Get Updates
Get notified of breaking news, exclusive insights, and must-see stories!

സുശാന്തിന്റെ മരണത്തില്‍ ധോണി പറഞ്ഞത്... സംവിധായകന്‍ പറയുന്നു, ആകെ തകര്‍ന്നു പോയി, വിശ്വസിച്ചില്ല!!

മുംബൈ: നടന്‍ സുശാന്ത് സിംഗ് രജപുത്തിന്റെ മരണത്തില്‍ മഹേന്ദ്ര സിംഗ് ധോണി തകര്‍ന്ന് പോയെന്ന് പ്രമുഖ സംവിധായന്‍ നീരജ് പാണ്ഡെ. ധോണിയുടെ ബയോപിക്ക് സംവിധാനം ചെയ്തത് നീരജാണ്. ഞാന്‍ മഹിഭായിയെ വിളിച്ചിരുന്നു. അദ്ദേഹം ഈ ദുരന്ത വാര്‍ത്ത കേട്ട് തകര്‍ന്ന് പോയി. സുശാന്തിന്റെ ആത്മാര്‍ത്ഥ സുഹൃത്തുക്കളായ മിഹിര്‍ ദിവാകറിനെയും അരുണ്‍ പാണ്ഡെയും ഞാന്‍ വിളിച്ചിരുന്നു. അവരെല്ലാം ആകെ വിഷമത്തിലായിരുന്നു. ധോണി ഈ വാര്‍ത്ത കേട്ട് ആകെ ഞെട്ടിപ്പോയെന്നും, തകര്‍ന്ന അവസ്ഥയിലാണ് ധോണി ഉള്ളതെന്നും നീരജ് പാണ്ഡെ പറഞ്ഞു.

1

ധോണി സിനിയുടെ ഷൂട്ടിംഗിനിടെ സുശാന്തുമായി അദ്ദേഹം വളരെ നല്ല രീതിയില്‍ ഇടപെട്ടിരുന്നു. ധോണിയാവാനുള്ള അദ്ദേഹത്തിന്റെ ശ്രമത്തില്‍ ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാനുണ്ടായിരുന്നു. അവര്‍ ഒരുമിച്ച് ഒരുപാട് സമയം ചെലവിട്ടിരുന്നു. തന്റെ ജീവിതം സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ ശരിയായ നടന്‍ തന്നെ വേണമെന്ന് ധോണിക്ക് ആഗ്രഹമുണ്ടായിരുന്നു. സുശാന്തിന്റെ പ്രകടനത്തില്‍ ധോണി തന്നെ അമ്പരന്ന് പോയിരുന്നു. അത്രയ്ക്ക് മികച്ചതാണെന്ന് പറഞ്ഞിരുന്നു. ധോണിയെ സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ സുശാന്ത് കഠിാനാധ്വാം ചെയ്തിരുന്നു. അത്ര പെര്‍ഫെക്ട് ആയിരുന്നു അതെന്നും നീരജ് പാണ്ഡെ പറഞ്ഞു.

Recommended Video

cmsvideo
    ചന്ദ്രനില്‍ സ്ഥലം വാങ്ങിയ ഏക ഇന്ത്യന്‍ നടനായിരുന്നു സുശാന്ത് | Oneindia Malayalam

    ഞങ്ങള്‍ കിരണ്‍ മോറെ സാറിനോട് കടപ്പെട്ടിരിക്കുന്നു. അദ്ദേഹമാണ് സുശാന്തുമായി പ്രവര്‍ത്തിച്ചത്. സുശാന്തിനെ തയ്യാറാക്കി എടുക്കുന്നതിനായി 9 മാസമാണ് അദ്ദേഹം ചെലവിട്ടത്. മഹി ഭായി പോലും സുശാന്തിന്റെ ആ പ്രകടത്തില്‍ അമ്പരന്ന് പോയിരുന്നു. സുശാന്തിന്റെ ഡെഡിക്കേഷന്‍ കണ്ട് ധോണി ഒരുപാട് അഭിനന്ദിച്ചിരുന്നുവെന്നും നീരജ് പാണ്ഡെ പറഞ്ഞു. നേരത്തെ സുശാന്തിന്റെ മരണത്തില്‍ ധോണി കടുത്ത ദു:ഖത്തിലാണെന്ന് അരുണ്‍ പാണ്ഡെയും വെളിപ്പെടുത്തിയിരുന്നു. സുശാന്തിന് പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര കഴിവുണ്ടായിരുന്നു. അതുകൊണ്ട് ധോണി ഈ വാര്‍ത്ത കേട്ട് ആദ്യം വിശ്വസിച്ചിരുന്നില്ലെന്നും അരുണ്‍ പാണ്ഡെ പറഞ്ഞു.

    അതേസമയം സുശാന്തിന്റെ മരണത്തില്‍ മുംബൈ പോലീസ് അന്വേഷണം നടത്തികൊണ്ടിരിക്കുകയാണ്. 15 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സുശാന്ത് വിവിധ നിര്‍മാണ കമ്പനികളുമായി ഉണ്ടാക്കിയ കരാറുകളും പോലീസ് പരിശോധിക്കുന്നുണ്ട്. യഷ് രാജ് ഫിലിംസിന്റെ കരാറാണ് പരിശോധിക്കുന്നത്. ബോളിവുഡിലെ താരലോബിയുടെ ഇരയാണ് സുശാന്തെന്ന് പ്രമുഖ സംവിധായകരും പറഞ്ഞു. അദ്ദേഹത്തിന്റെ പല ചിത്രങ്ങളും ഇവര്‍ മുടക്കിയിരുന്നതായി ആരോപണമുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+