ലുയി വുയ്‌തോണ്‍ ഉടമയുമായി കൈകോര്‍ത്ത് മുകേഷ് അംബാനി, നേട്ടം റിലയന്‍സ് മാളിന്; ഡീല്‍ ഇങ്ങനെ
മുംബൈ: ഇന്ത്യയിലേക്ക് വമ്പന്‍ ബ്രാന്‍ഡുകളെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് റിലയന്‍സ്. അതിന് നേതൃത്വം നല്‍കുന്നത് മുകേഷ് അംബാനിയാണ്. അതേസമയം ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്‍ ബെര്‍ണാര്‍ഡ് അര്‍നോയുമായി കൈകോര്‍ക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. മറ്റൊന്നിനുമല്ല, അര്‍നോയുടെ ആഢംബര ബ്രാന്‍ഡായ ലൂയി വുയ്‌തോണിന്റെ ഏറ്റവും വലിയ ഷോറൂം മുംബൈയിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് മുകേഷ് അംബാനി.
അതിന് വേണ്ട സഹായങ്ങള്‍ക്കാണ് ഈ ഡീല്‍. മുംബൈയില്‍ മുകേഷ് അംബാനിയുടെ വമ്പന്‍ മാള്‍ ഉണ്ട്. ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മാളുകളിലൊന്നാണിത്. ആഡംബര ബ്രാന്‍ഡുകള്‍ എല്ലാം ഇവിടെ ലഭ്യമാണ്. ഇവിടെ ഒരു ഷോറൂമിനായി അംബാനിക്ക് മുന്നില്‍ പല ബ്രാന്‍ഡുകളും എത്തിയിരിക്കുകയാണ്.

ലൂയി വുയ്‌തോണ്‍ ഇന്ത്യയില്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലേക്കും എത്തിയിട്ടുണ്ട്. എല്‍വിയുടെ വലിയ മാര്‍ക്കറ്റുകളിലൊന്നാണ് ഇന്ത്യ. റിലയന്‍സ് ഇതിനായുള്ള പ്ലാറ്റ്‌ഫോം ഒരുക്കും. മുകേഷ് അംബാനിയുടെ റിലയന്‍സ് മാളില്‍ വമ്പനൊരു മാളിനുള്ള സൗകര്യമാണ് അവര്‍ക്ക് ലഭിക്കുക. ലുയി വുയ്‌തോണ്‍ തുണിത്തരങ്ങളും, അതുപോലെ വിവിധ തരം ആക്‌സസറീസിനും പേരുകേട്ട ബ്രാന്‍ഡാണ്.
ലോകത്തെ ഏറ്റവും പ്രമുഖ ആഡംബര ബ്രാന്‍ഡ് എന്ന് തന്നെ വിശേഷിപ്പിക്കാം. സെലിബ്രിറ്റികള്‍ അടക്കമുള്ളവര്‍ എല്‍വിയുടെ ബാഗുകളും, വസ്ത്രങ്ങളും സ്ഥിരമായി ഉപയോഗിക്കാറുണ്ട്. ഇതിന് നേതൃത്വം നല്‍കുന്ന ബെര്‍ണാര്‍ഡ് അര്‍നോയും, റിലയന്‍സിന്റെ മുകേഷ് അംബാനിയും ഏറ്റവും വലിയ ഡീലിനായിട്ടാണ് കൈകോര്‍ത്തിരിക്കുന്നത്.അതേസമയം ഫോബ്‌സിന്റെ 37ാമത് എഡിഷന്‍ പുറത്തിറക്കിയ പട്ടികയില്‍ ലോകത്തെ ഏറ്റവും വലിയ കോടീശ്വരനായ ബെര്‍ണാര്‍ഡ് അര്‍നോ. ലൂയി വുയ്‌തോണിനെ കൂടാതെ നിരവധി ബ്രാന്‍ഡുകള്‍ അദ്ദേഹത്തിന്റെ കമ്പനിക്ക് കീഴിലുണ്ട്.
ഇന്ത്യയില്‍ അതുപോലെ ഏറ്റവും വലിയ കോടീശ്വരനാണ് മുകേഷ് അംബാനി. ഫോബ്‌സ് പട്ടികയില്‍ അദ്ദേഹം ഒന്‍പതാം സ്ഥാനത്താണ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് മുകേഷ് അംബാനി ആദ്യ പത്തില്‍ തിരിച്ചെത്തുന്നത്. 83.4 ബില്യണാണ് അദ്ദേഹത്തിന്റെ ആസ്തി. ഏകദേശ 6.94 ലക്ഷം കോടി രൂപ വരുമിത്. ജിയോ വേള്‍ഡ് പ്ലാസയിലെ പുതിയ മെഗാ മാള്‍ പ്രൊജക്ടിലൂടെ സമ്പത്തില്‍ വലിയ കുതിപ്പ് നടത്താനാണ് മുകേഷ് അംബാനി ഒരുങ്ങുന്നത്.
ലക്ഷ്വറി ബ്രാന്‍ഡുകളായ ഡിയോര്‍, ഗുച്ചി, പോലുള്ളവര്‍ ഈ മാളില്‍ സ്‌റ്റോര്‍ തുറക്കും. ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലാണ് ഈ മാള്‍ സ്ഥിതി ചെയ്യുന്നത്. മുംബൈയിലെ ആഡംബര മേഖലയാണിത്. ഇവിടെ തുടങ്ങുന്ന ആദ്യത്തെ ലക്ഷ്വറി ബ്രാന്‍ഡുകളിലൊന്നാണ് ലൂയി വുയ്‌തോണ്‍. ഇവിടെ തുടങ്ങുന്ന കടയ്ക്കായി മാസം നാല്‍പ്പത് ലക്ഷം രൂപയാണ് എല്‍വിഎംഎച്ച് ബ്രാന്‍ഡ് നല്‍കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ ഷോറൂമായിരിക്കും ഇതെന്നാണ് സൂചന. അതേസമയം ലൂയി വുയ്‌തോണിന് ഇന്ത്യയില്‍ പലയിടത്തായി ഷോറൂമുകളുണ്ട്. അര്‍നോയുടെ ഈ കമ്പനിക്ക് 6.9 ലക്ഷം കോടിയുടെ വിപണി മൂല്യമുണ്ട്. ഫോബ്‌സ് പട്ടികയില്‍ അര്‍നോയ്ക്ക് 211 ബില്യണാണ് ആസ്തി. 17.66 ലക്ഷം രൂപ വരും ഇത്.












Click it and Unblock the Notifications