറ്റായ തീരുമാനമാണ് എടുത്തതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

Read Also:എന്തുകൊണ്ട് ആരാധകര്‍ ധോണിയെ വെറുക്കുന്നു, ഇതാ 20 കാരണങ്ങള്‍!

ആദ്യ ടി20 മത്സരത്തിനിടെ ഡുമിനി രണ്ടുതവണയാണ് എല്‍ബിഡബ്ലു ഡിസിഷനില്‍ നിന്നും രക്ഷപ്പെട്ടത്. റീപ്ലേയില്‍ രണ്ടുതവണയും ഡുമുനി ഔട്ട് ആണെന്ന് വ്യക്തമായിരുന്നു. മത്സരത്തില്‍ മികച്ച ബാറ്റിങ്ങിലൂടെ ദക്ഷിണാഫ്രിക്കയെ ഡുമുനി ജയത്തിലേക്ക് നയിക്കുകയും ചെയ്തു. ഡുമിനി നേരത്തെ ഔട്ടായിരുന്നെങ്കില്‍ കളി ഇന്ത്യയുടെ വരുതിയില്‍ ആവുമായിരുന്നെന്ന് ധോണി പ്രതികരിച്ചിരുന്നു.

dhoni

പിന്നീട് കാണ്‍പൂരില്‍ ഒന്നാം ഏകദിന മത്സരത്തില്‍ ശിഖര്‍ ധവാനെ ലെഗ് ബിഫോറില്‍ കുടുക്കിയ അമ്പയര്‍ വിതീത് കുല്‍ക്കര്‍ണിയുടെ തീരുമാനവും തെറ്റാണെന്ന് തെളിഞ്ഞിരുന്നു. അതേ മത്സരത്തില്‍ ഡു പ്ലസിസ് ആദ്യ പന്തില്‍ തന്നെ പുറത്താകേണ്ടിയിരുന്നതാണെങ്കിലും അമ്പയറുടെ തെറ്റായ തീരുമാനം തുണയാവുകയും ഡു പ്ലസിസ് അര്‍ധശതകം തികയ്ക്കുകയും ചെയ്തു.

എല്ലാ തീരുമാനങ്ങളും ലെഗ് ബിഫോറില്‍ ആയിരുന്നു എന്നതും കുല്‍ക്കര്‍ണിയായിരുന്നു അമ്പയര്‍ എന്നതും ഇന്ത്യയുടെ പരാതിയില്‍ എടുത്തു കാട്ടിയിട്ടുണ്ട്. മൂന്നു മത്സരങ്ങളുടെ ടി20 പരമ്പര 2-0ത്തിന് അടിയറവ് പറഞ്ഞ ഇന്ത്യ ആദ്യ ഏകദിനവും തോറ്റതോടെ കടുത്ത സമ്മര്‍ദ്ദത്തിലാണ്. ഫോമിലല്ലാത്ത ക്യാപ്റ്റന്‍ ധോണിയുടെ ഭാവി നിശ്ചയിക്കുന്ന മത്സരങ്ങല്‍ കൂടിയാകും പരമ്പരയില്‍ ശേഷിക്കുന്ന ഏകദിനങ്ങള്‍.

English summary
MS Dhoni lodge complaint against umpire Vineet Kulkarni
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X