ബിസിനസ് നഷ്ടം; മുകേഷ് അംബാനി മാധ്യമ ആസ്തികള്‍ വില്‍ക്കുന്നു, ടൈംസ് ഗ്രൂപ്പ് വാങ്ങിയേക്കും
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനി മാധ്യമ രംഗത്തെ ആസ്തികള്‍ വില്‍ക്കുന്നു. കനത്ത നഷ്ടം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. കഴിഞ്ഞ മാര്‍ച്ച് വരെയുള്ള ഒരു വര്‍ഷത്തിടെ 178 കോടി രൂപയാണ് നഷ്ടം. ഇനിയും നഷ്ടം സഹിക്കേണ്ട എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മാധ്യമ ആസ്തികള്‍ വില്ക്കാന് ആലോചിക്കുന്നത്.

മാധ്യമ ആസ്തികള്‍ ടൈംസ് ഗ്രൂപ്പിന് വില്‍ക്കാനാണ് ചര്‍ച്ച നടക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ ഉടമസ്ഥരായ ബെന്നറ്റ് കോള്മാന് ആന്റ് കമ്പനി അംബാനിയുടെ ന്യൂസ് 18 മീഡിയ ആന്റ് ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡ് വാങ്ങാന്‍ ചര്‍ച്ച തുടങ്ങിയെന്ന് ഇരുകമ്പനികളിലെയും വ്യക്തികളെ ഉദ്ധരിച്ചാണ് വാര്‍ത്തകള്‍ വന്നിരിക്കുന്നത്.
കമ്പനി പൂര്‍ണമായി വില്ക്കുകയോ അല്ലെങ്കില്‍ ഓഹരി വില്ക്കുകയോ ചെയ്യുമെന്നാണ് വിവരം. വില്‍ക്കാനുള്ള ചര്‍ച്ച ആദ്യഘട്ടത്തിലാണ്. ഇരു കമ്പനികളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ റിലയന്‍സ് ഇന്റസ്ട്രീസ് വക്താവ് വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് പ്രതികരിച്ചു. ന്യൂസ് 18യുടെ വിനോദ ചാനലുകള്‍ ജപ്പാനിലെ സോണി കമ്പനിക്ക് വില്ക്കാന് സാധ്യതയുണ്ടെന്ന് കഴിഞ്ഞദിവസം വാര്‍ത്തകള്‍ വന്നിരുന്നു. തൊട്ടുപിന്നാലെയാണ് മാധ്യമ ആസ്തികള്‍ മൊത്തമായി മുകേഷ് അംബാനി വില്ക്കാന് ആലോചിക്കുന്നുവെന്ന വിവരം വന്നിരിക്കുന്നത്.
പ്രാദേശികമായ 56 ചാനലുകള്‍ ഉള്‍പ്പെടുത്തി റിലയന്‍സ് ഗ്രൂപ്പ് 2014ലാണ് നെറ്റ് വര്‍ക്ക് 18 ആരംഭിച്ചത്. മണി കണ്ട്രോള്, ന്യൂസ് 18, സിഎന്‍ബിസിടിവി 18 ഡോട്ട് കോം, ക്രിക്കറ്റ് നെക്സ്റ്റ്, ഫസ്റ്റ് പോസ്റ്റ് എന്നിവയെല്ലാം റിലയന്‍സിന്റെ നിയന്ത്രണത്തിലാണ്. ടൈംസ് നൗ, ഇടി നൗ ചാനലുകള്‍, ടൈംസ് ഓഫ് ഇന്ത്യ, ഇക്കണോമിക് ടൈംസ് എന്നിവയെല്ലാം ബെന്നറ്റ് കോള്‍മാന്റെ നിയന്ത്രണത്തിലുള്ളതാണ്. ഇതിനോടൊപ്പം ന്യൂസ്18 ശൃംഖല കൂടി എത്തിയാല്‍ ടൈംസ് ഗ്രൂപ്പിന് മാധ്യമമേഖലയില്‍ വന്‍ സ്വാധീനമാകും.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications