83000 കോടിയുടെ കമ്പനിയുടെ ഓഹരികള്‍ വാങ്ങാന്‍ മുകേഷ് അംബാനി, പ്ലാന്‍ ഇങ്ങനെ, ക്ലിക്കായാല്‍ വന്‍ ലാഭം
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനാണ് മുകേഷ് അംബാനി. അദ്ദേഹം സ്വന്തം ബിസിനസ് സാമ്രാജ്യം വികസിപ്പിക്കുന്നതിന്റെ തിരക്കിലാണ്. റിലയന്‍സ് പല മേഖലകളിലേക്ക് കാലെടുത്ത് വെച്ച് കൊണ്ടിരിക്കുകയാണ്. എന്റര്‍ടെയിന്‍മെന്റ് മേഖലയിലേക്കാണ് റിലയന്‍സ് കടന്നുവരുന്നത്. ലോകത്തെ തന്നെ വമ്പന്‍ നിര്‍മാണ കമ്പനികളുമായി കരാറുണ്ടാക്കാന്‍ പോവുകയാണ് മുകേഷ് അംബാനി.
മറ്റാരുമല്ല ഈ കമ്പനി. വാള്‍ട്ട് ഡിസ്‌നി കോയാണ് മുകേഷ് അംബാനി ഏറ്റെടുക്കാന്‍ പോകുന്നത്. നിലവില്‍ മാര്‍വല്‍ ചിത്രങ്ങള്‍ അടക്കം നിര്‍മിച്ച്, വിതരണം ചെയ്യുന്നത് വാള്‍ട്ട് ഡിസ്‌നിയാണ്. 83000 കോടിയുടെ മെഗാ ഡീലാണ് മുകേഷ് അംബാനി നടത്താന്‍ ഒരുങ്ങുന്നത്.
അമേരിക്കയിലെ ഏറ്റവും പ്രമുഖ എന്റര്‍ടെയിന്‍മെന്റ് കമ്പനിയാണ് വാള്‍ട്ട് ഡിസ്‌നി. എന്നാല്‍ ഇന്ത്യയില്‍ അവര്‍ ദീര്‍ഘകാലമായി ബിസിനസ് മെച്ചപ്പെടുത്തണമെന്ന് ആഗ്രഹിച്ചിരുന്നു. അതിന് പറ്റിയ ഒരാളെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

എന്നാല്‍ മുകേഷ് അംബാനിയിലൂടെ ഡിസ്‌നിയുടെ വളര്‍ച്ച സാധ്യമാകുമെന്നാണ് കരുതുന്നത്. ബ്ലൂംബര്‍ഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡിസ്‌നിയുടെ ഓഹരികള്‍ വാങ്ങുന്നതോടെ റിലയന്‍സിന് അവരുടെ പ്രവര്‍ത്തനങ്ങളെ ഇന്ത്യയില്‍ നിയന്ത്രിക്കാന്‍ സാധിക്കും. ഒരേസമയം ഡിസ്‌നിയുടെ സിനിമകളും എന്റര്‍ടെയിന്‍മെന്റ് പരിപാടികളും റിലയന്‍സിലും, അതുപോലെ റിലയന്‍സിന്റെ പ്രോഗ്രാമുകള്‍ ഡിസ്‌നിയിലും ലഭ്യമായേക്കും.
റിലയന്‍സിന് ഇന്ത്യയിലുള്ള സ്വാധീനം ഉപയോഗിച്ച് ഡിസ്‌നിയെ കൂടുതല്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കും. നേരത്തെ ജിയോ ടിവിയും ഡിസ്‌നിയുടെ ഹോട്ട്‌സ്റ്റാറും തമ്മില്‍ ക്രിക്കറ്റ് സംപ്രേഷണത്തിന്റെ പേരില്‍ വലിയ മത്സരമുണ്ടായിരുന്നു. ജിയോ ടിവി സൗജന്യമായി മത്സരം സംപ്രേഷണം ചെയ്തിരുന്നു. ഇതോടെ ലോകകപ്പ് മത്സരങ്ങള്‍ സൗജന്യമായി സംപ്രേഷണം ചെയ്യാന്‍ ഹോട്ട്‌സ്റ്റാറും നിര്‍ബന്ധിതരായിരുന്നു.
നിലവില്‍ വളരെ കുറച്ച് ഓഹരികള്‍ മാത്രമാണ് ഡിസ്‌നിക്ക് ഇന്ത്യയിലെ കമ്പനിയില്‍ ഉള്ളത്. എന്നാല്‍ ഡിസ്‌നി സ്റ്റാര്‍ കമ്പനിയുടെ മൂല്യം പത്ത് ബില്യണാണ്. 83138 കോടി വരും ഇത്. ഡിസ്‌നിയും റിലയന്‍സും തമ്മിലുള്ള ഡീല്‍ ഏകദേശം അഞ്ച് ബില്യണ്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. വാള്‍ട്ട് ഡിസ്‌നിയും റിലയന്‍സും ചേര്‍ന്ന് നവംബറില്‍ ഈ പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. റിലയന്‍സിന്റെ മീഡിയ യൂണിറ്റുകള്‍ ഡിസ്‌നിയില്‍ ലയിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഇതോടെ ഹോട്ട്‌സ്റ്റാറും ജിയോ സിനിമയും തമ്മില്‍ പാര്‍ട്ട്ണര്‍ഷിപ്പ് ഉണ്ടായേക്കാം എന്ന സൂചനയാണ് ഈ ഡീല്‍ നല്‍കുന്നത്.
നേരത്തെ ഐപിഎല്ലിന്റെ സ്ട്രീമിംഗ് റൈറ്റ്‌സ് 22450 കോടിക്ക് മുകേഷ് അംബാനി സ്വന്തമാക്കിയിരുന്നു. സൗജന്യമായിട്ടായിരുന്നു ജിയോ ഇത് സ്ട്രീം ചെയ്തിരുന്നത്. സബ്‌സ്‌ക്രിപ്ഷന്‍ തുക പോലും വാങ്ങിയിരുന്നില്ല. രാജ്യത്തെ പ്രധാന കായികമത്സരങ്ങളെല്ലാം ഡിസ്‌നി ഹോട്ട്‌സറ്റാര്‍ ആണ് സ്ട്രീം ചെയ്യുക. ഇത് ജിയോ ടിവിക്കാണ് പ്രശ്‌നമുണ്ടാക്കുന്നത്. ഇരുവരും ലയിക്കുന്നതോടെ അതൊരു വലിയ നേട്ടമായി മാറും.












Click it and Unblock the Notifications