കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹേന്ദ്ര സിംഗ് ധോണി ബിജെപിയിലേക്കെന്ന് മുൻ കേന്ദ്രമന്ത്രി; ജാർഖണ്ഡിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി?

Google Oneindia Malayalam News

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കലാ-കായിക രംഗത്തെ നിരവധി പ്രമുഖരാണ് തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. സെലിബ്രിറ്റികളെ പാർട്ടിയിലേക്ക് അടുപ്പിക്കുന്നതിൽ ബിജെപിയായിരുന്നു മുൻപന്തിയിൽ ബോളിവുഡ് താരം ജയപ്രദ മുതൽ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ വരെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുമായി കൈകൊടുത്തു. സണ്ണി ഡിയോളും ഹേമാ മാലിനിയും അടക്കമുള്ള താരങ്ങൾ ബിജെപി ടിക്കറ്റിൽ മത്സരിച്ച് വിജയിക്കുകയും ചെയ്തു.

മഞ്ജു വാര്യര്‍ ഊരാക്കുടുക്കിലേക്ക്? വഞ്ചനാ പരാതിയില്‍ കടുത്ത നടപടികള്‍; നേരിട്ട് ഹാജരാകണംമഞ്ജു വാര്യര്‍ ഊരാക്കുടുക്കിലേക്ക്? വഞ്ചനാ പരാതിയില്‍ കടുത്ത നടപടികള്‍; നേരിട്ട് ഹാജരാകണം

ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയാണ് ബിജെപിയുടെ അടുത്ത ലക്ഷ്യമെന്നാണ് പ്രമുഖ ബിജെപി നേതാവ് സൂചന നൽകുന്നത്. മോദിയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി നടക്കുന്നുണ്ടെന്നും വിരമിച്ച ശേഷം ധോണി ബിജെപിയിൽ ചേർന്നേക്കുമെന്നുമാണ് മുൻ കേന്ദ്രമന്ത്രി കൂടിയായ സജ്ഞയ് പസ്വാൻ പറയുന്നത്.

 ധോണി വിരമിക്കുന്നു

ധോണി വിരമിക്കുന്നു

ലോകകപ്പ് സെമിയിൽ ന്യൂസിലന്റിനോട് പരാജയപ്പെട്ട് ഇന്ത്യൻ ടീം പുറത്തായതിന് പിന്നാലെ മഹേന്ദ്ര സിംഗ് ധോണി വിരമിക്കുന്നുവെന്ന തരത്തിലുള്ള ചർച്ചകളും സജീവമായിരുന്നു. ഇതിന് പിന്നാലെയാണ് ധോണി രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ വന്നു തുടങ്ങിയത്. ധോണി ഉടൻ തന്നെ വിരമിച്ചേക്കുമെന്നും നരേന്ദ്ര മോദിയുടെ ടീമിനൊപ്പമാണ് അദ്ദേഹത്തിന്റെ പുതിയ ഇന്നിംഗ്സെന്നുമാണ് സജ്ഞയ് പസ്വാൻ പറയുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ധോണി ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയേക്കുമെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

ദീർഘനാളായി ചർച്ച

ദീർഘനാളായി ചർച്ച

ദീർഘ നാളായി മനേഹന്ദ്ര സിംഗ് ധോണിയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവരികയാണെന്നാണ് സജ്ഞയ് പസ്വാൻ അവകാശപ്പെടുന്നത്. ധോണി വിരമിച്ചതിന് ശേഷം മാത്രമെ ഇതിൽ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളു. ധോണി എന്റെ അടുത്ത സുഹൃത്താണ്, ലോക പ്രശസ്തനായ ക്രിക്കറ്റ് താരമാണ്. അദ്ദേഹം ബിജെപിയിൽ ചേരുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും സഞ്ജയ് പസ്വാൻ പറയുന്നു.

അമിത് ഷായുമായി കൂടിക്കാഴ്ച

അമിത് ഷായുമായി കൂടിക്കാഴ്ച

പ്രമുഖരായ ആളുകളുടെ പിന്തുണ തേടിയുള്ള ബിജെപിയുടെ സമ്പർക്ക് ഫോർ സമർത്ഥൻ ക്യാംപെയിന്റെ ഭാഗമായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ മഹേന്ദ്ര സിംഗ് ധോണിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പായിരുന്നു ഇത്. ധോണി ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹം അന്ന് ശക്തമായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിൽ ധോണി മത്സരിച്ചേക്കുമെന്നും അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.

 താരങ്ങൾ ബിജെപിയിലേക്ക്

താരങ്ങൾ ബിജെപിയിലേക്ക്

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗൗതം ഗംഭീറും വീരേന്ദ്ര സേവാഗും ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു. എന്നാൽ ദില്ലിയിൽ മത്സരിക്കാനുള്ള ബിജെപിയുടെ ക്ഷണം സേവാഗ് നിരസിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ രാഷ്ട്രീയത്തിലേക്കില്ലെന്നാണ് സേവാഗ് വ്യക്തമാക്കിയത്. ഗൗതം ഗംഭീറാകട്ടെ ബിജെപിയിൽ ചേരുകയും ഈസ്റ്റ് ദില്ലിയിൽ സ്ഥാനാർത്ഥി ആവുകയും ചെയ്തു. കോൺഗ്രസിന്റെയും ആം ആദ്മിയുടെയും ശക്തരായ സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തി ഗംഭീർ ഈസ്റ്റ് ദില്ലിയിൽ നിന്നും വിജയയിക്കുകയായിരുന്നു.

 നിയമസഭാ തിരഞ്ഞെടുപ്പിൽ

നിയമസഭാ തിരഞ്ഞെടുപ്പിൽ

വിരമിക്കൽ പ്രഖ്യാപിച്ച ശേഷം രാഷ്ട്രീയത്തിലേക്ക് എത്തിയ ഗൗതം ഗംഭീറിന്റെ വഴിയെ ഇനി ധോണിയും പോകുമോയെന്നാണ് അറിയേണ്ടത്. ധോണിയുടെ സംസ്ഥാനമായ ജാർഖണ്ഡിൽ ഈ വർഷം അവസാനമാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ധോണി ജാർഖണ്ഡിലെ മുഖ്യമന്ത്രിസ്ഥാനാർത്ഥിയായേക്കുമെന്ന തരത്തിൽ ചർച്ചകൾ സജീവമാണ്. ജാർഖണ്ഡിനെ കൂടാതെ മഹാരാഷ്ട്രയിലും ഹരിയാനയിലുമാണ് ഈ വർഷം അവസാനത്തോടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

English summary
MS Dhoni may join BJP after retirement says, former BJP leader Sanjay Paswan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X