കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാതുവെപ്പ്: ശ്രീനിവാസനും മെയ്യപ്പനും ക്ലീന്‍ചിറ്റ്!

Google Oneindia Malayalam News

ദില്ലി: കോളിളക്കം സൃഷ്ടിച്ച ഐ പി എല്‍ കോഴക്കേസില്‍ ഐ സി സി ചെയര്‍മാനും മുന്‍ ബി സി സി ഐ പ്രസിഡണ്ടുമായ എന്‍ ശ്രീനിവാസന് അന്വേഷണ കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. സുപ്രീം കോടതി നിര്‍ദേശ പ്രകാരം കേസ് അന്വേഷിച്ച ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ കമ്മീഷനാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ അതികായനായ എന്‍ ശ്രീനിവാസന് ക്ലീന്‍ ചിറ്റ് നല്‍കിയത്.

<strong>Read Also: ഒത്തുകളിയില്‍ സ്റ്റുവര്‍ട്ട് ബിന്നിയുണ്ട്; സൂപ്പര്‍ താരമടക്കം 9 കളിക്കാര്‍ കൂടി</strong>Read Also: ഒത്തുകളിയില്‍ സ്റ്റുവര്‍ട്ട് ബിന്നിയുണ്ട്; സൂപ്പര്‍ താരമടക്കം 9 കളിക്കാര്‍ കൂടി

ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ കമ്മീഷന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പുറത്തായത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീം ഉടമയായ എന്‍ ശ്രീനിവാസന് മാത്രമല്ല, മരുമകന്‍ ഗുരുനാഥ് മെയ്യപ്പനും റിപ്പോര്‍ട്ട് ക്ലീന്‍ ചിറ്റ് നല്‍കി. നേരത്തെ ഒത്തുകളി അന്വേഷിക്കുന്ന സംഘം മെയ്യപ്പനും വാതുവെപ്പുകാരുമായി സംസാരിക്കുന്നതിന്റെ ശബ്ദ സാമ്പിളുകള്‍ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

Read Also: ഒത്തുകളി റിപ്പോര്‍ട്ടിലെ ആ ഇന്ത്യന്‍ താരം ആര്?

srini-meiyappan

ഗുരുനാഥ് മെയ്യപ്പനും എന്‍ ശ്രീനിവാസനും ക്ലീന്‍ചിറ്റ് നല്‍കിയ മുദ്ഗല്‍ കമ്മീഷന്‍ രാജ് കുന്ദ്രയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നുണ്ട്. രാജസ്ഥാന്‍ റോയല്‍സ് ടീമുടമയും ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര ഐ പി എല്‍ ചട്ടങ്ങള്‍ ലംഘിച്ചു എന്നാണ് പറയുന്നത്. ഒത്തുകളിയുമായി ബന്ധമില്ലെങ്കിലും വാതുവെപ്പുമായി ഗുരുനാഥ് മെയ്യപ്പന്‍ ബന്ധപ്പെട്ടു എന്ന് റിപ്പോര്‍ട്ട് പറയുന്നു.

srinivasan
English summary
Mudgal panel report says Srinivasan not involved in match fixing. &#13;
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X