കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിസിനസ് നഷ്ടം; മുകേഷ് അംബാനി മാധ്യമ ആസ്തികള്‍ വില്‍ക്കുന്നു, ടൈംസ് ഗ്രൂപ്പ് വാങ്ങിയേക്കും

Google Oneindia Malayalam News

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനി മാധ്യമ രംഗത്തെ ആസ്തികള്‍ വില്‍ക്കുന്നു. കനത്ത നഷ്ടം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. കഴിഞ്ഞ മാര്‍ച്ച് വരെയുള്ള ഒരു വര്‍ഷത്തിടെ 178 കോടി രൂപയാണ് നഷ്ടം. ഇനിയും നഷ്ടം സഹിക്കേണ്ട എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മാധ്യമ ആസ്തികള്‍ വില്‍ക്കാന്‍ ആലോചിക്കുന്നത്.

Image

മാധ്യമ ആസ്തികള്‍ ടൈംസ് ഗ്രൂപ്പിന് വില്‍ക്കാനാണ് ചര്‍ച്ച നടക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ ഉടമസ്ഥരായ ബെന്നറ്റ് കോള്‍മാന്‍ ആന്റ് കമ്പനി അംബാനിയുടെ ന്യൂസ് 18 മീഡിയ ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ് വാങ്ങാന്‍ ചര്‍ച്ച തുടങ്ങിയെന്ന് ഇരുകമ്പനികളിലെയും വ്യക്തികളെ ഉദ്ധരിച്ചാണ് വാര്‍ത്തകള്‍ വന്നിരിക്കുന്നത്.

ബംഗാള്‍ തൂത്തുവാരി തൃണമൂല്‍; ബിജെപി കോട്ട തകര്‍ത്ത് മമതയുടെ മുന്നേറ്റം, കാരണം കണ്ടെത്തി ബിജെപിബംഗാള്‍ തൂത്തുവാരി തൃണമൂല്‍; ബിജെപി കോട്ട തകര്‍ത്ത് മമതയുടെ മുന്നേറ്റം, കാരണം കണ്ടെത്തി ബിജെപി

കമ്പനി പൂര്‍ണമായി വില്‍ക്കുകയോ അല്ലെങ്കില്‍ ഓഹരി വില്‍ക്കുകയോ ചെയ്യുമെന്നാണ് വിവരം. വില്‍ക്കാനുള്ള ചര്‍ച്ച ആദ്യഘട്ടത്തിലാണ്. ഇരു കമ്പനികളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ റിലയന്‍സ് ഇന്റസ്ട്രീസ് വക്താവ് വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് പ്രതികരിച്ചു. ന്യൂസ് 18യുടെ വിനോദ ചാനലുകള്‍ ജപ്പാനിലെ സോണി കമ്പനിക്ക് വില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് കഴിഞ്ഞദിവസം വാര്‍ത്തകള്‍ വന്നിരുന്നു. തൊട്ടുപിന്നാലെയാണ് മാധ്യമ ആസ്തികള്‍ മൊത്തമായി മുകേഷ് അംബാനി വില്‍ക്കാന്‍ ആലോചിക്കുന്നുവെന്ന വിവരം വന്നിരിക്കുന്നത്.

നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ വീണ്ടും പരാതി; ആദ്യം 25 ലക്ഷം, വീണ്ടും 20 ലക്ഷം, ഓഡിയോ ക്ലിപ്പ് പുറത്ത്നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ വീണ്ടും പരാതി; ആദ്യം 25 ലക്ഷം, വീണ്ടും 20 ലക്ഷം, ഓഡിയോ ക്ലിപ്പ് പുറത്ത്

പ്രാദേശികമായ 56 ചാനലുകള്‍ ഉള്‍പ്പെടുത്തി റിലയന്‍സ് ഗ്രൂപ്പ് 2014ലാണ് നെറ്റ് വര്‍ക്ക് 18 ആരംഭിച്ചത്. മണി കണ്‍ട്രോള്‍, ന്യൂസ് 18, സിഎന്‍ബിസിടിവി 18 ഡോട്ട് കോം, ക്രിക്കറ്റ് നെക്‌സ്റ്റ്, ഫസ്റ്റ് പോസ്റ്റ് എന്നിവയെല്ലാം റിലയന്‍സിന്റെ നിയന്ത്രണത്തിലാണ്. ടൈംസ് നൗ, ഇടി നൗ ചാനലുകള്‍, ടൈംസ് ഓഫ് ഇന്ത്യ, ഇക്കണോമിക് ടൈംസ് എന്നിവയെല്ലാം ബെന്നറ്റ് കോള്‍മാന്റെ നിയന്ത്രണത്തിലുള്ളതാണ്. ഇതിനോടൊപ്പം ന്യൂസ്18 ശൃംഖല കൂടി എത്തിയാല്‍ ടൈംസ് ഗ്രൂപ്പിന് മാധ്യമമേഖലയില്‍ വന്‍ സ്വാധീനമാകും.

English summary
Mukesh Ambani in Talks to Sell News Assets to Times Group
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X