കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയില്‍ മിലിന്ദ് ദേവ്‌റയ്ക്ക് പിന്തുണയുമായി മുകേഷ് അംബാനി, കോണ്‍ഗ്രസിന് ആശങ്ക!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ച് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി. മുംബൈയിലെ സ്ഥാനാര്‍ത്ഥി മിലിന്ദ് ദേവ്‌റയ്ക്ക് അദ്ദേഹം പിന്തുണ നല്‍കിയിരിക്കുകയാണ്. മുംബൈ സൗത്തില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. റാഫേല്‍ അഴിമതിയില്‍ മുകേഷിന്റെ സഹോദരന്‍ അനില്‍ അംബാനിക്കെതിരെ രാഹുല്‍ ഗാന്ധി കടുത്ത ആക്രമണം നടത്തുന്നുണ്ട്. ഇതിനിടയിലാണ് മുകേഷ് അദ്ദേഹത്തിന് പിന്തുണ നല്‍കിയിരിക്കുന്നത്.

1

അതേസമയം മഹാരാഷ്ട്ര കോണ്‍ഗ്രസ് ഘടകം മുകേഷ് അംബാനിയുടെ പിന്തുണയില്‍ ആശങ്കയിലാണ്. ഇത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമോ എന്ന ഭയത്തിലാണ് കോണ്‍ഗ്രസ്. ദക്ഷിണ മുംബൈയുടെ നേതാവാണ് മിലിന്ദ്. ദക്ഷിണ മുംബൈയുടെ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക മേഖലകളെ കുറിച്ച് അദ്ദേഹത്തിന് നല്ല ധാരണയുണ്ടെന്ന് മുകേഷ് അംബാനി പറയുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മിലിന്ദ് ദേവ്‌റ പുറത്തിറക്കിയ വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്.

ചെറുകിട വ്യാപാരികള്‍ മുതല്‍ വലിയ ബിസിനസുകാര്‍ വരെ, എല്ലാവര്‍ക്കും ദക്ഷിണ മുംബൈ എന്നാല്‍ ബിസിനസാണ്. മുംബൈയിലേക്ക് നമുക്ക് ബിസിനസിനെ തിരിച്ച് കൊണ്ടുവരേണ്ടതുണ്ട്. യുവാക്കള്‍ക്ക് തൊഴില്‍ കൂടുതലായി കൊണ്ടുവരേണ്ടതിനായിരിക്കണം നമ്മള്‍ മുന്‍ഗണന നല്‍കേണ്ടതെന്നും മിലിന്ദ് ദേവ്‌റ ട്വിറ്ററില്‍ കുറിച്ചു. അതേസമയം വളരെ അപൂര്‍വമായിട്ടാണ് മുകേഷ് അംബാനി ഒരു സ്ഥാനാര്‍ത്ഥിക്ക് വേണ്ടി രംഗത്തിറങ്ങുന്നത്.

മുകേഷിന്റെ പിന്തുണയില്‍ കോണ്‍ഗ്രസിലെ ഒരു നേതാക്കളും ഇതുവരെ പ്രതികരിച്ചിട്ടില്ല. രാഹുല്‍ ഗാന്ധി ഇക്കാര്യം അറിഞ്ഞോ എന്ന് വ്യക്തമല്ല. കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് കരുത്തേകാന്‍ മുകേഷിന്റെ വാക്കുകള്‍ക്ക് സാധിക്കുമെന്നും മിലിന്ദ് ദേവ്‌റ പറഞ്ഞു. എല്ലാ വ്യാപാരികളും വലിപ്പ, ചെറുപ്പം നോക്കാതെ തന്നെ പിന്തുണച്ചില്‍ വലിയ സന്തോഷമുണ്ട്. മുംബൈയുടെ നഷ്ടപ്രതാപം തിരിച്ചുകൊണ്ടുവരാനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.

മുംബൈ സൗത്ത് ലോക്സഭ തിരഞ്ഞെടുപ്പ് ഫലം

കോണ്‍ഗ്രസിന്റെ ന്യായ് 1.2 കോടി വീടുകളിലേക്ക്..... പദ്ധതിയൊരുക്കുന്നത് പ്രിയങ്ക ഗാന്ധി!!കോണ്‍ഗ്രസിന്റെ ന്യായ് 1.2 കോടി വീടുകളിലേക്ക്..... പദ്ധതിയൊരുക്കുന്നത് പ്രിയങ്ക ഗാന്ധി!!

English summary
mukesh ambani backs congress candidate confusion in maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X