Get Updates
Get notified of breaking news, exclusive insights, and must-see stories!

ബദരീനാഥ്-കേദാര്‍നാഥ് ക്ഷേത്ര കമ്മിറ്റിക്ക് കോടികള്‍ സംഭാവന നല്‍കി മുകേഷ് അംബാനി; എത്രയെന്നറിയാമോ?

ന്യൂദല്‍ഹി: രാജ്യത്തെ സുപ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്ക് കോടികള്‍ സംഭാവന നല്‍കി ശതകോടീശ്വരനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനി. ചമോലി ജില്ലയിലെ ബദരീനാഥ് ക്ഷേത്രത്തിലും രുദ്രപ്രയാഗ് ജില്ലയിലെ കേദാര്‍നാഥ് ക്ഷേത്രത്തിലും അഞ്ച് കോടി രൂപയാണ് മുകേഷ് അംബാനി സംഭാവന നല്‍കിയിരിക്കുന്നത്. ബദരീനാഥ് - കേദാര്‍നാഥ് ക്ഷേത്ര കമ്മിറ്റിക്കാണ് ( ബി കെ ടി സി) മുകേഷ് അംബാനി സംഭാവന നല്‍കിയത്.

ബദരീനാഥിലെത്തിയ മുകേഷ് അംബാനിയെയും കുടുംബത്തെയും ബദരീനാഥ് - കേദാര്‍നാഥ് ക്ഷേത്ര കമ്മിറ്റി വൈസ് പ്രസിഡന്റ് കിഷോര്‍ പവാര്‍ സ്വാഗതം ചെയ്തു. ക്ഷേത്രകമ്മിറ്റി വൈസ് പ്രസിഡണ്ട് വിശിഷ്ടാതിഥികള്‍ക്ക് ഊഷ്മളമായ ആശംസകള്‍ നേര്‍ന്ന് കൊണ്ടാണ് ക്ഷേത്രത്തിലേക്ക് ആനയിച്ചത്. ക്ഷേത്രത്തിലെത്തിയ മുകേഷ് അംബാനി പ്രാര്‍ത്ഥനയില്‍ മുഴുകി.

MIUKESH AMBANI

ഹിമാലയന്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ബദരീനാഥ് ധാം ഹിന്ദുക്കള്‍ക്ക് വളരെയധികം മതപരമായ പ്രാധാന്യമുള്ള ദേവാലായനമാണ്. മഹാവിഷ്ണുവാണ് ആരാധനാ മൂര്‍ത്തി. മുകേഷ് അംബാനിയും കുടുംബവും ക്ഷേത്രത്തിലെ പവിത്രമായ ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തു. എല്ലാവര്‍ഷവും മുടങ്ങാതെ അദ്ദേഹവും കുടുംബവും ഇവിടെ ദര്‍ശനത്തിനായി എത്താറുണ്ട്.

കഴിഞ്ഞ മാസം മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തില്‍ മുകേഷ് അംബാനി ഭാര്യ നിത അംബാനിയോടൊപ്പം ദര്‍ശനം നടത്തിയിരുന്നു. ഗണപതി പൂജയോട് അനുബന്ധിച്ചായിരുന്നു ഇരുവരും ക്ഷേത്രം സന്ദര്‍ശിച്ചത്. മുംബൈയിലെ അംബാനി കുടുംബത്തിന്റെ വീട്ടില്‍ ഗണേശ ചതുര്‍ത്ഥിയോട് അനുബന്ധിച്ച് വിപുലമായ ആഘോഷങ്ങളും സംഘടിപ്പിച്ചിരുന്നു. നിരവധി ബോളിവുഡ് താരങ്ങളും ബിസിനസ് രംഗത്തെ പ്രമുഖരും ചടങ്ങിന്റെ ഭാഗമായിരുന്നു.

കേരളത്തിലെ ഗുരുവായൂര്‍ ക്ഷേത്രത്തിലും മുകേഷ് അംബാനി അടുത്തിടെ ദര്‍ശനം നടത്തിയിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിലെ അന്നദാന ഫണ്ടിലേക്ക് 1.51 കോടി രൂപ നല്‍കിയാണ് അദ്ദേഹം മടങ്ങിയത്. ഇതിന് പിന്നാലെ ആന്ധ്രാപ്രദേശിലെ തിരുപ്പതി ബാലാജി ക്ഷേത്രവും മുകേഷ് അംബാനി സന്ദര്‍ശിച്ചിരുന്നു. തിരുപ്പതിയിലും 1.5 കോടിയോളം രൂപ അദ്ദേഹം സംഭാവയായി നല്‍കിയിരുന്നു.

അതിനിടെ ഇന്ത്യയിലെ ഈ വര്‍ഷത്തെ അതിസമ്പന്നരുടെ ഫോര്‍ബ്‌സിന്റെ പട്ടികയില്‍ മുകേഷ് അംബാനി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരുന്നു. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയാണ് രണ്ടാം സ്ഥാനത്ത്. വ്യവസായിയായ ശിവ് നാടാര്‍ ആണ് മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 29.3 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് സോഫ്റ്റ്വെയര്‍ വ്യവസായിയായ ശിവ് നാടാര്‍ക്കുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+