ഷെയ്ഖ് ഹസീനയെ കൈമാറാൻ ആവശ്യപ്പെടും; ഹിന്ദുക്കൾക്ക് നേരെ ആക്രമണമെന്നത് ഇന്ത്യയുടെ വ്യാജ പ്രചരണം: യൂനുസ്
ധാക്ക: മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറാൻ ഇന്ത്യയോട് ആവശ്യപ്പെടുമെന്ന് ബംഗ്ലാദേശിലെ ഇടക്കാല സർക്കാറിന്റെ മുഖ്യഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. ജനകീയപ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രി പദം രാജിവെച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്ത ഷെയ്ഖ് ഹസീന കഴിഞ്ഞ മൂന്ന് മാസത്തോളമായി ഡല്‍ഹിയിലെ ബംഗ്ലാവിലാണ് കഴിയുന്നതെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ വിവരമില്ല. ഇതിനിടയിലാണ് ഷെയിഖ് ഹസീനയെ രാജ്യത്തേക്ക് തിരികെ എത്തിക്കാനുള്ള ശ്രമം ബംഗ്ലാദേശ് തുടങ്ങിയത്.
ഇടക്കാല സർക്കാർ 100 ദിവസം പൂർത്തിയാക്കിയ പശ്ചാത്തലത്തിൽ ഞായറാഴ്ച രാഷ്ട്രത്തെ അഭിസംബോധനചെയ്ത് സംസാരിക്കവെ മുഹമ്മദ് യൂനുസ് സർക്കാർ നീക്കം വ്യക്തമാക്കുകകയായിരുന്നു. 'രാജ്യത്തെ മതന്യൂനപക്ഷങ്ങൾ ഉൾപ്പെടെ മുഴുവന്‍ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാൻ തൻ്റെ സർക്കാർ എല്ലാവിധ ശ്രമങ്ങളും തുടരുകയാണ്. ഓരോ കൊലപാതകത്തിലും ഞങ്ങൾ നീതി ഉറപ്പാക്കും. അധികാരം ഒഴിയേണ്ടി വന്ന സ്വേച്ഛാധിപതി ഷെയ്ഖ് ഹസീനയെ തിരിച്ചയക്കാന്‍ ഞങ്ങൾ ഇന്ത്യയോട് ആവശ്യപ്പെടും" എന്നും മുഹമ്മദ് യൂനുസ് പറഞ്ഞതായി ബംഗ്ലാദേശിന്റെ ഔദ്യോഗിക വാർത്താ ഏജന്‍സി ബി എസ് എസ് റിപ്പോർട്ട് ചെയ്തു.

പിന്നില്‍ ഇന്ത്യ
രാജ്യത്ത് ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരായി ആക്രമണം നടക്കുന്നുവെന്നത് അടിസ്ഥാന രഹിതമായ പ്രചരണമാണെന്നും മുഹമ്മദ് യൂനുസ് അവകാശപ്പെട്ടു. വിഷയത്തില്‍ അദ്ദേഹം ഇന്ത്യയെ കുറ്റപ്പെടുത്തുകയും ചെയ്തു. "ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉത്ഭവിക്കുന്ന തികച്ചും അടിസ്ഥാനരഹിതമായ പ്രചരണം" എന്നായിരുന്നു ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കുമെതിരായ അതിക്രമങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അല്‍ജസീറയ്ക്ക് മുഹമ്മദ് യൂനുസ് നല്‍കിയ മറുപടി.
"ഇത്തരം പ്രചരണങ്ങളിൽ ഭൂരിഭാഗവും ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉത്ഭവിക്കുന്നത് എന്ത് കാരണത്താലായാലും, അത് സജീവമായി നിലനിർത്താൻ വേണ്ടിയായിരിക്കാം. എന്നാല്‍ വാസ്തവത്തില്‍ അങ്ങനെയൊരു സംഭവം നിലവിലില്ല. നടന്ന ഏതാനും ആക്രമണങ്ങളുടെ പ്രധാന കാരണം രാഷ്ട്രീയമാണ്. എന്നാല്‍ ഈ ആക്രമണങ്ങളെ മതപരമെന്ന് തെറ്റിദ്ധരിപ്പിച്ച് ബംഗ്ലാദേശിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് നടന്നത്" അദ്ദേഹം അവകാശപ്പെട്ടു.
മുന്‍ നിലപാടിലെ മാറ്റം
ഹസീനയെ ഇന്ത്യയില്‍ നിന്നും തിരികെ എത്തിക്കാനുള്ള ശ്രമം ഉടനുണ്ടാകില്ലെന്നായിരുന്നു കഴിഞ്ഞ മാസം ഫിനാൻഷ്യൽ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ മുഹമ്മദ് യൂനുസ് പറഞ്ഞത്. എന്നാല്‍ ഒരു മാസത്തിനിപ്പുറം അന്നത്തെ നിലപാട് മാറ്റിയിരിക്കുകയാണ് സർക്കാറിന്റെ മുഖ്യഉപദേഷ്ടാവ്. ഹസീന സർക്കാരിനെതിരായ പ്രതിഷേധത്തിനിടെ വിദ്യാർത്ഥികളും തൊഴിലാളികളും ഉൾപ്പെടെ 1500 ഓളം പേർ കൊല്ലപ്പെടുകയും 19931 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും അദ്ദേഹം അവകാശപ്പെട്ടു.
യുകെ മോഹം നടന്നില്ല
താല്‍ക്കാലിക കേന്ദ്രമെന്ന നിലയില്‍ ഇന്ത്യയിലേക്ക് കടന്ന ഷെയ്ഖ് ഹസീന യുകെയില്‍ രാഷ്ട്രീയ അഭയം തേടാനായിരുന്നു ശ്രമിച്ചിരുന്നത്. എന്നാല്‍ അഭയം നല്‍കണമെന്ന ആവശ്യം യുകെ തള്ളിയത് മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിക്ക് തിരിച്ചടിയായി. ബ്രിട്ടനിലെ അഭയാർഥി നിയമപ്രകാരം അഭയം തേടാനായി ഒരാൾക്ക് ബ്രിട്ടനിലേക്ക് പ്രവേശനം അനുവദിക്കാനുള്ള വ്യവസ്ഥയില്ലെന്ന ചട്ടംചൂണ്ടിക്കാട്ടിയാണ് ഹസീനയുടെ അപേക്ഷ ഔദ്യോഗികമായി നിരസിച്ചതെങ്കിലും ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ട കലാപത്തിന്റെ പശ്ചാത്തലത്തില്‍ അഭയം നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് അവർ എത്തുകയായിരുന്നുവെന്നാണ് സൂചന.
അതിനിടെ ഷെയ്ഖ് ഹസീന പ്രതിയായ കൊലപാതക കേസിന്‍റെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാർ ധാക്ക അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു. റിപ്പോർട്ട് നവംബർ 28-നകം സമർപ്പിക്കണമെന്നാണ് മജിസ്‌ട്രേറ്റ് എംഡി സിയാദുർ റഹ്മാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഷെയ്ഖ് ഹസീനയ്ക്കൊപ്പം വേറെ 23 പേരും കേസില്‍ പ്രതികളാണ്. കലാപത്തിനിടെ 18 -കാരി കൊല്ലപ്പെട്ട സംഭവത്തിലാണ് മുന്‍പ്രധാനമന്ത്രി ഉള്‍പ്പെടേയുള്ളവർക്കെതിരെ കേസെടുത്തത്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications