കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഗള്‍ ബ്രിട്ടീഷ് ചരിത്രം പഠിപ്പിക്കരുത്, ഹെഡ്‌ഗേവാറിന്റെ ചരിത്രം പഠിപ്പിക്കണമെന്ന് ബിജെപി എംഎല്‍എ

Google Oneindia Malayalam News

ലഖ്‌നൗ: മുഗള്‍ ഭരണത്തെ കുറിച്ചും ബ്രിട്ടീഷ് ചരിത്രത്തെ കുറിച്ചും സ്‌കൂളുകളില്‍ പഠിപ്പിക്കരുതെന്ന് ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ്. മുമ്പും വിവാദ പരാമര്‍ശങ്ങള്‍ നടത്താറുള്ള എംഎല്‍എയാണ് സുരേന്ദ്ര സിംഗ്. ഹൈസ്‌കൂള്‍ തലം വരെ സ്‌കൂളുകളില്‍ മുഗള്‍ ചരിത്രമോ ബ്രിട്ടീഷ് ഭരണകാലത്തെ ചരിത്രമോ പഠിപ്പിക്കരുതെന്നും അത് അടിമത്തത്തെ ഓര്‍മിപ്പിക്കുന്നതാണെന്നും എംഎല്‍എ പറഞ്ഞു.

1

നേരത്തെ തന്നെ പാഠപുസ്തകങ്ങളില്‍ നിന്ന് ഇത്തരം കാര്യങ്ങള്‍ മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. രാജസ്ഥാനില്‍ വസുന്ധര രാജയുടെ ഭരണകാലത്തും ഇത്തരം മാറ്റങ്ങള്‍ ഉണ്ടായിരുന്നു. സ്‌കൂളുകളില്‍ ഛത്രപതി ശിവജി, റാണാ പ്രതാപ്, ശ്രീരാമന്‍, കെബി ഹെഡ്‌ഗേവാര്‍ എന്നിവരെ കുറിച്ചാണ് പഠിപ്പിക്കേണ്ടത്. ഇവരുടെ ജീവിതത്തില്‍ നിന്ന് കുട്ടികള്‍ക്ക് വലിയ പ്രചോദനം ലഭിക്കുമെന്നും സുരേന്ദ്ര സിംഗ് പറഞ്ഞു.

മുഗളന്‍മാരും ബ്രിട്ടീഷുകാരും വിദേശത്ത് നിന്നുള്ള കടന്നുകയറ്റക്കാരാണ്. അവരുടെ നമ്മുടെ രാജ്യത്തെ നിയന്ത്രണത്തിലാക്കിയതാണ്. അത്തരം കാര്യങ്ങള്‍ സ്‌കൂളുകളില്‍ ഒരിക്കലും പഠിപ്പിക്കരുത്. അത് നമ്മുടെ അടിമത്ത ദിനങ്ങളെ ഓര്‍മിപ്പിക്കും. ബിരുദ പഠനത്തിലോ ബിരുദാനന്തര പഠനത്തിലോ ഇത്തരം കാര്യങ്ങള്‍ ഉള്‍പ്പെടുത്താം. പക്ഷേ ഒരിക്കലും സ്‌കൂളുകളില്‍ അത്തരം കാര്യങ്ങള്‍ പഠിപ്പിക്കാന്‍ പാടില്ലെന്നും എംഎല്‍എ പറഞ്ഞു.

ആര്‍എസ്എസ് ആചാര്യന്‍മാരായ കെബി ഹെഡ്‌ഗേവാര്‍, എംഎസ് ഗോള്‍വാള്‍ക്കര്‍ എന്നിവരുടെ ചരിത്രമാണ് കുട്ടികള്‍ പഠിക്കേണ്ടത്. ഭഗവാന്‍ ശ്രീകൃഷ്ണന്റെയും ശ്രീരാമന്റെയും ചരിത്രവും പഠിക്കണം. രാജ്യത്തിന് വേണ്ടി ആത്മസമര്‍പ്പണം നടത്താന്‍ ഇവരുടെ ജീവിതത്തിലൂടെ കുട്ടികള്‍ക്ക് സാധിക്കുമെന്നും സുരേന്ദ്ര സിംഗ് പറഞ്ഞു. അതേസമയം ബിജെപി എംഎല്‍എ നേരത്തെ ഡോക്ടര്‍മാര്‍ അസുരന്‍മാരാണെന്നും, മാധ്യമപ്രവര്‍ത്തകര്‍ ബ്രോക്കര്‍മാരാണെന്നും പറഞ്ഞിരുന്നു. ഇതും വലിയ വിവാദമായിരുന്നു.

 മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് നേട്ടം, മന്ത്രിസ്ഥാനം വര്‍ധിക്കും, 50:50 ഒത്തുതീര്‍പ്പായി മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് നേട്ടം, മന്ത്രിസ്ഥാനം വര്‍ധിക്കും, 50:50 ഒത്തുതീര്‍പ്പായി

English summary
mughal british history must not be taught says bjp mla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X