കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിങ്ങള്‍ കെഎഫ്‌സി ചിക്കന്‍ കഴിക്കരുത്!!! കാരണങ്ങളിങ്ങനെ

  • By Sandra
Google Oneindia Malayalam News

വരാണസി: മുസ്ലിങ്ങള്‍ കെഎഫ്‌സി ചിക്കന്‍ കഴിക്കരുതെന്ന് ഫത് വ. ഉത്തര്‍പ്രേദശിലെ ബറെയ്‌ലിയിലാണ് സംഭവം. പ്രമുഖ ഫുഡ് ഔട്ട്‌ലറ്റായ കെന്റുകി ഫ്രൈഡ് ചിക്കന്‍ കഴിക്കുന്നത് പാപമാണെന്നാണ് ദര്‍ഗ്ഗാ- ഇ - അല- ഹസ്രറത്തിലെ മുസ്ലിം പണ്ഡിതന്റെ ഫത് വ. ദര്‍ഗ്ഗയുടെ വക്താവായ സലീം നൂറിയാണ് അപൂര്‍വ്വമായ ഫത് വ പുറപ്പെടുവിച്ചിട്ടുള്ളത്.

ചാര്‍ളി ഹെബ്ദോ മുസ്ലിങ്ങളുടെ നഗ്നചിത്രം പ്രസിദ്ധീകരിച്ചു!!! മാസിക ആക്രമണത്തെ ക്ഷണിച്ചുവരുത്തുമോചാര്‍ളി ഹെബ്ദോ മുസ്ലിങ്ങളുടെ നഗ്നചിത്രം പ്രസിദ്ധീകരിച്ചു!!! മാസിക ആക്രമണത്തെ ക്ഷണിച്ചുവരുത്തുമോ

കെഎഫ്‌സി ചിക്കന്‍ കഴിക്കുന്നത് സംബന്ധിച്ച് നിരവധി പേര്‍ സംശയവുമായി സസമീപിച്ചതോടെയാണ് വാക്കാലുള്ള ഫത് വയുമായി മുഫ്തി രംഗത്തെത്തുന്നത്. ഇന്ത്യയിലെ ഔട്ട്‌ലറ്റുകള്‍ ഹലാല്‍ മൂല്യങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നും മുഫ്തി ആരോപിക്കുന്നു. ബറെയ്‌ലിയിലെ കെഎഫ്‌സി ഔട്ട്‌ലറ്റിനെ ലക്ഷ്യം വെച്ചാണ് മുഫ്തിയുടെ പ്രസ്താവനയെങ്കിലും മറ്റ് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷ്യ ഔട്ട്‌ലറ്റുകളെയും ഇത് ബാധിക്കും.

 കഴിക്കുന്നത് പാപം

കഴിക്കുന്നത് പാപം

കെഎഫ്‌സി ഔട്ട്‌ലെറ്റുകളില്‍ വില്‍ക്കുന്നത് ഹലാല്‍ ചിക്കനല്ലെന്നും അതിനാല്‍ മുസ്ലിങ്ങള്‍ കെഎഫ്‌സിയില്‍ നിന്നുള്ള ചിക്കന്‍ ഉല്‍പ്പന്നങ്ങള്‍ കഴിക്കുന്നത് പാപമാണെന്നുമാണ് മുസ്ലിം പണ്ഡിതന്‍ ചൂണ്ടിക്കാണിക്കുന്നത്.

ബിസ്മി ചൊല്ലാതെ

ബിസ്മി ചൊല്ലാതെ

ബിസ്മി ചൊല്ലി അറക്കുന്ന ഇറച്ചി ഭക്ഷിക്കണമെന്നാണ് ഇസ്ലാം നിര്‍ദ്ദേശിക്കുന്നത്. ഇത് കണക്കിലെടുത്താല്‍ കെഎഫ്‌സി ചിക്കന്‍ കഴിക്കുന്നത് ഹറാമാണെന്നാണ് പണ്ഡിതന്‍ ചൂണ്ടിക്കാണിക്കുന്നത്.

 ഹലാല്‍ സര്‍ട്ടിഫിക്കറ്റ്

ഹലാല്‍ സര്‍ട്ടിഫിക്കറ്റ്

ഔട്ട്‌ലറ്റുകളില്‍ ഹലാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും ഇറച്ചി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് ഉടമകളും ജീവനക്കാരും വ്യക്തമാക്കുന്നില്ല. അതിനാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പ്രസക്തമാണെന്ന് കരുതാനാവില്ലെന്നും മുഫ്തി പറയുന്നു.

 പാചകം ചെയ്യുന്നതും

പാചകം ചെയ്യുന്നതും

ഹലാല്‍ പറയുന്നത് കോഴിയെ കൊല്ലുന്നതിനെക്കുറിച്ച് മാത്രമല്ല, ഇസ്ലാമികമായ രീതിയില്‍ ഇറച്ചി തയ്യാറാക്കുന്നതും പാചകം ചെയ്യുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.

 ഫത് വ വാക്കാലെ

ഫത് വ വാക്കാലെ


കെഎഫ്‌സി ചിക്കന്‍ മുസ്ലിങ്ങള്‍ക്ക് കഴിക്കാമോ എന്ന സംശയവുമായി നിരവധി പേര്‍ മുഫ്തിയെ സമീപിച്ചതോടെയാണ് കെഎഫ്‌സി ചിക്കന്‍ മുസ്ലിങ്ങള്‍ കഴിക്കരുതെന്ന് കാണിച്ച് മുഫ്തി വാക്കാല്‍ ഫത് വ പുറത്തിറക്കിയിട്ടുള്ളത്.

 ഹറാമാണ്

ഹറാമാണ്

കെഎഫ്‌സി ചിക്കന്‍ കഴിക്കരുതെന്നും ഇത് ഇസ്ലാമിന് ഹറാമാണെന്നും കാണിച്ച് വാക്കാല്‍ ഫത് വ പുറപ്പെടുവിച്ച മുഫ്തി ഉടന്‍ തന്നെ എഴുതപ്പെട്ട ഫത് വയും പുറത്തിറക്കും.

 ഹലാല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജം

ഹലാല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജം

നിരവധി പേര്‍ കെഎഫ്‌സി ഔട്ട്‌ലറ്റിനെ കുറിച്ച് പരാതിയുമായി രംഗത്തെത്തിയതോടെ ദര്‍ഗ്ഗയില്‍ നിന്നുള്ള ഒരു സംഘം കെഎഫ്‌സി ഔട്ട്‌ലറ്റ് സന്ദര്‍ശിച്ച് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചതിലൂടെ വ്യാജമാണെന്ന് തെളിഞ്ഞിരുന്നു.

English summary
Uthar Pradesh's Mufthi announces a fathwa against muslim eat KFC chicken.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X