മുഗള്‍ ബ്രിട്ടീഷ് ചരിത്രം പഠിപ്പിക്കരുത്, ഹെഡ്ഗേവാറിന്റെ ചരിത്രം പഠിപ്പിക്കണമെന്ന് ബിജെപി എംഎല്‍എ
ലഖ്നൗ: മുഗള്‍ ഭരണത്തെ കുറിച്ചും ബ്രിട്ടീഷ് ചരിത്രത്തെ കുറിച്ചും സ്കൂളുകളില്‍ പഠിപ്പിക്കരുതെന്ന് ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ്. മുമ്പും വിവാദ പരാമര്‍ശങ്ങള്‍ നടത്താറുള്ള എംഎല്‍എയാണ് സുരേന്ദ്ര സിംഗ്. ഹൈസ്കൂള്‍ തലം വരെ സ്കൂളുകളില്‍ മുഗള്‍ ചരിത്രമോ ബ്രിട്ടീഷ് ഭരണകാലത്തെ ചരിത്രമോ പഠിപ്പിക്കരുതെന്നും അത് അടിമത്തത്തെ ഓര്‍മിപ്പിക്കുന്നതാണെന്നും എംഎല്‍എ പറഞ്ഞു.

നേരത്തെ തന്നെ പാഠപുസ്തകങ്ങളില്‍ നിന്ന് ഇത്തരം കാര്യങ്ങള്‍ മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. രാജസ്ഥാനില്‍ വസുന്ധര രാജയുടെ ഭരണകാലത്തും ഇത്തരം മാറ്റങ്ങള്‍ ഉണ്ടായിരുന്നു. സ്കൂളുകളില്‍ ഛത്രപതി ശിവജി, റാണാ പ്രതാപ്, ശ്രീരാമന്, കെബി ഹെഡ്ഗേവാര്‍ എന്നിവരെ കുറിച്ചാണ് പഠിപ്പിക്കേണ്ടത്. ഇവരുടെ ജീവിതത്തില്‍ നിന്ന് കുട്ടികള്‍ക്ക് വലിയ പ്രചോദനം ലഭിക്കുമെന്നും സുരേന്ദ്ര സിംഗ് പറഞ്ഞു.
മുഗളന്മാരും ബ്രിട്ടീഷുകാരും വിദേശത്ത് നിന്നുള്ള കടന്നുകയറ്റക്കാരാണ്. അവരുടെ നമ്മുടെ രാജ്യത്തെ നിയന്ത്രണത്തിലാക്കിയതാണ്. അത്തരം കാര്യങ്ങള്‍ സ്കൂളുകളില്‍ ഒരിക്കലും പഠിപ്പിക്കരുത്. അത് നമ്മുടെ അടിമത്ത ദിനങ്ങളെ ഓര്‍മിപ്പിക്കും. ബിരുദ പഠനത്തിലോ ബിരുദാനന്തര പഠനത്തിലോ ഇത്തരം കാര്യങ്ങള്‍ ഉള്‍പ്പെടുത്താം. പക്ഷേ ഒരിക്കലും സ്കൂളുകളില്‍ അത്തരം കാര്യങ്ങള്‍ പഠിപ്പിക്കാന്‍ പാടില്ലെന്നും എംഎല്‍എ പറഞ്ഞു.
ആര്‍എസ്എസ് ആചാര്യന്മാരായ കെബി ഹെഡ്ഗേവാര്‍, എംഎസ് ഗോള്‍വാള്‍ക്കര്‍ എന്നിവരുടെ ചരിത്രമാണ് കുട്ടികള്‍ പഠിക്കേണ്ടത്. ഭഗവാന് ശ്രീകൃഷ്ണന്റെയും ശ്രീരാമന്റെയും ചരിത്രവും പഠിക്കണം. രാജ്യത്തിന് വേണ്ടി ആത്മസമര്‍പ്പണം നടത്താന്‍ ഇവരുടെ ജീവിതത്തിലൂടെ കുട്ടികള്‍ക്ക് സാധിക്കുമെന്നും സുരേന്ദ്ര സിംഗ് പറഞ്ഞു. അതേസമയം ബിജെപി എംഎല്‍എ നേരത്തെ ഡോക്ടര്‍മാര്‍ അസുരന്മാരാണെന്നും, മാധ്യമപ്രവര്‍ത്തകര്‍ ബ്രോക്കര്‍മാരാണെന്നും പറഞ്ഞിരുന്നു. ഇതും വലിയ വിവാദമായിരുന്നു.
-
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക്












Click it and Unblock the Notifications