മുസ്ലിങ്ങള്‍ കെഎഫ്സി ചിക്കന്‍ കഴിക്കരുത്!!! കാരണങ്ങളിങ്ങനെ
വരാണസി: മുസ്ലിങ്ങള്‍ കെഎഫ്സി ചിക്കന്‍ കഴിക്കരുതെന്ന് ഫത് വ. ഉത്തര്‍പ്രേദശിലെ ബറെയ്ലിയിലാണ് സംഭവം. പ്രമുഖ ഫുഡ് ഔട്ട്ലറ്റായ കെന്റുകി ഫ്രൈഡ് ചിക്കന്‍ കഴിക്കുന്നത് പാപമാണെന്നാണ് ദര്‍ഗ്ഗാ- ഇ - അല- ഹസ്രറത്തിലെ മുസ്ലിം പണ്ഡിതന്റെ ഫത് വ. ദര്‍ഗ്ഗയുടെ വക്താവായ സലീം നൂറിയാണ് അപൂര്‍വ്വമായ ഫത് വ പുറപ്പെടുവിച്ചിട്ടുള്ളത്.
കെഎഫ്സി ചിക്കന്‍ കഴിക്കുന്നത് സംബന്ധിച്ച് നിരവധി പേര് സംശയവുമായി സസമീപിച്ചതോടെയാണ് വാക്കാലുള്ള ഫത് വയുമായി മുഫ്തി രംഗത്തെത്തുന്നത്. ഇന്ത്യയിലെ ഔട്ട്ലറ്റുകള് ഹലാല്‍ മൂല്യങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നും മുഫ്തി ആരോപിക്കുന്നു. ബറെയ്ലിയിലെ കെഎഫ്സി ഔട്ട്ലറ്റിനെ ലക്ഷ്യം വെച്ചാണ് മുഫ്തിയുടെ പ്രസ്താവനയെങ്കിലും മറ്റ് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷ്യ ഔട്ട്ലറ്റുകളെയും ഇത് ബാധിക്കും.

കഴിക്കുന്നത് പാപം
കെഎഫ്സി ഔട്ട്ലെറ്റുകളില് വില്‍ക്കുന്നത് ഹലാല്‍ ചിക്കനല്ലെന്നും അതിനാല്‍ മുസ്ലിങ്ങള്‍ കെഎഫ്സിയില് നിന്നുള്ള ചിക്കന്‍ ഉല്‍പ്പന്നങ്ങള്‍ കഴിക്കുന്നത് പാപമാണെന്നുമാണ് മുസ്ലിം പണ്ഡിതന് ചൂണ്ടിക്കാണിക്കുന്നത്.

ബിസ്മി ചൊല്ലാതെ
ബിസ്മി ചൊല്ലി അറക്കുന്ന ഇറച്ചി ഭക്ഷിക്കണമെന്നാണ് ഇസ്ലാം നിര്‍ദ്ദേശിക്കുന്നത്. ഇത് കണക്കിലെടുത്താല്‍ കെഎഫ്സി ചിക്കന്‍ കഴിക്കുന്നത് ഹറാമാണെന്നാണ് പണ്ഡിതന് ചൂണ്ടിക്കാണിക്കുന്നത്.

ഹലാല്‍ സര്‍ട്ടിഫിക്കറ്റ്
ഔട്ട്ലറ്റുകളില് ഹലാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും ഇറച്ചി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് ഉടമകളും ജീവനക്കാരും വ്യക്തമാക്കുന്നില്ല. അതിനാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പ്രസക്തമാണെന്ന് കരുതാനാവില്ലെന്നും മുഫ്തി പറയുന്നു.

പാചകം ചെയ്യുന്നതും
ഹലാല്‍ പറയുന്നത് കോഴിയെ കൊല്ലുന്നതിനെക്കുറിച്ച് മാത്രമല്ല, ഇസ്ലാമികമായ രീതിയില്‍ ഇറച്ചി തയ്യാറാക്കുന്നതും പാചകം ചെയ്യുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.

ഫത് വ വാക്കാലെ
കെഎഫ്സി ചിക്കന്‍ മുസ്ലിങ്ങള്‍ക്ക് കഴിക്കാമോ എന്ന സംശയവുമായി നിരവധി പേര് മുഫ്തിയെ സമീപിച്ചതോടെയാണ് കെഎഫ്സി ചിക്കന്‍ മുസ്ലിങ്ങള്‍ കഴിക്കരുതെന്ന് കാണിച്ച് മുഫ്തി വാക്കാല്‍ ഫത് വ പുറത്തിറക്കിയിട്ടുള്ളത്.

ഹറാമാണ്
കെഎഫ്സി ചിക്കന്‍ കഴിക്കരുതെന്നും ഇത് ഇസ്ലാമിന് ഹറാമാണെന്നും കാണിച്ച് വാക്കാല്‍ ഫത് വ പുറപ്പെടുവിച്ച മുഫ്തി ഉടന്‍ തന്നെ എഴുതപ്പെട്ട ഫത് വയും പുറത്തിറക്കും.

ഹലാല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജം
നിരവധി പേര് കെഎഫ്സി ഔട്ട്ലറ്റിനെ കുറിച്ച് പരാതിയുമായി രംഗത്തെത്തിയതോടെ ദര്‍ഗ്ഗയില്‍ നിന്നുള്ള ഒരു സംഘം കെഎഫ്സി ഔട്ട്ലറ്റ് സന്ദര്‍ശിച്ച് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചതിലൂടെ വ്യാജമാണെന്ന് തെളിഞ്ഞിരുന്നു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications