വാതുവെപ്പ്: ശ്രീനിവാസനും മെയ്യപ്പനും ക്ലീന്‍ചിറ്റ്!
ദില്ലി: കോളിളക്കം സൃഷ്ടിച്ച ഐ പി എല്‍ കോഴക്കേസില്‍ ഐ സി സി ചെയര്‍മാനും മുന്‍ ബി സി സി ഐ പ്രസിഡണ്ടുമായ എന്‍ ശ്രീനിവാസന് അന്വേഷണ കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. സുപ്രീം കോടതി നിര്‍ദേശ പ്രകാരം കേസ് അന്വേഷിച്ച ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ കമ്മീഷനാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ അതികായനായ എന്‍ ശ്രീനിവാസന് ക്ലീന്‍ ചിറ്റ് നല്‍കിയത്.
ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ കമ്മീഷന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പുറത്തായത്. ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീം ഉടമയായ എന്‍ ശ്രീനിവാസന് മാത്രമല്ല, മരുമകന് ഗുരുനാഥ് മെയ്യപ്പനും റിപ്പോര്‍ട്ട് ക്ലീന്‍ ചിറ്റ് നല്കി. നേരത്തെ ഒത്തുകളി അന്വേഷിക്കുന്ന സംഘം മെയ്യപ്പനും വാതുവെപ്പുകാരുമായി സംസാരിക്കുന്നതിന്റെ ശബ്ദ സാമ്പിളുകള്‍ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഗുരുനാഥ് മെയ്യപ്പനും എന്‍ ശ്രീനിവാസനും ക്ലീന്‍ചിറ്റ് നല്കിയ മുദ്ഗല്‍ കമ്മീഷന് രാജ് കുന്ദ്രയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നുണ്ട്. രാജസ്ഥാന് റോയല്‍സ് ടീമുടമയും ശില്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര ഐ പി എല്‍ ചട്ടങ്ങള്‍ ലംഘിച്ചു എന്നാണ് പറയുന്നത്. ഒത്തുകളിയുമായി ബന്ധമില്ലെങ്കിലും വാതുവെപ്പുമായി ഗുരുനാഥ് മെയ്യപ്പന് ബന്ധപ്പെട്ടു എന്ന് റിപ്പോര്‍ട്ട് പറയുന്നു.

-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications