കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുയീനുല്‍ ഹഖ് ഇന്ത്യയിലെ പുതിയ പാകിസ്താൻ സ്ഥാനപതി

Google Oneindia Malayalam News

കറാച്ചി: മുയീനുല്‍ ഹഖ് ഇന്ത്യയിലെ പുതിയ പാകിസ്താൻ സ്ഥാനപതി. പാകിസ്താൻ വിദേശകാര്യ വകുപ്പ് മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയാണ് പുതിയ സ്ഥാനപതിയെ നിയമിച്ച വിവരം വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്. നിലവിൽ ഫ്രാൻസിലെ അംബാസിഡറാണ് മുയിനൂൽ ഹഖ്.

പാക് സ്ഥാനപതിയായിരുന്ന സൊഹൈൽ മുഹമ്മദിന്റെ ഒഴിവിലേക്കാണ് മുയിനൂൽ ഹഖിന്റെ നിയമനം. പാകിസ്താൻ വിദേശ കാര്യ സെക്രട്ടറിയായി പുതിയ ചുമതല ലഭിച്ചതോടെയാണ് സൊഹൈൽ മുഹമ്മദ് ഇന്ത്യയിൽ നിന്നും മടങ്ങിയത്.

main

കോണ്‍ഗ്രസ് രണ്ടാം പടപ്പുറപ്പാടിന്; വിവരങ്ങള്‍ ശേഖരിക്കുന്നു, പ്രിയങ്കാ ഗാന്ധി ദൗത്യം ഏറ്റെടുത്തുകോണ്‍ഗ്രസ് രണ്ടാം പടപ്പുറപ്പാടിന്; വിവരങ്ങള്‍ ശേഖരിക്കുന്നു, പ്രിയങ്കാ ഗാന്ധി ദൗത്യം ഏറ്റെടുത്തു

ഇന്ത്യയിലെ ചുമതല വളരെ പ്രധാനപ്പെട്ടതാണെന്നും മുയീനുല്‍ ഹഖിന്റെ സേവനം മികച്ചതായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷാ മഹ്മൂദ് ഖുറേഷി വ്യക്തമാക്കി. ഇന്ത്യയെ കൂടാതെ ചൈന, ജപ്പാൻ, ബ്രസ്സൽസ് എന്നിവിടങ്ങിളിലേക്ക് പുതിയ അംബാസിഡർമാരെ പാകിസ്ഥാൻ നിയമിച്ചിട്ടുണ്ട്.

ബീജിംഗിൽ മസൂദ് ഖാലിദിന് പകരം നഗ്മാന ഹാഷ്മി ചുമതലയേൽക്കും. അഡീഷണൽ സെക്രട്ടറിയായിരുന്ന ഇംതിയാസ് അഹമ്മദിനെയാണ് ജപ്പാനിൽ നിയമിച്ചിരിക്കുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Maueenul Haq appointed as the new Pak high commissioner to India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X