റിയാലിറ്റി ഷോ പ്രവര്‍ത്തകരുടെ ബസ് മറിഞ്ഞു!
മുംബൈ: റിയാലിറ്റി ഷോ പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് ഒട്ടേറെ പേര്‍ക്ക് പരിക്ക്. എം ടെലിവിഷന്‍ ചാനലിലെ റോഡീസ് എന്ന റിയാലിറ്റി ഷോ അണിയറ പ്രവര്‍ത്തകരുടെ ബസാണ് മറിഞ്ഞത്. ബസിലുണ്ടായിരുന്ന പന്ത്രണ്ട് പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
റിയാലിറ്റി ഷോ ഷൂട്ടിനുവേണ്ടി യാത്ര പുറപ്പെട്ട ബസ് പശ്ചിമ ബംഗാള്‍ ഡാര്‍ജീലിങിലെ പെഷോക് വ്യൂപോയിന്റിന് സമീപം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പോലീസും സമീപവാസികളും ചേര്‍ന്ന് ബസില്‍ കുടുങ്ങിയ യാത്രക്കാരെ വലിച്ചു പുറത്തെടുക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റവരെ അടുത്തുള്ള സിലിഗുരി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവര്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഓടിക്കൊണ്ടിരിക്കെയാണ് ബസ് നിയന്ത്രണം വിട്ട് മറിയുന്നത്. മിക്കവരുടെയും കാലുകള്‍ക്കും കൈകള്‍ക്കുമാണ് പരിക്കേറ്റിട്ടുള്ളത്.
മേഘന്‍ ബസു, ആഷിഷ് അന്‍സാരി, ആകാശ് പട്ടേല്‍, സുരേന്ദ്ര പര്‍ദ്വാന്‍, സിദ്ധാര്‍ത്ഥ് സോണി, ജോണ്‍ ബ്രിട്ടോ തുടങ്ങിയവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ബിഗ് ബോസ് ജേതാവ് പ്രിന്‍സ് നരുല അവതരിപ്പിക്കുന്ന റിയാലിറ്റി ഷോയാണ് റോഡീസ്.


Click it and Unblock the Notifications