കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ പ്രധാന റെയില്‍വെ സ്റ്റേഷന്റെ പേര് മാറ്റി; ഇനി ആര്‍എസ്എസ് ചിന്തകന്റെ പേര്, പ്രതിഷേധം

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ സുപ്രധാന റെയില്‍വെ സ്റ്റേഷന്‍ ഇനി ആര്‍എസ്എസ് ചിന്തകന്റെ പേരില്‍ അറിയപ്പെടും. ഉത്തര്‍ പ്രദേശിലെ മുഗള്‍സറായി റെയില്‍വെ സ്റ്റേഷനാണ് ആര്‍എസ്എസ് ചിന്തകനും ജനസംഘം സഹ സ്ഥാപകനുമായ ദീന്‍ ദയാല്‍ ഉപാധ്യായയുടെ പേരില്‍ ഇനി അറിയപ്പെടുക. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അംഗീകരിച്ചു. ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഗവര്‍ണറെ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം അവഗണിച്ചാണ് പേര് മാറ്റം. ദീന്‍ ദയാലിനെ സംബന്ധിച്ചിടത്തോളം ഈ സ്‌റ്റേഷന്‍ നിര്‍ണായകമാണ്. എന്നാല്‍ പേര് മാറ്റത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടോ. എന്താണ് മുഗള്‍ സറായ് റെയില്‍വേ സ്‌റ്റേഷന്റെ പ്രധാന്യം... വിവരിക്കാം...

ദീന്‍ ദയാല്‍ ഉപാധ്യായ ജങ്ഷന്‍

ദീന്‍ ദയാല്‍ ഉപാധ്യായ ജങ്ഷന്‍

യോഗി ആദിത്യനാഥ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റ ഉടനെ എടുത്ത തീരുമാനമായിരുന്നു മുഗള്‍സറായ് റെയില്‍വെ സ്റ്റേഷന്റെ പേരുമാറ്റം. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അംഗീകാരം നല്‍കി കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരത്തിന് സമര്‍പ്പിച്ചു. ഇപ്പോള്‍ കേന്ദ്രസര്‍ക്കാരും അംഗീകരിച്ചിരിക്കുന്നു. ഈ രേഖ യുപി സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അയച്ചു. ഇതോടെ സ്‌റ്റേഷന്‍ ഇനി ദീന്‍ ദയാല്‍ ഉപാധ്യായ ജങ്ഷന്‍ എന്ന് അറിയപ്പെടും.

ദീന്‍ ദയാലും സ്റ്റേഷനും തമ്മില്‍

ദീന്‍ ദയാലും സ്റ്റേഷനും തമ്മില്‍

ദീന്‍ ദയാലിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് ഈ റെയില്‍വെ സ്‌റ്റേഷന്‍. അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത് ഇവിടെയാണ്. 1968ലാണ് ദീന്‍ ദയാല്‍ മരിച്ചത്. ദുരൂഹമായ സാഹചര്യത്തില്‍ മുഗള്‍സറായി സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിലാണ് മൃതദേഹം കണ്ടത്. ഇക്കാര്യം കണക്കിലെടുത്താണ് യുപി സര്‍ക്കാര്‍ സ്റ്റേഷന്‍ അദ്ദേഹത്തിന്റെ പേരിലേക്ക് മാറ്റിയത്.

എല്ലാ എതിര്‍പ്പുകളും അവഗണിച്ചു

എല്ലാ എതിര്‍പ്പുകളും അവഗണിച്ചു

പ്രതിപക്ഷ പാര്‍ട്ടികള്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ആര്‍എസ്എസ് നേതാവിന്റെ പേര് സര്‍ക്കാര്‍ സ്ഥാപനത്തിന് ഇടരുതെന്നായിരുന്നു അവരുടെ ആവശ്യം. പാര്‍ലമെന്റില്‍ വിഷയം ചര്‍ച്ച ചെയ്തപ്പോഴും കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയുമെല്ലാം എതിര്‍പ്പ് രേഖപ്പെടുത്തി. എന്നാല്‍ എല്ലാ എതിര്‍പ്പുകളും അവഗണിച്ചാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനമെടുത്തത്.

സ്റ്റേഷന്റെ പ്രാധാന്യം

സ്റ്റേഷന്റെ പ്രാധാന്യം

രാജ്യത്തിന്റെ ഭൂപടം മാറ്റാണ് ബിജെപി സര്‍ക്കാരുകള്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. 1800കളിലാണ് ഈ സ്റ്റേഷന്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ചത്. ദില്ലിയെയും കൊല്‍ക്കത്തയെയും ബന്ധിപ്പിക്കുന്ന പാതയിലെ പ്രധാന റെയില്‍വെ സ്റ്റേഷനാണ് മുഗള്‍സറായി ജങ്ഷന്‍. മാത്രമല്ല, രാജ്യത്തെ തിരക്കേറിയ നാലാത്തെ റെയില്‍വെ സ്‌റ്റേഷനുമാണിത്.

നടപടികള്‍ പൂര്‍ത്തിയായി

നടപടികള്‍ പൂര്‍ത്തിയായി

2017 ജൂണിലാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ റെയില്‍വെ സ്‌റ്റേഷന്റെ പേര് മാറ്റാന്‍ തീരുമാനിച്ചത്. ബന്ധപ്പെട്ട നിര്‍ദേശം കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന് സമര്‍പ്പിക്കുകയായിരുന്നു. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. വിവരം സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണറെ അറിയിക്കുകയും ചെയ്തതോടെ നടപടികള്‍ പൂര്‍ത്തിയായി. ഇനി പുതിയ പേരിലായിരിക്കും സ്റ്റേഷന്‍ അറിയപ്പെടുക.

ലാല്‍ ബഹാദൂര്‍ ശാസ്ത്രി

ലാല്‍ ബഹാദൂര്‍ ശാസ്ത്രി

മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ജന്‍മസ്ഥലമാണ് മുഗള്‍സറായി. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പേരാണ് നല്‍കേണ്ടതെന്ന് കോണ്‍ഗ്രസ് ആവശ്യമുന്നയിച്ചിരുന്നു. രാജ്യത്തെ ഭൂപടം മൊത്തമായി മാറ്റാനാണ് ബിജെപിയുടെ നീക്കമെന്ന് കോണ്‍ഗ്രസിന്റെയും സമാജ് വാദി പാര്‍ട്ടിയുടെയും നേതാക്കള്‍ ആരോപിച്ചു.

സൗദിയില്‍ കോടികളുടെ സ്വര്‍ണം; എല്ലാം സ്യൂട്ട്‌കേസുകളില്‍!! ഭരണകൂടം അമേരിക്കക്ക് കൈമാറിസൗദിയില്‍ കോടികളുടെ സ്വര്‍ണം; എല്ലാം സ്യൂട്ട്‌കേസുകളില്‍!! ഭരണകൂടം അമേരിക്കക്ക് കൈമാറി

English summary
Iconic Mughal Sarai Station Officially Renamed as Deen Dayal Upadhyay Junction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X