കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താങ്ങുവില സംബന്ധിച്ച് രേഖാമൂലം ഉറപ്പ് നൽകാം; കർഷകർക്ക് കത്തെഴുത്തി കൃഷി മന്ത്രി തോമർ

Google Oneindia Malayalam News

ദില്ലി: വിവാദ കാർഷിക നിയമങ്ങൾക്കെതിരായി പ്രതിഷേധിക്കുന്ന കർഷകർക്ക് കത്തെഴുതി കേന്ദ്രകൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ.
താങ്ങുവില സംബന്ധിച്ച് രേഖാമൂലം ഉറപ്പുകൾ എഴുമതി നൽകാമെന്ന് കർഷകരോട് കത്തിൽ തോമർ വ്യക്തമാക്കി. എട്ട് പേജ് വരുന്ന കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കേന്ദ്രത്തിന്റെ മൂന്ന് പുതിയ കാർഷിക ബില്ലുകളിൽ ഭൂരിഭാഗം കർഷകരും സന്തുഷ്ടരാണെന്നും എന്നാൽ വ്യാജ കാര്യങ്ങളെ അടിസ്ഥാനമാക്കി പിരിമുറുക്കങ്ങൾ സൃഷ്ടിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമായി ഒരു വിഭാഗം ചില ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ കത്തിൽ പറഞ്ഞു.

narendra-singh-tomar

ഞാൻ ഒരു കർഷകന്റെ കുടുംബത്തിൽ പെട്ടവനാണ്, കുട്ടിക്കാലം മുതൽ തന്നെ കർഷകരുടെ കഠിന ജീവിതം അനുഭവിച്ചറിഞ്ഞയാളാണ് ഞാൻ. നിയമം നടപ്പാക്കിയതിനുശേഷം എംഎസ്പി സംഭരണം ഇത്തവണ പുതിയ റെക്കോർഡാണ് സൃഷ്ടിച്ചതെന്നത് വളരെ തൃപ്തികരമാണ്, "തോമർ കൂട്ടിച്ചേർത്തു.താങ്ങുവില നിർത്തലാക്കുമെന്ന രീതിയിൽ വ്യാജ പ്രചരണങ്ങൾ ചിലര് നടത്തുന്നുണ്ട്.അവയൊന്നും വിശ്വസിക്കരുതെന്നും മന്ത്രി പറ‍്ഞു.

കഴിഞ്ഞ ആറ് വർഷത്തിനിടയിൽ മോദി സർക്കാർ കർഷകർക്കായി ധാരാളം നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ഈ ബില്ലുകളിലൂടെ, കർഷകർക്ക് അവരുടെ ഉൽ‌പ്പന്നം എവിടെ വേണമെങ്കിലും വിൽക്കാൻ സർക്കാർ ഒരു അധിക ഓപ്ഷൻ നൽകിയിട്ടുണ്ടെന്നും തോമർ പറഞ്ഞു. കോൺഗ്രസ് പിരിമുറുക്കം സൃഷ്ടിക്കാനാണ് പ്രവർത്തിക്കുന്നത്. നേരത്തേ അവർ നമ്മുടെ സൈന്യത്തെയും ലേ-ലഡാക്കിലെ അവരുടെ പരമമായ ത്യാഗത്തെയും അവർ ചോദ്യം ചെയ്തിരുന്നു, കൃഷി മന്ത്രി കർഷകർക്ക് എഴുതിയ കത്തിൽ പറയുന്നു.

അതേസമയം വിവാദ കാർഷിക നിയമങ്ങൾ താത്കാലികമായി നിർത്തിവെയ്ക്കുന്നത് പരിശോധിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് സുപ്രീംകോടതി. കാർഷിക നിയമങ്ങൾ ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം നിയമങ്ങൾക്കെതിരെ സമരംചെയ്യാൻ കർഷകർക്ക് അവകാശം ഉണ്ടെന്നും കോടതി പറഞ്ഞു. അതേസമയം, മൗലികാവകാശങ്ങളെയോ മറ്റുള്ളവരുടെ ജീവിക്കാനുള്ള അവകാശങ്ങളെയോ തടസുപെടുത്തിയാകരുത് സമരമെന്നും കോടതി വ്യക്തമാക്കി. പ്രശ്ന പരിഹരിതാനത്തിന് സമിതി രൂപീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.വിവാദ നിയമത്തിനെതിരായ കർഷകരുടെ പ്രതിഷേധം 22 ദിനം പിന്നിട്ടിരിക്കുകയാണ്.

ഒടുവിൽ വഴങ്ങി സോണിയ ഗാന്ധി; കോൺഗ്രസ് വിമതരുമായി കൂടിക്കാഴ്ച നടത്തും..രാഹുലും പങ്കെടുക്കുംഒടുവിൽ വഴങ്ങി സോണിയ ഗാന്ധി; കോൺഗ്രസ് വിമതരുമായി കൂടിക്കാഴ്ച നടത്തും..രാഹുലും പങ്കെടുക്കും

'പാലാ' പോരിൽ മാണി സി കാപ്പൻ വിയർക്കും.. കളി തുടങ്ങി ജോസ്.. വിട്ടുകൊടുക്കില്ലെന്ന് കാപ്പൻ'പാലാ' പോരിൽ മാണി സി കാപ്പൻ വിയർക്കും.. കളി തുടങ്ങി ജോസ്.. വിട്ടുകൊടുക്കില്ലെന്ന് കാപ്പൻ

'ആ കളിയിൽ കോൺഗ്രസ് റോൾ എന്താകും?;കേരളം കാതോർത്തിരിക്കുന്ന ചോദ്യം'; കോൺഗ്രസിനെ കുരുക്കി ഐസക്'ആ കളിയിൽ കോൺഗ്രസ് റോൾ എന്താകും?;കേരളം കാതോർത്തിരിക്കുന്ന ചോദ്യം'; കോൺഗ്രസിനെ കുരുക്കി ഐസക്

English summary
msp assuarnnce will be given in writing; Agriculture Minister Tomar writes letter to farmers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X