ബൗളിങ് മെച്ചപ്പെട്ടിപ്പെട്ടില്ലെങ്കില്‍ മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് ധോണി
റാഞ്ചി: ബൗളിങ് മേഖല മെച്ചപ്പെട്ടില്ലെങ്കില്‍ ഇന്ത്യയ്ക്ക് മുന്നോട്ടുള്ള പ്രയാണം എളുപ്പമാകില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി. ഓസ്‌ട്രേലിയയുമായി നടന്ന ഏകദിന സീരീസിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ധോണി. സീരീസില്‍ ഇന്ത്യ 4-1 എന്ന നിലയില്‍ പരാജയപ്പെട്ടിരുന്നു.
ഇന്ത്യ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും ബൗളങ് മെച്ചപ്പെടേണ്ടതുണ്ടെന്ന് ധോണി പറഞ്ഞു. ടെസ്റ്റിലും, ഏകദിനത്തിലും ടി20യിലും മികച്ച ബൗളര്‍മാരെ കണ്ടെത്തേണ്ടതുണ്ട്. ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ നന്നായി കളിക്കുന്നവരാണ്. എന്നാല്‍ ബൗളിങ്ങിലെ ദൗര്‍ബല്യം മിക്കപ്പോഴും വിനയാകുകയാണെന്ന് ധോണി പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ ലോകകപ്പിനെത്തിയപ്പോള്‍ ഇന്ത്യ നന്നായി കളിച്ചു. അന്ന് ബൗളര്‍മാരുടെ പ്രകടനവും മികച്ചതായിരുന്നു. ഇന്ത്യയുടെ യുവ ബൗളര്‍മാരില്‍ പ്രതീക്ഷയുണ്ട്. വ്യത്യസ്തത പരീക്ഷിക്കാന്‍ ബൗളര്‍മാര്‍ തയ്യാറാകണം. സിഡ്‌നിയില്‍ അരങ്ങേറ്റം നടത്തിയ ജസ്പ്രീത് ബുമ്‌റ ആദ്യ മത്സരത്തില്‍ തന്നെ മികവുകാട്ടിയതിനെ ധോണി പുകഴ്ത്തുകയും ചെയ്തു.
മത്സരത്തില്‍ 331 റണ്‍സ് പിന്തുടരവെ കൂറ്റന്‍ അടിക്ക് മുതിരാതിരുന്നത് എന്തുകൊണ്ടാണെന്നും ധോണി വിശദീകരിച്ചു. ക്രീസിലെത്തിയപ്പോല്‍ തന്നെ വലിയ ഷോട്ട് കളിക്കുന്നത് റിസ്‌കാണ്. താന്‍ പുറത്തായാല്‍ പുതുമുഖങ്ങളാണ് ബാറ്റിങ്ങിനിറങ്ങേണ്ടത്. അതുകൊണ്ടുതന്നെ മനീഷ് പാണ്ഡെയ്ക്ക് കൂടുതല്‍ സ്‌ട്രൈക്ക് നല്‍കുകയായിരുന്നു തന്റെ ഉദ്ദേശമെന്നും ധോണി പറഞ്ഞു.












Click it and Unblock the Notifications