കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂത്ത് ലീഗ് നൽകിയ പണം കേസിന്റെ ആവശ്യങ്ങൾക്ക് ഉപയോഗിച്ചു: ഉമർ ഫറൂഖി, വിവാദങ്ങൾക്ക് മറുപടി

Google Oneindia Malayalam News

ദില്ലി: കത്വ പീഡനക്കേസുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പണപ്പിരിവ് വിവാദങ്ങളോട് പ്രതികരിച്ച് അഭിഭാഷകൻ മുബീൻ ഫറൂഖി. കത്വ കേസിന്റെ പേരിൽ ഇപ്പോൾ ഉയർന്നുവന്നിട്ടുള്ളത് അനാവശ്യ വിവാദങ്ങളാണെന്നുമാണ് ഉമർ ഫറൂഖിയെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. കത്വ പീഡനക്കേസ് ഇപ്പോളും ഹൈക്കോടതിയിൽ തന്നെ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്തരാഖണ്ഡ് മഞ്ഞുമല ദുരന്തം; 125 പേരെ കാണാനില്ല.. മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ നഷ്ടപരിഹാരംഉത്തരാഖണ്ഡ് മഞ്ഞുമല ദുരന്തം; 125 പേരെ കാണാനില്ല.. മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ നഷ്ടപരിഹാരം

യൂത്ത് ലീഗ് കേരളത്തിൽ നിന്ന് പിരിച്ചുനൽകിയ പണം കേസിന്റെ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഉപയോഗിച്ചത്. അഭിഭാഷകർക്ക് ഇപ്പോഴും ഫീസ് നൽകുന്നുണ്ടെന്നും ഫറൂഖി കൂട്ടിച്ചേർത്തു. കത്വ കേസിലെ പെൺകുട്ടിയ്ക്ക് വേണ്ടി രണ്ട് തവണ മാത്രമാണ് ദീപിക രജാവത്ത് ഹാജരായിട്ടുള്ളത്. തുടർന്ന് 2018 നവംബറിൽ തന്നെ ഇവരുടെ വക്കാലത്ത് ഒഴിവാക്കിയിരുന്നു. കത്വ പെൺകുട്ടിയുടെ അച്ഛന്റെ ആവശ്യപ്രകാരമാണ് ദീപിക സിംഗിനെ മാറ്റിയതെന്നും അഭിഭാഷകൻ പറയുന്നു.

rupee-money-60

കേസിന്റെ മറ്റ് നടപടികളെക്കുറിച്ച് പിന്നെങ്ങനെയാണ് ദീപികയ്ക്ക് അറിയുകയെന്നും ഫറൂഖി ചോദിക്കുന്നു. രാഷ്ട്രീയ ആവശ്യങ്ങൾക്ക് വേണ്ടിയാണ് വിവാദങ്ങൾ സൃഷ്ടിക്കുന്നതെന്നും ഫറൂഖി പറയുന്നു. യൂത്ത് ലീഗ് സമിതി അംഗമായിരുന്ന യൂസഫ് പടനിലമാണ് കഴിഞ്ഞയിടയ്ക്ക് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്.

കത്വ, ഉന്നാവോ പീഡനത്തിന് ഇരയായ പെൺകുട്ടികളുടെ കുടുംബത്തെ സഹായിക്കാൻ സമാഹരിച്ച ഒരു കോടിയോളം രൂപ ഇരകളുടെ കുടുംബത്തിന് എത്തിക്കാതെ സ്വകാര്യ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ചെന്നായിരുന്നു ആരോപണം. ഈ ആരോപണത്തിനിടെയാണ് സത്യാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയത്. പണം നൽകിയെന്ന് പറയുന്ന മുബീൻ ഫറൂഖിക്ക് കേസുമായി ബന്ധമില്ലെന്ന് ദീപിക ഓഡിയോ മെസേജ് വഴിയാണ് വ്യക്തമാക്കിയത്. അഡ്വ. മുബീൻ ഫറൂഖി വഴിയാമ് രജാവത്ത് ആ കുടുംബത്തിന്റെ വക്കാലത്ത് വാങ്ങിയതെന്ന് യൂത്ത് ലീഗും വ്യക്തമാക്കിയിരുന്നു.

English summary
Mubeen Farooqi's feedback on cash collection controversy over Kathua case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X