Get Updates
Get notified of breaking news, exclusive insights, and must-see stories!

വമ്പന്‍ നേട്ടവുമായി മുകേഷ് അംബാനി, ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സിഇഒ; ഒന്നാമന്‍..

Mukesh Ambani

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ കിരീടത്തിൽ ഒരു പൊൻതൂവൽകൂടി. വളരെ പ്രധാനപ്പെട്ട ഒരു നേട്ടമാണ് അംബാനിയെ തേടിയെത്തിയിരിക്കുന്നത്. ലോകത്തെ മികച്ച സിഇഒമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് അദ്ദേഹം.

ബ്രാൻഡ് മൂല്യനിർണ്ണയ കൺസൾട്ടൻസി ബ്രാൻഡ് ഫിനാൻസിന്റെ 2023 ലെ ബ്രാൻഡ് ഗാർഡിയൻഷിപ്പ് സൂചിക പ്രകാരമാണ് മുകേഷ് അംബാനി രണ്ടാം സ്ഥാനത്ത് എത്തിയത്. മൈക്രോസോഫ്റ്റിന്റെ സത്യ നാദെല്ല, ഗൂഗിളിന്റെ സുന്ദർ പിച്ചൈ എന്നിവരെ പിന്തള്ളിയാണ് മുകേഷ് അംബാനി രണ്ടാം സ്ഥാനത്തേത്ത് എത്തിയത്.

ലോകത്തിലെ ഏറ്റവും മികച്ച സിഇഒമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം എൻവിഡിയ സിഇഒ ജെൻസൻ ഹുവാങിനാണ്. ആഡംബര ഫാഷൻ ബ്രാൻഡായ ചാനലിന്റെ മേധാവി ലീന നായരാണ് ഏറ്റവും ഉയർന്ന റാങ്കുള്ള വനിതാ സിഇഒ . സത്യ നാദെല്ല, സുന്ദർ പിച്ചൈ, പുനിത് റെൻജെൻ, ശന്തനു നാരായൺ, എൻ ചന്ദ്രശേഖരൻ, പിയൂഷ് ഗുപ്ത എന്നിവർ ആദ്യ പത്ത് സ്ഥാനങ്ങളിലാണ്.

വ്യാഴാഴ്ച രാത്രി സ്ഥാനം ഒഴിഞ്ഞ നെറ്റ്ഫ്ലിക്സ് സിഇഒ റീഡ് ഹേസ്റ്റിംഗ്സ് 17-ാം സ്ഥാനത്തും ആനന്ദ് മഹീന്ദ്ര 23-ാം സ്ഥാനത്തും എയർടെല്ലിന്റെ സുനിൽ മിത്തൽ 26-ാം സ്ഥാനത്തുമാണ്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സിഇഒ ദിനേശ് കുമാർ ഖാര 48-ാം സ്ഥാനത്താണ്. പട്ടികയിലെ ആദ്യ നൂറിൽ ഇടം പിടിച്ചവരിൽ ഏറ്റവും കൂടുതൽ പേരുള്ളത് യുഎസിൽ നിന്നാണ്. തൊട്ടു പിന്നാലെ ചൈനയിൽ നിന്നുള്ളവരാണ് പട്ടികയിലുള്ളത്.

റിലയൻസിന്റെ ഗ്രീൻ എനർജിയിലേക്കുള്ള മാറ്റത്തിനും ടെലികോം, റീട്ടെയിൽ ശാഖകളുടെ വൈവിധ്യവൽക്കരണത്തിനും മേൽനോട്ടം വഹിക്കുന്നത് മുകേഷ് അംബാനിയാണ് . പോസിറ്റീവ് മാറ്റത്തിനുവേണ്ടിയുള്ള ഈ പ്രതിബദ്ധത ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറും എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനത്തെ ഗുണപരമായി ഉയർത്തി, ബ്രാൻഡ് ഗാർഡിയൻഷിപ്പ് ഇൻഡക്‌സിലെ 'ഇൻസ്പയർസ് പോസിറ്റീവ് ചേഞ്ച്' സൂചികയിലെ അംബാനിയുടെ മികച്ച പ്രകടനത്തിൽ ഇത് പ്രതിഫലിക്കുന്നു, റിപ്പോർട്ട് പറയുന്നു.

‌"ഒരു സിഇഒയ്ക്ക് അവരുടെ കമ്പനിയുടെ ബ്രാൻഡിന്റെ സംരക്ഷകനായും ദീർഘകാല ഷെയർഹോൾഡർ മൂല്യത്തിന്റെ കാര്യസ്ഥനായും പ്രവർത്തിക്കാനുള്ള കഴിവ് ഉൾക്കൊള്ളുന്ന നടപടികളുടെ സമതുലിതമായ സ്കോർകാർഡ് ഞങ്ങൾ തയാറാക്കിയിട്ടുണ്ട്," ബ്രാൻഡ് ഫിനാൻസ് 2023 റിപ്പോർട്ടിൽ പറഞ്ഞു. മികച്ച 10 സിഇഒമാരിൽ പകുതിയോളം ടെക്, മീഡിയ മേഖലകളിൽ നിന്നുള്ള വ്യക്തികൾ ആണെന്നാണ് വിവരം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+