മുകേഷ് അംബാനിക്ക് പുതിയ ബുള്ളറ്റ് പ്രൂഫ് വാഹനം, മെഴ്‌സിഡസിന്റെ പുത്തന്‍ മോഡല്‍, വിലയറിയാം
ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനാണ് മുകേഷ് അംബാനി. അളവില്ലാത്ത സമ്പത്ത് മാത്രമല്ല, മികച്ച കാറുകളും അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. ലോകത്തെ തന്നെ പതിനൊന്നാമത്തെ വമ്പന്‍ കോടീശ്വരനാണ് അദ്ദേഹം. ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ നയിക്കുന്നതും അദ്ദേഹമാണ്. അതേസമയം മുകേഷ് അംബാനി മികച്ച സുരക്ഷാ സംവിധാനങ്ങളുണ്ട് എത്ര പേര്‍ക്കറിയാം.
മുമ്പ് പലതവണ ഭീഷണി സന്ദേശങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. സുരക്ഷയ്ക്കായി വലിയൊരു തുക തന്നെ അദ്ദേഹം ചെലവാക്കുന്നുണ്ട്. ഭാര്യ നിത, ആകാശ്, ആനന്ദ്, മരുമകള്‍ ശ്ലോക, പേരക്കുട്ടികള്‍ എന്നിവരെല്ലാം വീട്ടിന് പുറത്തേക്ക് പോകുമ്പോള്‍ ഗാര്‍ഡുകളുടെ സേവനം വരെയുണ്ടാകാറുണ്ട്. സുരക്ഷാ സന്നാഹത്തിനായി കാറുകളുടെ വലിയൊരു നിര തന്നെ മുകേഷ് അംബാനിക്കുണ്ട്.

തുടര്‍ച്ചയായി മുകേഷ് അംബാനി തന്റെ സുരക്ഷാ സന്നാഹങ്ങളെ പുതുക്കാറുണ്ട്. പുതിയ വാഹനങ്ങള്‍ ഇതിലേക്ക് വരാറുണ്ട്. അത്തരത്തില്‍ പുതിയൊരു വാഹനം അദ്ദേഹം സ്വന്തമാക്കിയിരിക്കുകയാണ്. ബുള്ളറ്റ്പ്രൂഫ് മെഴ്‌സിഡസ് ബെന്‍സ് ക്യാറുകളുടെ വലിയൊരു നിരയാണ് അംബാനി കുടുംബത്തിന് സുരക്ഷയൊരുക്കുന്നത്. ഈ ബെന്‍സ് ശേഖരത്തിലേക്കാണ് പുതിയൊരു മെഴ്‌സിഡസ് കൂടി എത്തുന്നത്.
മെഴ്‌സിഡസ് ബെന്‍സ് എസ്680 ആണ് ആഡംബര വാഹനം. കലഹാരി സ്വര്‍ണത്തില്‍ തീര്‍ത്തതാണ് ഈ സുരക്ഷ വാഹനം. ഈ വര്‍ഷം മുകേഷ് അംബാനി സ്വന്തമാക്കുന്ന രണ്ടാമത്തെ ബെന്‍സ് എസ്680 ആണ്. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതിനായി മുകേഷ് അംബാനി ചെലവിട്ട തുകയും സൈബര്‍ ലോകത്ത് ചര്‍ച്ചയായി കഴിഞ്ഞു.പത്ത് കോടിയോളം വരും ഈ സെഡാന്റെ വില. മഹീന്ദ്ര സ്‌കോര്‍പ്പിയോ, റേഞ്ച് റോവര്‍, മെഴ്‌സിഡസ് ബെന്‍സ് ജി വാഗണ്‍ പോലുള്ള സുരക്ഷാ വാഹനങ്ങളും മുകേഷ് അംബാനിയുടെ ശേഖരത്തിലുണ്ട്.
ഈ കാര്‍ കണ്ടാല്‍ അംബാനിയുടെ ശേഖരത്തിലുള്ള ഒരു സാധാരണ ബെന്‍സ് എസ്680 പോലെയാണ് തോന്നുക. അത് പുറത്ത് നിന്ന് നോക്കുമ്പോള്‍ മാത്രമാണ്. എന്നാല്‍ സാധാരണ സെഡാനേക്കാള്‍ രണ്ട് ടണ്‍ അധികമാണ് ഇതിന്റെ ഭാരം അതിലെ ഫീച്ചറുകളാണ് വില ഇത്രത്തോളം വര്‍ധിക്കാന്‍ കാരണമാകുന്നത്. റീഇന്‍ഫോഴ്‌സിംഗ് ടയറുകളാണ് ഇതിനുള്ളത്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ വരെ കുതിക്കാന്‍ ഈ കാറിനെ അത് സഹായിക്കും.
6.0 ലിറ്റര്‍ വി12 എഞ്ചിനാണ് ഈ കാറിനുള്ളത്. പ്രത്യേക ഷെല്‍ കൊണ്ടാണ് ഈ കാര്‍ നിര്‍മിച്ചിരിക്കുന്നത്. ബുള്ളറ്റ്-ബ്ലാസ്റ്റ് ഫ്രൂഫ്, മള്‍ട്ടി ലെയര്‍ ഗ്ലാസുകളാണ് ഈ ബെന്‍സ് കാറിനുള്ളത്. വെടിയുണ്ടകള്‍ ഒന്നും ഈ കാറിന് ഏല്‍ക്കില്ല. ലോകത്തെ ഏറ്റവും മികച്ച സുരക്ഷ തന്നെയാണ് അദ്ദേഹത്തിനും കുടുംബത്തിനും ഇതിലൂടെ ലഭിക്കുക. ഈ കാര്‍ സ്‌ഫോടനത്തെയും അതിജീവിക്കും.
അതേസമയം മുകേഷ് അംബാനിയുടെ ആഡംബര സുരക്ഷാ വാഹനങ്ങളുടെ കൂട്ടത്തില്‍ റോള്‍സ് റോയ്‌സ് കള്ളിനന്‍, ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രാഫി, മെഴ്‌സിഡസ് ബെന്‍സ് എംഎംജി ജി63, ടൊയോട്ട ഫോര്‍ച്യൂണര്‍, എംജി ഗ്ലോസ്റ്റര്‍, എന്നിവയെല്ലാം അതില്‍ വരും. എല്ലാം കൂടി മുപ്പത് കോടിയില്‍ അധികം വില വരും.












Click it and Unblock the Notifications