സോംനാഥ ക്ഷേത്രത്തിന് 1.51 കോടി സംഭാവന ചെയ്ത് അംബാനി; അന്ന് ഗുരുവായൂരിലും 1.51 കോടി
വിവാഹ ത്തിനു മുന്നോടിയായി ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടിആനന്ദും പ്രതിശ്രുത വധു രാധികാ മർച്ചന്റും ഗുരുവായൂർ ക്ഷേത്രദർശനം നടത്തിയിരുന്നു

മഹാശിവരാത്രി ദിനത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഗുജറാത്തിലെ സോമനാഥ് മഹാദേവ ക്ഷേത്രം സന്ദർശിച്ചു. മകനും റിലയൻസ് ജിയോയുടെ ചെയർമാനുമായ ആകാശ് അംബാനിക്കൊപ്പം അദ്ദേഹം പ്രാർഥന നടത്തുകയും ചെയ്തു, മുകേഷ് അംബാനിയുടെയും മകന്റേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
സോമനാഥ് ക്ഷേത്ര ട്രസ്റ്റിന് അംബാനി 1.51 കോടി രൂപ സംഭാവന നൽകിയതായും വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
സന്ദർശനത്തിന്റെ വിവിധ ഫോട്ടോകളിൽ അച്ഛനും മകനും കൂപ്പുകൈകളോടെ ഭക്ത സാന്ദ്രമായി നിൽക്കുന്നത് കാണാമായിരുന്നു. ഒരു ഫോട്ടോയിൽ ഒരു പുരോഹിതൻ അംബാനിമാർക്ക് ചന്ദനവും പട്ടും കൈമാറി. ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ പി.കെ ലഹ്രി, സെക്രട്ടറി യോഗേന്ദ്ര ദേശായി എന്നിവർ ചേർന്നാണ് ക്ഷേത്രത്തിൽ തൊഴാനെത്തിയ അംബാനിമാരെ സ്വീകരിച്ചത്.
ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ച മുകേഷ് അംബാനിക്കും മകനും ചന്ദനവും പട്ടും നൽകി ക്ഷേത്രം പൂജാരി ആദരിച്ചു. തുടർന്ന്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മുകേഷ് അംബാനി ആന്ധ്രാപ്രദേശിലെ തിരുമലയിലെ വെങ്കിടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തുകയും 1.5 കോടി രൂപ വഴിപാട് നൽകുകയും ചെയ്തിരുന്നു. മകൻ അനന്തിന്റെ പ്രതിശ്രുതവധു രാധിക മർച്ചന്റും റിലയൻസ് റീട്ടെയിൽ ലിമിറ്റഡ് ഡയറക്ടർ മനോജ് മോദിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
വിവാഹ ത്തിനു മുന്നോടിയായി ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടി റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഇളയമകൻ ആനന്ദും പ്രതിശ്രുത വധു രാധികാ മർച്ചന്റും ഗുരുവായൂർ ക്ഷേത്രദർശനം നടത്തിയിരുന്നു..ജനുവരി 19-ന് മുംബൈയിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. ആനന്ദ് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹ നിശ്ചയ ചടങ്ങ്.
ഇതിന് മുമ്പ് .റിലയൻസ് ഇൻഡസ്ട്രീസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു . ദർശനത്തിന് ശേഷം 1.51 കോടി രൂപ അദ്ദേഹം കാണിക്കയായി നൽകി. രാധിക കഴിഞ്ഞ സെപ്റ്റംബറിൽ മുകേഷ് അംബാനിക്കൊപ്പം ക്ഷേത്ര ദർശനം നടത്തിയിരുന്നു.












Click it and Unblock the Notifications